താൻ കാരണം എട്ടിന്റെ പണികിട്ടിയ യുവാവിനോട് മാപ്പ് ചോദിച്ച് സണ്ണി ലിയോൺ

35

താൻ അഭിനയിച്ച പുതിയ ചിത്രത്തിൽ പ്രചരിച്ച ഫോൺ നമ്പർ കാരണം എട്ടിന്റെ പണി കിട്ടിയ യുവാവിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോൺ. അർജുൻ പാട്യാല എന്ന സിനിമയിൽ ഒരു ഫോൺ നമ്ബർ പറയുന്നുണ്ട്.
വടക്കൻ ഡൽഹി സ്വദേശിയായ പുനീത് അഗർവാൾ എന്ന യുവാവിന്റെ നമ്ബറായിരുന്നു ചിത്രത്തിൽ ഉപയോഗിച്ചത്.

Advertisements

സിനിമ കണ്ടിറങ്ങിയ ചിലർ ഇത് സണ്ണി ലിയോണിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ചുതുടങ്ങിയതോടെ പുനീതിന്റെ മനസ്സമാധാനം നഷ്ടപ്പെടുകയായിരുന്നു.താരത്തിന്റെ ഫോൺ നമ്ബർ ഇതാ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

ഇപ്പോൾ സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പുനീതിനോട് സണ്ണി ലിയോൺ മാപ്പു പറഞ്ഞത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു. അർജുൻ പാട്യാല എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ സണ്ണിയുടെ നമ്പർ എന്ന തരത്തിൽ ഒരു രംഗത്തിൽ പുനീതിന്റെ നമ്പർ പരാമർശിക്കുന്നുണ്ട്.

ഇതാണ് പുനീതിന് വിനയായത്. തുടർന്ന് സണ്ണി ലിയോണിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയും നിരന്തരം സന്ദേശങ്ങളയക്കുകയുമായിരുന്നു. ദിനം പ്രതി 400 അധികം കോളുകളാണ് സണ്ണി ലിയോണിയെ ചോദിച്ച് പുനീതിന് ലഭിച്ചത്. ദൽഹിയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ സീനിയർ എക്സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം. തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്പർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് പുനീത് പരാതിയിൽ പറയുന്നുണ്ട്.

Advertisement