തന്റെ ആ സിനിമയിൽ മമ്മുട്ടിയുടെ നായികയാവേണ്ടിയിരുന്നത് മഞ്ജുവാര്യർ, പക്ഷെ ദിലീപിന്റെ പ്രണയം പാരയായി: വെളിപ്പെടുത്തലുമായി ലാൽ ജോസ്

34

നിരവധി സൂപ്പർഹിറ്റുകൾ മലയാള സിനിമിയ്ക്ക് സമ്മാനിച്ച് ഹിറ്റ് മേക്കാർ ആണ് സംവിധായകൻ ലാലൽജോസ്. അതേ പോലെ മലയാള പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ജനപ്രിയ സംവിധായകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, രസികൻ, ഒരു മറവത്തൂർ കനവ്, ഒരു അറബിക്കഥ, ഡയമണ്ട് നെക്ലേസ്, പട്ടാളം, സ്പാനിഷ്മസാല തുടങ്ങി എക്കാലവും മലയാളികൾ ഓർത്തിരിക്കുന്ന ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ഈ സംവിധായകൻ ധാരാളം ഹിറ്റുകൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ ഒരു സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലാൽ ജോസ്. തന്റെ ആദ്യ സിനിമയായ ഒരു മറവത്തൂർ കനവിൽ നായികയായി ആദ്യം അദ്ദേഹം നിശ്ചയിച്ചിരുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യരെ ആയിരുന്നു അത്രെ. എന്നാൽ അത് സാധിക്കാതെ പോയതിന് കാരണം മഞ്ജു വാര്യരുടെ പിതാവായിരുന്നു എന്നും ലാൽജോസ് വെളിപ്പെടുത്തുന്നു.

അദ്ദേഹം തടസ്സം നിന്നത് കൊണ്ടാണ് ദിവ്യ ഉണ്ണിയെ കൊണ്ട് ആ വേഷം ചെയ്യിക്കേണ്ടപ വന്നത്. താൻ ചെയ്യ്ത ഒരു പ്രവർത്തിയാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത് എന്നും ലാൽ ജോസ് വ്യക്തമാക്കി.

ജനപ്രിയ നായകൻ ദിലീപും മഞ്ജുവാര്യരും അക്കാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരും ആയുള്ള സ്‌നേഹബന്ധം എല്ലാവർക്കും അറിയാമായിരുന്നു. ദിലീപ് മഞ്ജുവാര്യരെ കാണുന്നതോ സംസാരിക്കുന്നതോ മഞ്ജുവാര്യരുടെ അച്ഛനമ്മമാർക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ ഇരുവരും കാണുന്നതിനും സംസാരിക്കുന്നതിനും അവസരങ്ങൾ ഒരുക്കി കൊടുത്തത് ലാൽജോസ് ആയിരുന്നു അത്രെ.

ജയറാം നായകനായ കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന കമൽ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്നു അന്ന് ലാൽജോസ്. ആ ചിത്രത്തിലെ നായികയായിരുന്ന മഞ്ജു വാര്യരെ കാണാൻ എത്തിയ ദിലീപിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് ലാൽജോസ് ആയിരുന്നു.

ദിലീപിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്ന ലാൽ ജോസിന് ഈ കാരണം മൂലം മഞ്ജു വാര്യരെ നായിക ആക്കികൊണ്ട് സിനിമ സംവിധാനം ചെയ്യാൻ സാധിക്കാതെ പോയി. അടുത്തിടെ സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആണ് ലാൽജോസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Advertisement