വിനീത് ശ്രീനിവാസന് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പുതിയൊരു നിര്‍മ്മാണ കമ്പനിക്ക് സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസന് തുടക്കം കുറിച്ചു.ഈ ബാനറില്‍ വിനീത് ഒരുക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടിയാണ്.
ഹെലന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കുമ്ബളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയായ അന്ന ബെന്നാണ്.നോബിള്‍ ബാബു തോമസാണ് നായകന്.വിനീതിന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ നിര്‍മ്മാതാവാണ് നോബിള്‍.സംവിധായകന് തന്നെ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് രണ്ടിന് കൊച്ചിയില്‍ ആരംഭിക്കും.തൊടുപുഴയാണ് മറ്റൊരു ലൊക്കേഷന്‍.
ഇതാദ്യമായാണ് വിനീത് ശ്രീനിവാസന് ഒരു ചിത്രം ഒറ്റയ്ക്ക് നിര്‍മ്മിക്കുന്നത്.നേരത്തെ വിനോദ് ഷൊണ്ണൂരുമായി ചേര്‍ന്ന് ആനന്ദം എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു.സൂപ്പര്‍ ഹിറ്റായ ഈ ചിത്രത്തിലൂടെ നിരവധി യുവതാരങ്ങളെയാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്.ഹെലനില്‍ വിനീത് അഭിനയിക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല.ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.
അതേ സമയം വിനീത് ശ്രീനിവാസന് പ്രധാന വേഷത്തില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മികച്ച അഭിപ്രായവും കളക് ഷനും നേടി മുന്നേറുകയാണ്. രവി പദ്മനാഭന് എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിച്ചത്. വിനീത് നായകനായി എത്തുന്ന മനോഹരം റിലീസിന് ഒരുങ്ങുകയാണ്.വിനീത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്.ഈ സിനിമയുടെ എഴുത്തു ജോലിയിലാണ് വിനീത് ഇപ്പോള്‍.