ചേട്ടൻ എംജി രാധാകൃഷ്ണനോട് ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കണ്ടില്ലായിരുന്നല്ലോ, മരിച്ചിട്ട് കാണാൻ പോലും വന്നില്ലലോ എന്ന് കമന്റുകൾ: മറുപടിയുമായി എംജി ശ്രീകുമാർ

223

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ആയിരുന്നു എംജി രാധാകൃഷ്ണൻ. പ്രശസ്ത ഗായകൻ എംജി ശ്രീകുമാറിന്റെ സഹോദരൻ കൂടിയാണ് എംജി രാധാകൃഷ്ണൻ. മണിച്ചിത്രത്താഴ്. ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ അദ്ദേഹത്തിന്റെ ഹിറ്റുഗാനങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകൾ ആണ്.

അതേ സമയം കഴിഞ്ഞ ദിവസം ആയിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതഞ്ജൻ എംജി രാധാകൃഷ്ണന്റെ ഓർമ്മ ദിവസം. നിരവധിപേരാണ് അദ്ദേഹത്തിന് പ്രണാമർപ്പിച്ചുകൊണ്ട് എത്തിയത്. ഇപ്പോഴിതാ രാധാകൃഷ്ണന്റെ സഹോദരനും ഗായകനുമായ എംജി ശ്രീകുമാറും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു.

Advertisements

ഏന്നാൽ എംജി ശ്രീകുമാർ പങ്കുവെച്ച കുറിപ്പിന് നേരെ വന്ന വിമർശനവും അതിന് നൽകിയ മറുപടികളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എന്റെ ചേട്ടനെ ഓർമ്മിക്കാത്ത ഒരു ദിവസം പോലുമില്ല. എ ഗ്രേറ്റ് ജീനിയസ്, ഒരുകോടി പ്രണാമം എന്നായിരുന്നു എംജി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. എംജി രാധാകൃഷ്ണനൊപ്പമുള്ള ഫോട്ടോയും എംജി ശ്രീകുമാർ പോസ്റ്റ് ചെയ്തിരുന്നു.

ചേട്ടന്റെ കച്ചേരിക്ക് വീണ മീട്ടിത്തുടങ്ങിയാണ് താൻ തുടക്കം കുറിച്ചതെന്ന് എംജി ശ്രീകുമാർ പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പും ഫോട്ടോയും വൈറലായി മാറിയത്. എന്നാൽ കുറിപ്പിന് താഴെയായി അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കണ്ടില്ലായിരുന്നു, പിണക്കത്തിലല്ലായിരുന്നോ എന്നൊക്കെയുള്ള കമന്റുകളാണ് വന്നത്.

എന്നാൽ ഒട്ടും പ്രകോപിതനാകാതെ വിമർശകർക്ക് എല്ലാം വ്യക്തമായ മറുപടി നൽകുകയാണ് എംജി ശ്രീകുമാർ ചെയ്തത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹം കണ്ടില്ലായിരുന്നു, പിണക്കത്തിലല്ലായിരുന്നോ’ എന്ന ഒരാളുടെ കമന്റിന് ഹഹ ആര് പറഞ്ഞുവെന്നായിരുന്നു എംജി ശ്രീകുമാറിന്റെ മറുപടി.

ശ, വ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തില്ല എന്ന് കേട്ടു, ശരിയാണോ, പ്രണാമം. രാമായണ കിളി, ശാരികപ്പൈങ്കിളി ഇന്നും കാതിൽ മുഴങ്ങുന്നുവെന്നായിരുന്നു ഒരാൾ കമന്റിട്ടത്. ആ സമയത്ത് ഞാൻ യുഎസ്എയിലായിരുന്നു. കേരളത്തിൽ വരാൻ പറ്റിയില്ലെന്നുള്ള മറുപടിയായിരുന്നു എംജി ശ്രീകുമാർ മറുപടി നൽകിയത്.

അതേസമയം എംജി ശ്രീകുമാറിനെ അനുകൂലിച്ച് നിരവധിപേർ എത്തിയിരുന്നു. സഹോദരനോടുള്ള ആദരവ് കാണിക്കുന്ന ഒരു പോസ്റ്റിൽ വന്ന് അനാവശ്യ ചോദ്യങ്ങൾ ചോദിച്ചവരോട് മാന്യമായി പ്രതികരിച്ച താങ്കളോട് വളരെ ബഹുമാനം തോന്നുന്നുവെന്നായിരുന്നു ചില ആരാധകർ കമന്റ് ചെയ്തത്

Advertisement