കിടക്കുക ആയിരുന്ന എന്നെ പെട്ടെന്ന് അയാൾ ഇങ്ങനെ ചെയ്തു, കരുത്തൻ ആയിരുന്നു അയാൾ: തെന്നിന്ത്യൻ നടനിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി രാധിക ആപ്തെ

6549

നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായി മാറിയ താരമാണ് രാധിക ആപ്തെ. ബോളിവുഡിന് പുറമേ തെന്നിന്ത്യൻ സിനിമയിലും സജീവമായ രാധിക മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ഹിന്ദിയിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം അഭിനയിക്കുകയും തന്റെ പ്രകടന മികവിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയും ചെയ്ത താരമാണ് രാധിക.

അതേ സമയം സിനിമാ കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഒന്നും ഇല്ലാതെയാണ് രാധിക ആപ്തെ എന്ന താരത്തിന്റെ കടന്നു വരവും വളർച്ചയുമെല്ലാം.രാധികയ്ക്ക് ഇന്ത്യൻ സിനിമാലോകത്ത് ഒരു പേരുണ്ടാക്കുക എന്നത് ഒട്ടും എളുപ്പം ആയിരുന്നില്ല. അഭിനയ മികവ് പോലെ തന്നെ തന്റെ നിലപാടുകളിലൂടേയും രാധിക കയ്യടി നേടാറുണ്ട്.

Advertisements

സിനിമാ ലോകത്തു നിന്നും സമൂഹത്തിൽ നിന്നും നേരിട്ട പല അനീതികൾക്കും എതിരെ രാധിക ആപ്‌തെ പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ രാധിക പലപ്പോഴും സോഷ്യൽ മീഡിയയുടെ അ തി ക്ര മ ങ്ങൾ ഇരയായിട്ടുണ്ട്. ബോൾഡ് രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ സദാചാരവാദികളും നിരന്തരം രാധികയ്ക്ക് എതിരെ സൈബർ ആ ക്ര മി ണ വുമായി എത്താറുണ്ട്.

Also Read
തങ്കം പോലത്തെ കൊച്ചിന് ഈ കല്യാണം വേണോ? പ്രണയകാലത്ത് പലരും പാര വെച്ചിട്ടുണ്ട്; പ്രമുഖരായ ആർട്ടിസ്റ്റുകൾ ഉൾപ്പടെ, വിപ്ലവ പ്രണയത്തെ കുറിച്ച് രശ്മിയും ബോബൻ സാമുവലും

അതേ സമയം അത്തരത്തിൽ യാതൊരു ആ ക്ര മ ണങ്ങൾക്കും ട്രോളുകൾക്കും രാധികയെ തളർത്താൻ സാധിച്ചിട്ടില്ല. തനിക്ക് മുന്നിലുണ്ടായിരുന്ന എല്ലാ വെല്ലുവിളികളേയും മറി കടന്നാണ് രാധിക ഇന്നത്തെ നിലയിൽ എത്തിയിരിക്കുന്നത്. രാധിക ആപ്തെ എന്ന് പേര് മാത്രം മതി ഇന്ന് സിനിമാ പ്രേമികൾക്ക് ഒരു സിനിമയിൽ പ്രതീക്ഷ അർപ്പിക്കാനായിട്ട്.

സിനിമാ ലോകത്തേയും സമൂഹത്തിലേയും പുരുഷാധിപത്യത്തിനെതിരെ പലപ്പോഴായി രാധിക ആപ്‌തെ തുറന്നടിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരുപാട് അനുഭവങ്ങൾ താരം തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു ഒരിക്കൽ ഒരു തെലുങ്ക് സൂപ്പർ താരത്തിൽ നിന്നുമുണ്ടായ മോശം അനുഭവം.

ഒരു സിനിമയുടെ സെറ്റിൽ വച്ച് തന്നോട് നടൻ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് രാധിക വെളിപ്പെടുത്തിയത്. നേഹ ധൂപിയ അവതാരകയായി എത്തുന്ന ബിഎഫ്എഫ് വിത്ത് വോഗ് എന്ന ഷോയിൽ വച്ചായിരുന്നു രാധികയുടെ തുറന്ന് പറച്ചിൽ.

തുടക്കകാലത്ത് തെന്നിന്ത്യൻ സിനിമകൾ അഭിനയിച്ചതിനെ കുറിച്ച് രാധിക പറഞ്ഞത് ഇങ്ങനെ ആയിരുന്നു അവർ നല്ല പണം തരും. അത് അർഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ കഠിനമായിരുന്നു അക്കാലം എന്നാണ് ആ സമയത്തെ കുറിച്ച് രാധിക ആപ്‌തെ പറയുന്നത്. തെന്നിന്ത്യൻ സിനിമയിൽ ലിംഗ അസമത്വം രൂക്ഷമാണോ എന്ന ചോദ്യത്തിന് ഞാൻ അങ്ങനെ പൊതുവായി പറയുന്നില്ല.

പക്ഷെ ഞാൻ അഭിനയിച്ച സിനിമകളുടെ സെറ്റിൽ ലിംഗ സമത്വമുണ്ടായിരുന്നില്ല. തെന്നിന്ത്യൻ സിനിമയിലെ പുരുഷന്മാർ വളരെയധികം കരുത്തരാണ് എന്ന് താരം പറയുന്നു. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാൻ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും.

എല്ലാം സെറ്റാണ് നടൻ കടന്നു വന്നു. ഞങ്ങൾ അപ്പോൾ റിഹേഴ്സൽ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുകപോലും ഇല്ലായിരുന്നു. അയാൾ എന്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി. അയാൾ വലിയ താരമാണ്. അയാൾ ഭയങ്കര പവർഫുൾ ആണെന്നായിരുന്നു പറഞ്ഞതെന്ന് രാധിക പറയുന്നു.

പക്ഷെ ഞാൻ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനും ഉണ്ടായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളും. മേലാൽ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാൻ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഒരിക്കലും ചെയ്യരുതെന്ന് ഞാൻ പറഞ്ഞു.

Also Read
ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആ ആളിനോട് പ്രണയം തോന്നിയിട്ടുണ്ട്, അനു സിത്താര പറഞ്ഞത് കേട്ടോ

അയാൾ ഞെട്ടിപ്പോയി എന്നിൽ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ലെന്നും രാധിക പറയുന്നു. സൂപ്പർ സ്റ്റാർ രജനീകാന്തിന് ഒപ്പം അഭിനയിച്ച ഓർമ്മകളും താരം പങ്കുവച്ചിരുന്നു. താൻ കൂടെ അഭിനയിച്ചവരിൽ ഏറ്റവും നല്ല മനുഷ്യനും മാന്യനുമായാണ് രജനീകാന്തിനെ രാധിക ആപ്‌തെ വിശേഷിപ്പിക്കുന്നത്.

കബാലിയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. അതുകൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയാകെ ലിംഗ അസമത്വവും സ്ത്രീവിരുദ്ധവുമാണെന്ന് താൻ പറയില്ലെന്നും രാധിക പറയുന്നുണ്ട്. താൻ അഭിനയിച്ച രണ്ട് തെലുങ്ക് സിനിമകളിൽ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നും രാധിക പറയുന്നുണ്ട്.

Advertisement