കല്യാണം ആലോചിച്ച് ദിൽഷയുടെ വീട്ടിൽ പോവുന്നുണ്ടോ, ദിൽഷ ജയിച്ചതിന് പിന്നാലെ റോബിൻ പറയുന്നത് കേട്ടോ

1265

മിനിസ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട ഷോയായി മാറി ബിഗ്‌ബോസ് മലയാളം നാലാം സീസണിൽ ഡോ. റോബിൻ രാധകൃഷ്ണൻ വിജയിക്കും എന്നായിരുന്നു തുടക്കം മുതലുള്ള പലരുടേയും പ്രവചനങ്ങൾ. എന്നാൽ പാതി വഴിയിൽ മത്സരം അവസാനിപ്പിച്ച് റോബിന് പുറത്തേക്ക് പോവേണ്ടി വന്നിരുന്നു.

എങ്കിലും താരത്തിന് ലഭിച്ചത് വലിയ ആരാധക പിന്തുണ ആയിരുന്നു. ഇപ്പോൾ റോബിൻ ആഗ്രഹിച്ചത് പോലെ സുഹൃത്ത് ദിൽഷ പ്രസന്നൻ ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയിരിക്കുകയാണ്. അതിന്റെ സന്തോഷത്തിൽ ആണ് താരം. ദിൽഷയോട് ഇഷ്ടം തോന്നിയെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും റോബിൻ മുൻപ് പറഞ്ഞിട്ടുണ്ട്.

Advertisements

Also Read: എന്റെ തീരുമാനം തെറ്റായിരുന്നു എന്ന് അപർണ ഇന്നേവരെ എന്നെ തോന്നിപ്പിച്ചിട്ടില്ല, നേരത്തെ വിവാഹം കഴിച്ചതിനെ കുറിച്ച് ജീവ ജോസഫ് പറയുന്നു

ദിൽഷ വിജയിച്ച് പുറത്തിറങ്ങിയ ശേഷം കല്യാണം ഉണ്ടാവുമോ എന്നറിയാനാണ് ആരാധകരും കാത്തിരുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തയിരിക്കുകയാണ് റോബിൻ. ഫിൽമിബീറ്റ് മലയാളത്തിനോട് ആണ് റോബിന്റെ തുറന്നു പറച്ചിൽ.

ദിൽഷ എന്റെ നല്ല സുഹൃത്താണ്. അങ്ങനെ ഒരാൾ വിജയിക്കുക എന്ന് പറയുന്നതിൽ സന്തോഷമുണ്ട്. ഞാനും ആഗ്രഹിച്ചു. ഫസ്റ്റ് ലേഡി വിന്നർ ആവണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു എന്നായിരുന്നു ദിൽഷയുടെ വിജയത്തെ കുറിച്ച് റോബിൻ പറഞ്ഞത്.

അതേ സമയം റോബിൻ ആരാധകരുടെ വോട്ട് കിട്ടിയാണ് ജയിച്ചതെന്ന ആരോപണം താരം തള്ളി കളഞ്ഞു. ദിൽഷയെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവർ നൽകിയ വോട്ട് കാണാതിരിക്കാൻ പറ്റില്ല. പിന്നെ എന്നെയും ദിൽഷയെയും ഇഷ്ടപ്പെടുന്ന ഒത്തിരി ആളുകളുണ്ടെന്നും താരം വ്യക്തമാക്കുന്നു. എല്ലാവരുടെയും ഒത്തൊരുമയാണ് ഈ വിജയമെന്നും ദിൽഷ വിജയിക്കുന്നത് വരെ ടെൻഷൻ ഉണ്ടായിരുന്നു എന്നും റോബിൻ പറയുന്നു.

ബിഗ് ബോസിൽ പങ്കെടുത്ത എല്ലാവരും വിജയികൾ ആയിട്ടാണ് കണക്കാക്കുന്നത് എന്നും താരം സൂചിപ്പിച്ചു. ദിൽഷയോട് ആശംസകൾ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. മറ്റ് കാര്യങ്ങളൊന്നും പറയാൻ പറ്റുന്ന സാഹചര്യമല്ല. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവൾക്ക് അറിയില്ല. ഇപ്പോൾ കുടുംബത്തെ കണ്ടതേയുള്ളു.

ഈ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാൻ കുറച്ച് സമയം എടുക്കും. അതുവരെ ശല്യമൊന്നും ചെയ്യണ്ടെന്നാണ് വിചാരിക്കുന്നത്. അത് കഴിഞ്ഞിട്ട് സംസാരിക്കാം എന്നും റോബിൻ പറയുന്നു. ദിൽഷയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോവണ്ടേ എന്ന ചോദ്യത്തിന് ഇപ്പോൾ അതിനുള്ള സമയമല്ല. ഇറങ്ങി കഴിഞ്ഞ ഉടനെ ഒരാളുടെ അടുത്ത് പോയി പറയുന്നത് ശരിയല്ല സമയം ഉണ്ടല്ലോ.

Also Read: അർഹയല്ലാത്ത ദിൽഷ ബിഗ് ബോസ് വിന്നറായതിന് പിന്നിലെ രഹസ്യം ഇതാണെന്ന് ഒരു കൂട്ടർ, ദിൽഷ എന്തു കൊണ്ടും അർഹാണെന്ന് താരത്തിന്റെ ആരാധകർ, പോര് മുറുകുന്നു

ദിൽഷ എന്ന് പറഞ്ഞ വ്യക്തിയ്ക്ക് അവളുടേതായ തീരുമാനങ്ങളുണ്ടാവും. അവളെന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് മാത്രമേ കാണുന്നുണ്ടാവുകയുള്ളു. അങ്ങനൊരു ഇഷ്ടം ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ദിൽഷയുടെ തീരുമാനത്തിന് ഞാൻ പ്രധാന്യം കൊടുക്കുന്നുണ്ട്. എന്നെ ഇഷ്ടപ്പെടുന്നവരും അത് മനസിലാക്കണം എന്നും റോബിൻ വ്യക്തമാക്കുന്നു.

ബ്ലെസ്ലിയെ മത്സരത്തിന് ശേഷം താനിത് വരെ കണ്ടിട്ടില്ല. പക്ഷേ എന്റെ ബേസിക് സ്വഭാവമാണിത്. അതു കൊണ്ടാണ് ബിഗ് ബോസിൽ നിന്ന് പോലും പുറത്തായത്. ചിലപ്പോഴൊക്കെ എന്റെ ഇമോഷൻസ് കൺട്രോൾ ചെയ്യാൻ പറ്റില്ല. കുട്ടിക്കാലം മുതൽ എനിക്ക് ദേഷ്യമുണ്ട്. ഞാനൊരു അഭിപ്രായം പറയുമ്പോൾ എന്റെ ഇമോജ് ഒന്നും നോക്കാറില്ല.

ഇപ്പോൾ ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളും ഒത്തിരി ആളുകളിലേക്ക് എത്തുന്നുണ്ട്. ഞാൻ പറഞ്ഞതിലെ ചില കാര്യങ്ങൾ അവർക്ക് ഇഷ്ടപ്പെട്ടില്ലെന്നും അറിഞ്ഞു. ദേഷ്യം കൺട്രോൾ ചെയ്യണമെന്ന് ഇതിലൂടെ താൻ മനസിലാക്കിയെന്നും റോബിൻ പറയുന്നു.

ഒരു തെറ്റ് പറ്റി പോയി ഇനി അത് ആവർത്തിക്കരുതെന്ന ബോധവും വന്നു. അതല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാണെന്ന് ബ്ലെസ്ലിയുടെ മൂക്കാമണ്ട അ ടി ച്ച് പൊ ട്ടി ക്കും എന്ന് പറഞ്ഞതിനെ പറ്റി റോബിന്റെ വിശദീകരിക്കുന്നു.

Also Read: ദേവദൂതൻ ബോക്‌സ് ഓഫീസിൽ വൻപരാജയമായി; എന്നാലും സങ്കടമില്ല; സമ്മർ ഇൻ ബത്‌ലഹേം രണ്ടാം ഭാഗത്തിൽ കലാഭവൻ മണിയില്ലാതെ എങ്ങനെ? നിർമ്മാതാവ് സിയാദ് കോക്കർ

ആ വീഡിയോ ചെയ്തതന് ശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നി. കുറച്ചൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. അത് തെറ്റ് തന്നെയാണ് അത് മനസിലാക്കുന്നുണ്ട്. എന്റെ പ്രിയപ്പെട്ടവർക്ക് ഞാൻ പറഞ്ഞത് വേദനിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയുകയാണിപ്പോൾ. ഇനി സംസാരിക്കുന്ന സമയത്ത് ആലോചിച്ച് മാത്രമേ സംസാരിക്കുകയുള്ളു എന്നും റോബിൻ പറയുന്നു.

Advertisement