എന്റെ തീരുമാനം തെറ്റായിരുന്നു എന്ന് അപർണ ഇന്നേവരെ എന്നെ തോന്നിപ്പിച്ചിട്ടില്ല, ജീവ ജോസഫ് പറയുന്നു

143

മിനി സ്‌ക്രീൻ പ്രക്ഷകരായ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജീവ ജോസഫും അപർണ തോമസും. മലയാളികളുടെ പ്രിയ അവതാരകൻ കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകൻ ആയി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി.

മിനിസ്‌ക്രീൻ അവതാരകനായി എത്തിയാണ് ജീവ ആരാധകരുടെ പ്രിയങ്കരനായി മാറിയത്. മലയാളത്തിലെ അവതാരക സങ്കൽപ്പങ്ങളെ എല്ലാം മാറ്റിമറിച്ച വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിലൂടെ ആണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ജീവയ്ക്ക് സോഷ്യൽ ലോത്ത് ധാരാളം ആരാധകരും ഉള്ള താരമാണ്. അവതാരകരായി തിളങ്ങുന്നതിന് ഇടെയാണ് ജീവയും അപർണയും പ്രണയത്തിൽ ആകുന്നത്. പ്രണയം വിവാഹത്തിലും എത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്.

Also Read: അർഹയല്ലാത്ത ദിൽഷ ബിഗ് ബോസ് വിന്നറായതിന് പിന്നിലെ രഹസ്യം ഇതാണെന്ന് ഒരു കൂട്ടർ, ദിൽഷ എന്തു കൊണ്ടും അർഹാണെന്ന് താരത്തിന്റെ ആരാധകർ, പോര് മുറുകുന്നു

സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോൾ ആയിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേയ്‌സിൽ കാബിൻ ക്രൂ കൂടി ആയിരുന്നു അപർണ തോമസ്.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും.ജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും. അടുത്തിടെ ആയിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.

മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു .ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ തോമസ് എത്താറുണ്ട്.

Also Read: തങ്കം പോലത്തെ കൊച്ചിന് ഈ കല്യാണം വേണോ? പ്രണയകാലത്ത് പലരും പാര വെച്ചിട്ടുണ്ട്; പ്രമുഖരായ ആർട്ടിസ്റ്റുകൾ ഉൾപ്പടെ, വിപ്ലവ പ്രണയത്തെ കുറിച്ച് രശ്മിയും ബോബൻ സാമുവലും

ഇപ്പോഴിതാ താൻ ഇരുപത്തിയഞ്ചാമത്തെ വയസിൽ വിവാഹിതൻ ആയതിനെ കുറിച്ച് പറയുകയാണ് ജീവ ജോസഫ്. പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നിച്ചവരാണ് ഞങ്ങൾ. പ്രണയിക്കുന്നതും വിവാഹ ശേഷമുള്ള ജീവിതവും നല്ല വ്യത്യാസമുണ്ട്. ഞാനും അപർണയും വിവാഹിതരായിട്ട് ഏഴ് വർഷമായി.

ഇന്നേവരെ ഞങ്ങൾ പഴയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല. ഒരു വഴക്കിലും അതെടുത്തിടാറില്ല. ഞാൻ ഇരുപത്തിയഞ്ച് വയസിൽ വിവാഹിതനായ വ്യക്തിയാണ്. നേരത്തെ വിവാഹം ചെയ്തത് തെറ്റായി പോയിയെന്ന് ഇതുവരെ തോന്നിയിട്ടില്ല. തീരുമാനം തെറ്റായിരുന്നുവെന്ന് അപർണ എന്നെ ഇന്നേവരെ തോന്നിപ്പിച്ചിട്ടില്ല.

Also Read:വിവാഹം കഴിച്ചത് വീട്ടിൽ മൂന്ന് മക്കളും ഒറ്റയ്ക്കാകുന്ന അവസ്ഥയായതോടെ, മകളെ വിവാഹം കഴിപ്പിച്ച, കണ്ടാൽ പ്രായം തോന്നാത്ത, പ്രമുഖ നടന്റ മകനായ നിയാസ് ബക്കറിന്റെ ജീവിതകഥ ഇങ്ങനെ

എന്നോട് ചോദിച്ചാൽ വിവാഹം ഒരു പ്രായത്തിലെ നടത്താവുവെന്ന് ഞാൻ പറയില്ല. നമുക്ക് പറ്റിയ പങ്കാളി ആണെന്ന് തോന്നുക ആണെങ്കിൽ ഇരുപത്തിരണ്ടിലോ ഇരുപത്തിമൂന്നിലോ വിവാഹിതനാകാം. ഞാൻ ഈ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആരും വീട്ടിൽ പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യരുത്.

അപർണയെ ഞാൻ ഷിട്ടുമണി എന്ന് വിളിക്കുന്നത് ബോറാണെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാറില്ല. അത് എന്റെ ഇഷ്ടമാണെന്നും ജീവ തോമസ് പറയുന്നു.

Advertisement