ഒരു ഉണ്ണിക്കണ്ണനെ മാമിനു കുഞ്ഞുമോനായി കിട്ടട്ടെ, രാജാസാറിനെ പോലെ: താര കല്യാണിന്റെ പോസ്റ്റിന് കിട്ടിയ കമന്റ് വൈറൽ

197

അറിയപ്പെടുന്ന നർത്തകിയും അഭിനേത്രിയുമാണ് താര കല്യാൺ. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാൺ ആരാധകർക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെയും പ്രമുഖ നർത്തകനായ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്.

ടിക്ക്‌ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹം പോയ വർഷം ആയിരുന്നു നടന്നത്. താരാകല്യാണിന്റെ ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്. സ്വന്തമായി ഡാൻസ് സ്‌കൂളും അർജുൻ നടത്തുന്നുണ്ട്.

Advertisements

വിവാഹത്തിന് മുൻപ് സൗഭാഗ്യയ്ക്ക് ഒപ്പം ടിക്ക് ടോക്ക് വീഡിയോകളിൽ അർജുനും ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ചുളള വീഡിയോകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ടിക്ക് ടോക്ക് പോയതോടെ പിന്നീട് ഇൻസ്റ്റഗ്രാമിൽ ഇരുവരും ആക്ടീവായി. വളർത്തുനായ്ക്കളോടും ഇരുവർക്കും വലിയ ഇഷ്ടമാണ്.

കൂടാതെ ബൈക്കുകളോടുമുളള തന്റെ ഇഷ്ടം മുൻപ് അർജുൻ തുറന്നുപറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ചക്കപ്പഴത്തിലേക്ക് മടങ്ങിവരുമോ എന്ന് ചോദിച്ചപ്പോൾ ഇനി ഉണ്ടാവില്ലെന്നും വേറെ ആള് വന്നു എന്നുമാണ് അർജുൻ മറുപടി നൽകിയത്.

ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലായിരുന്നു അർജുൻ സോമശേഖർ അഭിനയിച്ചിരുന്നിത്. എന്നാൽ ഡാൻസ് ക്ലാസ് മുടങ്ങുന്നതിനാൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പരമ്പരയിൽ നിന്നും താരം പിന്മാറുകയായിരുന്നു. എന്നാൽ അടുത്തിടെയാണ് സൗഭാഗ്യ അമ്മയാകാൻ പോകുന്ന വിവരം പുറത്തു വന്നത്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരാ കല്യാൺ. എല്ലാ ജീവജാലങ്ങളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സത്യമാണ് അമ്മ എന്ന ക്യാപ്ഷനാണ് താരാ കല്യാൺ ഈ ചിത്രത്തിന് നൽകിയിരിക്കുന്നക്.

അതേ സമയം ഇതിനോടകം തന്നെ ഈ ചിത്രം വൈറലായിരിക്കുകയാണ്. നിരവധി ആരാധകരാണ് ഈ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഒരു ഉണ്ണിക്കണ്ണനെ മാമിനു കുഞ്ഞുമോനായി കിട്ടട്ടെ, രാജാസാറിനെ പോലെ, അപ്പയുടെ മോൾ ആയോണ്ട് അതെ പോലെ ആകാൻ ആഗ്രഹിക്കുന്നു എന്നൊരാൾ നൽകിയ കമന്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Advertisement