വിവാഹം 9ാം ക്ലാസിൽ പഠിക്കുമ്പോൾ, അന്നെനിക്ക് 15 വയസ്, എന്നെ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് അദ്ദേഹം നോക്കിയിരുന്നത്: മനസ്സ് തുറന്ന് നടൻ സോമന്റെ ഭാര്യ സുജാത

11747

ശക്തമായ ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ ആയിരുന്നു എംജി സോമൻ. മോഹൻലാൽ മമ്മൂട്ടി സൂപ്പർ താരജോഡികളുടെ ഉദയത്തിന് തൊട്ടു മുമ്പുള്ള മലയാളത്തിലെ സൂപ്പർതാര ജോഡി സോമൻ സുകുമാരൻ എന്നതായിരുന്നു,

Advertisements

ഗായത്രി എന്ന ചിത്രത്തിലൂടെ 1973 ൽ വെള്ളിത്തിരയിൽ എത്തിയ നടൻ മികച്ച വേഷങ്ങളിൽ തിളങ്ങിയിരുന്നു. നടകത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച സോമൻ എയർഫോഴ്‌സിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 56ാം വയസ്സിലായിരുന്നു സോമന്റെ വിയോഗം.

സോമനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമല്ല. ഇപ്പോഴിത നടൻ സോമന്റെ കുടുംബം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഒരു യുട്യൂബ് ചാനലിലൂടെയാണ് നടൻ സോമന്റെ കുടുംബം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

Also Read
മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറായക്കഥ

സുജാതയാണ് എംജി സോമന്റെ ഭാര്യ. 15ാം വയസ്സിലായിരുന്നു സുജാത നടന്റെ ജീവിത സഖിയാകുന്നത്. വളരെ സ്‌നേഹനിധിയായിട്ടുള്ള ഭാർത്താവ് ആയിരുന്നു സോമൻ എന്നാണ് സുജാത പറയുന്നത്. കൂടാതെ തനിക്ക് ജീവിതത്തിൽ പൂർണ്ണ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു കാര്യവും തന്നോട് ചെയ്യരുതെന്ന് അദ്ദേഹം മരിക്കുന്നത് വരെ പറഞ്ഞിട്ടില്ലെന്നും നടനെ കുറിച്ചുളള ഓർമ പങ്കുവെച്ച് കൊണ്ട് പത്‌നി സുജാത പറയുന്നു.

അതുകൊണ്ട് തന്നെ ഇപ്പോഴും ആരും തന്നോട് നോ പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരപത്‌നി പറയുന്നു. വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ കുട്ടിയാണെന്നുള്ള ഇഷ്ടം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നോ എന്ന് തന്നോട് പറയില്ലായിരുന്നു. എയർഫോഴ്‌സിലായിരുന്നപ്പോഴായിരുന്നു വിവാഹം നടക്കുന്നത്.

കല്യാണം നടന്ന് വീട്ടിൽ കൊണ്ട് വരുമ്പോഴായിരുന്നു തനിക്ക് 15 വയസ്സ് കൃത്യം പൂർത്തിയായതെന്നും താരപത്‌നി കൂട്ടിച്ചേർത്തു. എയർഫോഴ്‌സിൽ നിന്ന് വന്നതിന് ശേഷമായിരുന്നു അദ്ദേഹം സിനിമയിൽ എത്തിയത്. മിക്കവാറും ഷൂട്ടിങ്ങ് സെറ്റിൽ തന്നെയും കൂടെ കൊണ്ട് പോകാറുണ്ട്. അതുകൊണ്ട് തന്നെ അന്ന് സിനിമയിലുണ്ടായിരുന്ന എല്ലാവരുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നെന്നും എല്ലാവരേയും അറിയാമെന്നും താരപത്‌നി പറയുന്നു.

ഇന്നും അന്നത്തെ ചില സൗഹൃദങ്ങളുണ്ടെന്നും സുജാത പറയുന്നുണ്ട്. മധു, ജനാർദ്ദൻ എന്നിവരെ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടൻ ഇതുവഴി പോകുമ്പോഴെല്ലാം കയറും. അതുപോലെ ജനാർദ്ദനനേയും ഇടയ്ക്ക് കാണാറുണ്ടെന്നും സോമന്റെ സൗഹൃദത്തിന്റെ ഓർമ പങ്കുവെച്ച് കൊണ്ട് സുജാത പറഞ്ഞു. നല്ലൊരു ഭർത്താവ് മാത്രമായിരുന്നില്ല സോമൻ മികച്ച അച്ഛൻ കൂടിയായിരുന്നു. അച്ഛനെ കുറിച്ചുള്ള മനോഹരമായ ഓർമകൾ മകൾ സിന്ധുവും പങ്കുവെയ്ക്കുന്നുണ്ട്. വളരെ സ്‌നേഹനിധിയായി അച്ഛനായിരുന്നു.

അദ്ദേഹം ഭക്ഷണം വാരി തരാറുണ്ടായിരുന്നെന്നും അച്ഛന്റെ ഓർമ പങ്കുവെച്ച് കൊണ്ട് മകൾ പറഞ്ഞു. അദ്ദേഹത്തിന്റെ 10 ഇഷ്ടങ്ങളിലെന്നായിരുന്നു അത്. അച്ഛന്റെ നെഗറ്റീവ് കഥാപാത്രങ്ങളെ കുറിച്ചൊന്നും ചോദിക്കാറില്ലായിരുന്നു എന്നു മകൾ സിന്ധു പറയുന്നു. മകളെ കൂടാതെ സജി എന്നൊരു ഒരു മകൻ കൂടി സോമനുണ്ട്.

മക്കൾക്കൊപ്പമാണ് സോമന്റെ ഭാര്യ സുജാത ഇപ്പോൾ താമസിക്കുന്നത്. കൂടാതെ അദ്ദേഹം ഉപയോഗിച്ച കാറും മറ്റ് സാധനങ്ങളും ഇപ്പോഴും ആ വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. അതേ സമയം മലയാളികളുടെ എക്കാലത്തെയും ഇഷ്ട നായകന്മാരിൽ ഒരാളായ സോമന്റെ വിയോഗം മലയാള സിനിമക്ക് എന്നുമൊരു തീര നഷ്ട്ടമായിരുന്നു.

Also Read
ശിൽപ ഷെട്ടിയുടെ ചുണ്ടുകൾ വളരെ മനോഹരമായിരുന്നു, പക്ഷേ അവൾ ബൊട്ടോക്സ് ചെയ്ത് ചുണ്ടുകൾ വലുതാക്കി, അതെനിക്ക് ഇഷ്ടപ്പെട്ടില്ല: അനിൽ കപൂർ പറയുന്നു

പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു. തരിക്കഥാ കൃത്ത് ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും സോമൻ നിർമ്മിച്ചിരുന്നു. ലേലം എന്ന സിനിമയിലെ ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു.

അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ കഥാപാത്രവും. താര രാജാക്കന്മാരുടെ മക്കൾ എല്ലാവരും സിനിമയിൽ തന്റേതായ സ്ഥാനം നേടിയപ്പോൾ ആ മേഖലയിൽ അത്ര ശോഭിക്കാൻ സോമന്റെ മകൻ സജിക്ക് സാധിച്ചിരുന്നില്ല. ചുരുക്കും ചില സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Advertisement