തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ യുവ താരമാണ് നടൻ ബാല. ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത് തമിഴിലൂടെ ആണെങ്കലിം മലയാളത്തിലാണ് ബാല ഏറ്റവും കൂടുതൽ തിളങ്ങിയത്. നിരവധി മലയാളം ചിത്രങ്ങളിലൂടെ മലയാളി മനസുകൾ കീഴടക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.
ഇന്നും താരം മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സഹായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബാല. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനാവശ്യങ്ങൾക്കായി മൊബൈൽ ഫോണുകൾ നടൻ കൈമാറി. കൊച്ചിയിലെ അമ്മയുടെ ഓഫീസിൽ വെച്ചായിരുന്നു ചടങ്ങ്.
അമ്മ ഭാരവാഹികളായ ഇടവേള ബാബു, ബാബുരാജ്, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.ഒരു നല്ല കാര്യത്തിന് വേണ്ടിയുള്ള ചടങ്ങ് അമ്മയുടെ ഓഫീസിൽ വെച്ച് നടത്താൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം. കഴിഞ്ഞ ഞായറാഴ്ച വാക്സിൻ ഡ്രൈവ് സമയത്ത് കൗൺസിലർ പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ള ചില കുട്ടികളുണ്ട്. അവർക്കായി പഴയ ഏതെങ്കിലും മൊബൈൽ ഫോൺ ഉണ്ടെങ്കിൽ കിട്ടിയാൽ കൊള്ളാം എന്ന്.
ഞാൻ വേറെ ചില ശ്രമങ്ങൾ ഇതിനായി നടത്തി. കഴിഞ്ഞ ദിവസം ബാല എന്നെ വിളിച്ചപ്പോൾ ഞാൻ ഈ കാര്യം അറിയിച്ചു. ബാലയ്ക്കൊപ്പം ഇത്തരം കാര്യങ്ങളിൽ ഞാൻ പല തവണ സഹകരിച്ചിട്ടുണ്ട്. അങ്ങനെ ബാലയോടു ഇക്കാര്യം പറഞ്ഞപ്പോൾ പഴയത് അല്ല പുതിയ ഫോൺ തന്നെ നൽകാമെന്ന് അദ്ദേഹം പറഞ്ഞു.
ഫോൺ ആക്കണ്ട ടാബ് തന്നെ ആകട്ടെ കുട്ടികൾ പഠിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. അമ്മയുടെ ഓഫീസിൽ ഈ ചടങ്ങ് നടത്തിയതിൽ അതിയായ സന്തോഷം എന്നും താരം ഇടവേള ബാബു തുറന്ന് പറഞ്ഞു. ആദ്യമായാണ് ഞാൻ അമ്മയുടെ ഓഫീസിൽ വരുന്നത്. ഇങ്ങനെ ഒരു നല്ല കാര്യത്തിനായി വരൻ സാധിച്ചതിൽ അതിയായ സന്തോഷം.
നിങ്ങളെല്ലാവരും തന്ന സ്‌നേഹമാണ് ഞാൻ തിരികെ നൽകുന്നത്. ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്തിട്ടും കാര്യമില്ല. ഇന്ന് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം എന്നും ബാല പറഞ്ഞു.