എല്ലാരും അറിഞ്ഞിരിക്കണം മമ്മൂക്കയ്ക്ക് ആ അക്കൗണ്ട് ഉണ്ടാക്കി കൊടുത്തത് ഞാനാണ്: വെളിപ്പെടുത്തലുമായി ദീപ്തി സതി

99

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദീപ്തി സതി. 2012 ലെ മിസ് കേരള ജേതാവായ ദീപ്തി മോഡലിംഗ് രംഗത്തും ശ്രദ്ധേയയാണ്. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് ഉയർന്ന ദീപ്തി സതി. 2015 ൽ ആണ് ലാൽ ജോസ് ഒരുക്കിയ നീന എന്ന സിനിമയിലൂടെ വെള്ളത്തിരയിലേക്ക് എത്തിയത്.

മുംബൈയിൽ ജനിച്ച് വളർന്ന പാതി മലയാളിയായ ദീപ്തി സതി തുടർന്ന് ലവകുശ, ഡ്രൈവിംങ് ലൈസൻസ്, പുള്ളിക്കാരൻ സ്റ്റാറാ, സോളോ തുടങ്ങിയ മലയാള സിനിമകളിൽ ശ്രേദ്ദേയമായ വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമേ തെലുങ്ക്, കന്നട, മറാത്തി ഭാഷകളിലും താരം വേഷമിട്ടു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കും യൂത്ത് ഐക്കൺ പൃഥിരാജിനും ഒക്കെ നായികയായി കഴിഞ്ഞ താരത്തിന് ആരാധകരും ഏറെയാണ്.

Advertisements

ശ്യാംധർ സംവിധാനം ചെയ്ത പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ മലയാളത്തിന്റൈ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ദീപ്തി സതി എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സ്നാപ് ചാറ്റ് അക്കൗണ്ടിന് പിന്നിലെ കഥ പറയുകയാണ് താരം.മമ്മൂക്കയ്ക്ക് സ്നാപ് ചാറ്റിൽ അക്കൗണ്ട് എടുത്തുകൊടുത്തത് താനാണെന്ന് ദീപ്തി പറയുന്നു.

ബിഹൈൻഡ് വുഡ്സിന് നൽകിയ അബിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പുള്ളിക്കാരൻ സ്റ്റാറാ സിനിമയുടെ ഷൂട്ടിംഗ് ബ്രേക്കിനിടെ സ്നാപ് ചാറ്റിൽ ഞാൻ നോക്കികൊണ്ടിരിക്കുന്നത് മമ്മൂക്ക കണ്ടു. അതിലെ ഫിൽറ്റർ ഒക്കെ കണ്ടപ്പോൾ മമ്മൂക്കയ്ക്കും കൊള്ളാമല്ലോ എന്ന് തോന്നി.

ഏത് ആപ്പാണ് ഇതെന്ന് മമ്മൂക്ക ചോദിച്ചു. അങ്ങനെ താൻ അക്കൗണ്ടുണ്ടാക്കി കൊടുത്താണ് മമ്മൂക്ക സ്നാപ് ചാറ്റിൽ ജോയിൻ ചെയ്യുന്നതെന്ന് ദീപ്തി പറയുന്നു. അതുകൊണ്ട് എല്ലാരും അറിഞ്ഞിരിക്കണം മമ്മൂക്ക സ്നാപ് ചാറ്റ് തുടങ്ങാൻ കാരണം ഞാനാണ എന്നും ദീപ്തി പറഞ്ഞു. സെവൻത് ഡേയ്ക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു പുള്ളിക്കാരൻ സ്റ്റാറാ. പക്ഷേ തിയ്യറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല.

അതേ സമയം മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, സിജു വിൽസനെ നായകനാക്കി വിനയൻ ഒരുക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്നവയാണ് ദീപ്തിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമകൾ.

Advertisement