ഞാൻ അമ്മയുടെ സിനിമകൾ കാണാറുമില്ല, അത് ഓർമ്മയിൽ നിക്കാറുമില്ല, വെളിപ്പെടുത്തലുമായി മാളവിക ജയറാം

408

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് നടൻ ജയറാമും മുൻകാല നായികാ നടി പാർവ്വതി എന്ന അശ്വതിയും. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ശാലീന സൗന്ദര്യവുമായി എത്തി ഒരുപിടി മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് പാർവതി.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാർവ്വതി പിന്നീട് സിനിമാ വിടുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താര ദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും പാർവതി ടിവി പരിപാടികളിലും മറ്റ് അഭിമുഖങ്ങളിലും ഒക്കെ പങ്കെടുക്കാറുണ്ട്.

Advertisements

മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി ഇപ്പോഴും നൃത്തം തുടരുന്നുണ്ട്. രണ്ട് മക്കളാണ് ഈ താര ദമ്പതികൾക്ക് ഉള്ളത് താളിദാസും മാളവികയും. മകൻ കാളിദാസ് ഇതിനോടകം തെന്നിന്ത്യൻ സിനിമയിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമയിൽ എത്തിയില്ലെങ്കിലും മകളായ മാളവികയും എല്ലാവർക്കും സുപരിചിതയാണ്.

Also Read
ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ

പിതാവ് ജയറാമിനൊപ്പം ഒരു പരസ്യചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. അതേ സമയം മലയാളത്തിലെ ഒട്ടുമിക്ക മുൻനിര സംവിധായകർക്ക് ഒപ്പവും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പവും വർക്ക് ചെയ്തിട്ടുള്ള പാർവ്വതി എന്നെന്നും മലയാളികൾക്ക് ഓർക്കാൻ ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിരുന്നു.

1986 ൽ വിവാഹിതരേ ഇതിലെ എന്ന ബാലചന്ദ്രൻ മേനോൻ സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ പാർവ്വതി 1993 വരെയുള്ള കാലഘട്ടത്തിൽ 70 ഓളം സിനിമകളിൽ വേഷമിട്ടു. ഇപ്പോഴിതാ താൻ അമ്മയുടെ സിനിമകൾ കാണാറില്ലെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മകൾ മാളവിക.

ബിഹൈൻവുഡ്സിന് നൽകിയിരുന്ന അഭിമുഖത്തിലാണ് മാളവികയുടെ പ്രതികരണം. അമ്മയുടെ സിനിമകസൾ ഞാൻ കണാറേയില്ലെന്നും ഇത് പറയുന്നതിൽ തന്നെ കൊ, ല്ലരുതെന്നും അമ്മയുടെ സിനിമകൾ ഓർമ്മയിൽ നിക്കാറില്ലെന്നും മാളവിക പറയുന്നു. എഴുതാപ്പുറങ്ങളും, ജാലകവും, ഒരുമിന്നാമുനുങ്ങിന്റെ നുറുങ്ങു വെട്ടവും, തൂവാനത്തുമ്പികളും, ദിനരാത്രങ്ങളും കീരിടവും അടക്കം നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ പാർവ്വതി സമ്മാനിച്ചു.

Also Read
കോഴിക്കോടുകാരായ മൂന്ന് യുവാക്കൾ ലൈം ഗി ക ബന്ധത്തിന് വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു, അമ്പതിനായിരം രൂപവെച്ച് ഓഫറും ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചാർമിള

അതേ സമയം മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ പത്മരാജന്റെ തൂവാനത്തുമ്പികളിലെ രാധയായുള്ള പാർവ്വതിയുടെ ഭാവാഭിനയവും മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്നതാണ്.

Advertisement