അഭിനയിച്ച് കിട്ടുന്ന പണം കൊണ്ട് വാങ്ങുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്, എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല: തുറന്നടിച്ച് സാനിയ ഇയ്യപ്പൻ

68

ബാലതാരമായെത്തി പിന്നീട് ക്വീനിലൂടെ നായികയായി തിളങ്ങിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ ചാനലിലെ ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ നായികയായി മാറുക ആയിരുന്നു സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി സാനിയ മലയാളത്തിലെത്തിയത്. മുമ്പ് ബാലതാരമായി അപ്പോത്തിരിക്കിരി, വേദം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ സാനിയആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. ഇതിനോടകം തന്നെ മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചുകഴിഞ്ഞ സാനിയക്ക് ആരാധകരും ഏറെയാണ്.

Advertisements

മികച്ച ഒരു നർത്തകിയും മോഡലും കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം വൈറലായി മാറാറുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്.

സിനിമകളെക്കാൾ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. നിർത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോൾ താരം വസ്ത്രധാരണത്തിന്റെ പേരിൽ ഉള്ള വിമർശനങ്ങൾക്ക് ഒരു മാധ്യമത്തിന് നക്കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്. സിനിമയിൽ വന്ന അന്ന് മുതൽ സോഷ്യൽ മീഡിയയിൽ നിന്ന് വിലയിരുത്തൽ അഭിമുഖീകരിക്കുന്നു.

എന്നെ വിലയിരുത്താൻ ആർക്കും അവകാശമില്ല. ഞാൻ ആരെയും വിലയിരുത്തുന്നില്ല. വ്യക്തിപരമായി ഒരാളെ അറിയാതെ വിമർശിക്കാൻ വരരുത്. എന്റെ വസ്ത്രധാരണം എനിക്ക് അത് വൾഗറായി തോന്നുന്നില്ല. ഇഷ്ടമായതിനാൽ ധരിക്കുന്നു. എന്നെ നോക്കുന്നത് എന്റെ വീട്ടുകാരാണ്, സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പണം കൊണ്ടാണ് ഇത് വാങ്ങുന്നത്.

എനിക്ക് അതിൽ അഭിമാനമാണ് എവിടെ എന്തുമോശം, അതിനെ പ്രോൽസാഹിപ്പിക്കുന്നവരാണ് മലയാളികളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരാളെ സമൂഹ മാധ്യമത്തിൽ ആക്രമിക്കുക അവർക്ക് രസമാണ്. നെഗറ്റിവിറ്റികളെ മലയാളികൾ എറ്റവും പിന്തുണയ്ക്കുന്നു. ഇത് ഒരുപക്ഷേ എന്റെ തോന്നലാവാം നല്ലത് കണ്ടാൽ അത് തുറന്നുപറയാൻ മടിക്കുന്നവരാണ് മലയാളികൾ.

മുൻപത്തേതിൽ നിന്ന് വിമർശിക്കുന്നത് കുറഞ്ഞിട്ടുണ്ട്. നല്ല രീതിയിൽ പിന്തുണയ്ക്കുന്നവരുമുണ്ട്. രണ്ടുതരം ആളുകൾ. അത് യാഥാർത്ഥ്യമാണ്. അനുഭവമാണ് ഒരു ആളിനെ നല്ല വ്യക്തിത്വത്തിനുടമാണെന്ന് വിശ്വസിക്കുന്നു. അതേ സമയം കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേത് ആയി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.

Advertisement