മലയാളികൾ ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ആണ് ഔസേപ്പച്ചൻ. ഈണം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കി സിനിമ ലോകത്തേക്ക് കാലെടുത്തവച്ച് ഒരു പിടി നല്ല പാട്ടുകൾ മലയാളത്തിന് സമ്മാനിച്ച അനുഗ്രഹീത കലാകാരനാണ് ഔസേപ്പച്ചൻ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഏറെ ആയി യി മലയാള സംഗീതത്തിന്റെ നിറസാന്നിദ്ധ്യമായ ഔസേപ്പച്ചന്റെ നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകിയത് യേശുദാസാണ്. എന്നാൽ താൻ സംഗീതം നിർവഹിച്ച ഒരു ഗാനം 15 തവണ ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിഞ്ഞില്ലെന്ന് ഔസേപ്പച്ചൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
മലയാളത്തിന്റെ താരരാജാവിന്റെ ക്ലാസ്സിക് ഹിറ്റ് മൂവികളിൽ ഒന്നായ ഉണ്ണികളെ ഒരു കഥ പറയാം എന്ന ചിത്രത്തിലെ പുഞ്ചിരിയുടെ പൂവിളികളിൽ ഉണ്ടൊരു രാഗം എന്ന പാട്ടിന്റെ ആദ്യം വരുന്ന കളകളമൊഴുകും..എന്ന ഭാഗമാണ് യേശുദാസിന് പാടാൻ കഴിയാതിരുന്നത്.
Also Read
സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിമ്മിൽ, വലിയ അവഗണന ആണ് ബിജെപിയിൽ നിന്ന് നേരിട്ടതെന്ന് സംവിധായകൻ
നേരത്തെ കൗമുദി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഔസേപ്പച്ചന്റെ വാക്കുകൾ ഇങ്ങനെ:
ദാസേട്ടൻ കുറേ ശ്രമിച്ചതാണ് അത് പാടാൻ. ഈ ട്രാക്ക് ഞാൻ ആദ്യമേ പാടിവച്ചിട്ടുണ്ടായിരുന്നു. അന്ന് ദാസേട്ടൻ വരികൾ പറയാൻ പറഞ്ഞു. അപ്പൊ പ്രാക്ടീസ് ചെയ്യുമ്‌ബോൾ ഈ വരികൾ ദാസേട്ടൻ പതുക്കെ പാടി പക്ഷേ, റെക്കോഡ് ചെയ്യുമ്പോൾ അത്രയും സ്പീഡിൽ പാടാൻ അദ്ദേഹത്തിന് സാധിച്ചില്ല. അപ്പോൾ ദാസേട്ടൻ പറഞ്ഞു, പാട്ട് ആദ്യം എടുക്കാം.
ഈ ഭാഗം പിന്നീട് പ്രാക്ടീസ് ചെയ്തിട്ട് മറ്റൊരു ദിവസം എടുക്കാം. പക്ഷേ, അന്ന് ഞാൻ അറിഞ്ഞത് ദാസേട്ടൻ ഇത് ഒരു പത്ത് പതിനഞ്ച് പേപ്പറിൽ കോപ്പി ചെയ്തിട്ട് ഇത് എല്ലാവർക്കും പാടാൻ കൊടുത്തു. അന്ന് ഇത് ആർക്കും പാടാൻ പറ്റിയില്ല.
എന്നിട്ട് ദാസേട്ടൻ എന്ന വിളിച്ചു പറഞ്ഞു, എനിക്ക് മാത്രമല്ല ഇത് വേറെ ആർക്കും പാടാൻ പറ്റുന്നില്ല. ഇത് നീയങ്ങട് പാടിയാൽ മതിയെന്ന് പറഞ്ഞ് എന്റെ തലയിൽ ഇട്ടു. അങ്ങനെ അവസാനം ഞാൻ തന്നെ പാടി. അന്ന് ഗതികേട് കൊണ്ടാണ് ഞാൻ അത് പാടിയതെന്നും ഔസേപ്പച്ചൻ പറയുന്നു.