മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയും നടിയും മോഡലുമാണ് സാധിക വേണുഗോപാൽ. വർഷങ്ങളായി സിനിമാ സീരിയൽ മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ് സാധിക. സോഷ്യൽ മീഡിയയിലും ഏറം സജീവമായ സാധിക നിരന്തരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാദകർക്കായി പങ്കുവെക്കാറുണ്ട്.
അതേ സമയം സോഷ്യൽ മീഡിയി തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കും മറ്റും ശക്തമായ ഭാഷയിലൂടെ മറുപടി നൽകിയും സാധിക ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ ബാച്ചിലേഴ്‌സിന്റെ പ്രചരാണർത്ഥം സിനിമകളിൽ ഇൻറിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിനെ പറ്റിയൊക്കെ തുറന്നു സംസാരിക്കുയാണ് താരം.
സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സാധിക വേണുഗോപാലിൻ തുറന്നു പറച്ചിൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
സിനിമകളിൽ ഇൻറിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫർട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂർ സിനിമയെ മൊത്തം കാണരുത്.
ഇത് അങ്ങനെ കാണുന്നവർക്കാണ് പലപ്പോഴും പ്രശ്‌നം. ഇത് ഞങ്ങൾ പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നത് അല്ലേ. എല്ലാദിസവും ചെയ്യുന്നതല്ലോ ആക്ഷനും കട്ടിനും ഇടയിൽ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാൻ പലർക്കും കഴിയുന്നില്ല. ഇന്റിമേറ്റ് രംഗങ്ങളിൽ കൂടുതൽ വിമർശിക്കപ്പെടുന്നത് പെൺകുട്ടികൾ ആണെന്ന് തോന്നുന്നില്ല.
കോ ആർടിസ്റ്റുകൾക്കും കമന്റുകൾ വരാറുണ്ട്. അവൻ നന്നായിട്ട് ആസ്വദിക്കുന്നുണ്ട്, അവൾ ആസ്വദിച്ചു അങ്ങനെയൊക്കെ കമന്റുകൾ കണ്ടിട്ടുണ്ട്. സിനിമ പിടിക്കുന്നവർ ടീസർ, ട്രെയിലർ കട്ടിനിടയിൽ ഇതിടും. പക്ഷേ അത് ടോട്ടൽ സിനിമയിൽ അങ്ങനെ ഉണ്ടാകണമെന്നുമില്ല. പലപ്പോഴും ഒരു സിനിമയിൽ അത്തരമൊരു രംഗം ആവശ്യം ആയതിനാലാവാം ചെയ്യേണ്ടി വരിക.
ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കവുരെ മോശം ആർടിസ്റ്റുകളായി കാണുന്ന പ്രവണത മാറേണ്ടതുണ്ട്.
കാണുന്നവരുടെ ചിന്താഗതിക്കാണ് കുഴപ്പം. സിനിമയിൽ പലരും സർവൈവ് ചെയ്ത് വന്നിട്ടുള്ളവരാണ്. നോ പറയേണ്ട സമയങ്ങളുമുണ്ടാകാറുണ്ട്. ഞാൻ ബ്രാ എന്ന ഷോർട്ട് ഫിലം ചെയ്തപ്പോൾ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു.
ഇന്റിമേറ്റ് രംഗം ചിത്രീകരിക്കാൻ അവൻ കംഫർട്ട് ആയിരുന്നില്ല. അവന് ടെൻഷൻ ഉണ്ടായിരുന്നു. തൊടു മ്പോൾ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ ഏറ്റവും കംഫർട്ടാക്കിയാണ് അഭിനയം. പല പ്പോഴും അവർ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല അതാണ് ആർടിസ്റ്റ്.
ഓഡിയൻസിന് ജെന്യുവിൻ ആയിട്ട് തോന്നണം. എന്റെ സിനിമകളൊക്കെ കണ്ട് എന്നെ കൈൻഡ് ഓഫ് പ്രൊ സ്റ്റി റ്റിയൂ ട്ട് എന്ന രിതീയിൽ വിളിക്കുന്നവരുണ്ട്. അതിനർഥം ചെയ്ത കാരക്ടറുമായി അവർ എന്നെ ഉറപ്പിച്ചു അത് ക്യാരക്ടറിന്റെ ഗുണമാണ്. ചിലർക്ക് ചില ടൈപ്പ് വസ്ത്രങ്ങൾ ഇടാൻ കഴിയില്ല. ശരീരപ്രകൃതിയോ വീട്ടിലുള്ളവർ അനുവദിക്കാത്തത് കൊണ്ടോ ഒക്കെ ആവാം.
അത്തരം കാര്യങ്ങൾ മറ്റൊരാൾ ചെയ്ത് കാണിക്കുമ്പോൾ വിമർശിക്കുക സ്വഭാവികമാണ്. പലരുടേയും വിമർശനങ്ങളെ അങ്ങനയേ ഞാൻ കാണുന്നുള്ളൂ. പെൺകുട്ടികൾ പെൺകുട്ടികളെ സപ്പോർട്ട് ചെയ്യുന്നത് വളരെ അപൂർവ്വമാണെന്ന് എനിക്ക് തോന്നിയിട്ടുമുണ്ട്. സിനിമയേക്കാൾ എനിക്ക് മോഡലിംഗിലാണ് ഇഷ്ടം. ചിത്രങ്ങൾക്ക് താഴെയൊക്കെ വരുന്ന കമന്റുകൾക്ക് ഞാൻ ആദ്യമൊക്കെ റിയാക്ട് ചെയ്യുമായിരുന്നു.
ഇപ്പോൾ അത് നിർത്തി. മെച്യൂരിറ്റി ലെവൽ മാറുമല്ലോ. എന്റെ ഇഷ്ടം എന്നത് എന്തായാലും അത് ലൈഫ് ലോങ് അത് തന്നെയായിരിക്കും. പറയുന്നവർ എന്ത് പറഞ്ഞാലും. ഒന്നും രണ്ടും തവണ പറഞ്ഞ് അവരങ്ങ് നിർത്തിക്കോളും എന്നും സാധിക വ്യക്തമാക്കുന്നു.