നിമിഷ കുളിക്കുന്നതിനിടെ ബാത്ത്റൂമിൽ കയറി റോബിൻ, അ ശ്ലീ ലം പറഞ്ഞ് രസിച്ച് മറ്റുള്ളവർ, നല്ല നിലവാരമെന്ന് ആരാധകർ

444

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ്‌ബോസ് ഓരോ ദിവസം കഴിയുംതോറും സംഘർഷഭരിതമായി കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ബാത്ത്റൂമിൽ നിന്നാണ് പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

നിമിഷ കുളിക്കുന്നതിനിടെ റോബിൻ ബാത്ത്റൂമിന് അകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. കുളിക്കാൻ കയറിയപ്പോൾ വാതിലിന്റെ ലോക് ഇടാൻ മറന്നതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. അകത്ത് ആളുണ്ടെന്ന് അറിയാതെ കയറിയ റോബിൻ അതെല്ലാവരെയും വിളിച്ച് കാണിച്ച് കൊടുത്തു. ഇതോടെ മറ്റൊരു പ്രശ്നത്തിന് കാരണമായി.

Advertisements

എന്നാൽ വീടിനുള്ളിലെ കുളിമുറി പ്രശ്നം ബിഗ് ബോസ് നാട്ടുകാരെയും കാണിച്ചു. ഇതൊക്കെ ശരിയായ കാര്യമാണോ എന്ന് ചോദിക്കുകയാണ് ബിഗ് ബോസിന്റെ ഒരു ആരാധിക. ഇപ്പോൾ നടന്ന പ്രശ്നങ്ങളൊക്കെ സ്വാഭാവികമായിട്ടുള്ള കാര്യമാണ്. പക്ഷേ അത് കൊട്ടിയാഘോഷിച്ചത് തെറ്റാണെന്നാണ് ആരാധിക ചൂണ്ടി കാണിക്കുന്നത്.

ബിഗ് ബോസ് ഒരു വീടാണ് എന്നാണ് പറച്ചിൽ. ഒരു വീട്ടിൽ ബാത്റൂമിൽ കുടുംബാംഗങ്ങൾ കയറിയാൽ ലോക്ക് വീഴാതെയോ. കുറ്റി ഇട്ടാലും കൈ തട്ടി ഓപ്പൺ ആകുകയോ ലോക് ചെയ്യാൻ മറക്കുകയോ ഒക്കെ നടക്കാറുണ്ട്. ബിഗ് ബോസിൽ പലരും പറയുന്നത് കേട്ടു.

Also Read
വിജയ് ബാബു വിഷയത്തിൽ അമ്മയിൽ നിന്നും ഞാൻ രാജിവെക്കില്ല, കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്: രചന നാരായണൻ കുട്ടി

മൈക്കും ബാഗും മറ്റുമെല്ലാം ഊരി ഭദ്രമായി വെക്കുന്നതിനിടെ ലോക്ക് ചെയ്യാൻ മറക്കുന്നത് സ്വാഭാവികം ആണെന്ന്. (അത് അവിടെ ചെന്നാലേ അറിയാൻ കഴിയൂ.). എന്തായാലും ഒരു അംഗം കുളിക്കുന്നതിനിടെ മറ്റൊരു അംഗം അറിയാതെ കയറി ചെന്നാൽ ഉടനെ ഓടിച്ചെന്ന് എല്ലാവരെയും അറിയിക്കാറില്ല. കാണാത്ത മട്ടിൽ സ്ഥലം വിടുകയാണ് മാന്യത.

ഇനി അറിഞ്ഞാൽ തന്നെ മറ്റ് അംഗങ്ങൾ വളരെ തരംതാണ രീതിയിൽ അ ശ്ലീ ല കമന്റുകൾ പറയുക. അശ്ലീല അർത്ഥത്തിൽ പാടുക. കണ്ടയാൾ നിലാവത്ത് അഴിച്ചുവിട്ട കോഴിയുടെ ചേഷ്ടകൾ കാണിക്കുക. ഇങ്ങനെ ഒക്കെയാണോ നടക്കാറുള്ളത്.

അത് ടെലികാസ്റ്റ് ചെയ്ത് ബിഗ് ബോസ് എന്ത് സന്ദേശമാണ് പുറത്തു വിട്ടത്. വാതിൽ കുറ്റി ഇടാതെ ജാഗ്രത കുറവ് കാട്ടിയ നിമിഷ മാത്രമല്ല എന്തോ കണ്ട് പേടിച്ച മട്ടിൽ അഭിനയിച്ച റോബിനും അശ്ലീലം പറഞ്ഞു രസിച്ച അംഗങ്ങളും കുടുംബനാഥനായ ബിഗ് ബോസും എല്ലാം അടിപൊളി. നല്ല നിലവാരം മലയാളി പൊളി. എന്നുമാണ് ഒരു ആരാധിക പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

റോബിൻ എല്ലാരോടും പോയി പറയേണ്ട കാര്യം ഇല്ലായിരുന്നു. കാരണം അയാൾ കയറുമ്പോ പുറത്തു എല്ലാരും അത് കണ്ട് ഇരിപ്പ് ഉണ്ടായിരുന്നു എന്നാണ് ഇതിന് മറുപടിയായി മറ്റുള്ളവർ പറയുന്നത്. എന്തായാലും നിമിഷയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസം വീടിനകത്ത് നടന്നിരുന്നത്.

Also Read
ഒരാളുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടുകഴിഞ്ഞാൽ അയാളെ തന്നെ സ്ത്രീകൾ വിവാഹം കഴിക്കണം; നടി മൈഥിലിയുടെ വിവാഹ വാർത്തയ്ക്ക് താഴെ ചൊറിയൻ കമന്റ് ഇട്ടവർക്ക് ചുട്ട മറുപടി, വൈറൽ കുറിപ്പ്

വീണ്ടും നിമിഷ തന്നെ മറ്റെരു പ്രശ്നത്തിലേക്ക് എത്തി. അതിന് കാരണം റോബിൻ കൂടിയായതിനാൽ ഇനിയും സംഘർഷഭരിതമായേക്കും എന്നാണ് കരുതപ്പെടുന്നത്.

Advertisement