തെന്നിന്ത്യൻ സിനിമയിൽ വളരെ പെട്ടെന്ന് തന്നെ നമ്പർ വൺ നായികാ സ്ഥാനത്തേക്ക് എത്തിയ താരസുന്ദരിയാണ് കീർത്തി സുരേഷ്. മുൻകാല നായിക മേനകയുടെയും നിർമ്മാതാവ് ജി സൂരേഷ് കുമാറിന്റെയും ഇളയ മകളായ കീർത്തി ബാല താരമായിട്ടാണ് സിനിമയിൽ എത്തിയത്. ബാല്യകാലം മുതൽ മലയാളികൾ കാണുന്ന മുഖമാണ് കീർത്തിയുടേത്.
ബാലതാരമായി കീർത്തി സുരേഷ് അഭിനയിച്ചപ്പോൾ ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു ദിലീപിന്റെ കുബേരൻ എന്ന ചിത്രം. ദിലീപ് എടുത്ത് വളർത്തുന്ന കുട്ടികളിൽ ഒരാളായിരുന്നു കീർത്തി സുരേഷ് ഈ ചിത്രത്തിൽ എത്തിയത്.പിന്നീട് പഠനവും മറ്റ് കാര്യങ്ങളുമായി തിരക്കിലായിരുന്നു കീർത്തി സുരേഷ്. അക്കാലത്ത് സിനിമയിൽ നിന്നും വിട്ടുനിന്ന കീർത്തി പ്രിയദർശന്റെ നിർബന്ധ പ്രകാരമാണ് 2013ൽ ഗീതാഞ്ജലിയിൽ നായികയായി രണ്ടാം വരവ് നടത്തിയത്.
മോഹൻലാൽ അടക്കമുള്ള താരനിര അണിനിരന്ന സിനിമ വലിയ പരാജയമായിരുന്നു. ഗീതാഞ്ജലിക്ക് ശേഷം ദിലീപിന്റെ നായികയായി 2014ൽ കീർത്തി. സിനിമ റിങ് മാസ്റ്ററായിരുന്നു. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള സി നിമ ആയിരുന്നുവെങ്കിലും കീർത്തിക്ക് ശ്രദ്ധിക്കപ്പെടാൻ സാധിച്ചില്ല. ശേഷമാണ് മാലയാളം വിട്ട് തമിഴിലേക്ക് കീർത്തി ചേക്കേറിയത്.
മലയാളത്തിൽ നിന്നും അന്യ ഭാഷകളിലേക്ക് പോകുന്ന നായികമാരുടെ തലവര തെളിയുമെന്ന് കീർത്തിയും തമിഴ് അടക്കമുള്ള ഭാഷകളിൽ അഭിനയിച്ചുകൊണ്ട് തെളിയിച്ചു. വിക്രം പ്രഭുവിന്റെ നായികയായിരുന്നു തമിഴിലെ ആദ്യ ചിത്രത്തിൽ കീർത്തി. സിനിമ ഇത് എന്ന മായം ആയിരുന്നു. സിനിമ വലിയ ഓളമൊന്നും സൃഷ്ടിക്കാതെ കടന്നുപോയി.
പിന്നീട് തെലുങ്കിൽ നിന്നാണ് കീർത്തിക്ക് ക്ഷണം ലഭിച്ചത്. സിനിമ നേനു ഷൈലജയായിരുന്നു. പിന്നീട് തമിഴിലേക്ക് തിരിച്ചെത്തിയ കീർത്തി ശിവകാർത്തികേയന്റെ നായികയായി രജനി മുരുകനിൽ. ഇതിലെ പാട്ടുകളും സിനിമയും മോശമില്ലാതെ ജനശ്രദ്ധ നേടി. പിന്നീട് ധനുഷ്, വിജയ്, വിക്രം, സൂര്യ തുടങ്ങി തമിഴിലെ സൂപ്പർസ്റ്റാറുകളുടെ നായികയായി.
റെമോ, തൊടരി, സാമി 2, താനേ സേർന്ത കൂട്ടം, ഭൈരവ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. പിന്നീട് 2018ൽ ആണ് മഹാനടി എന്ന തെലുങ്ക് സിനിമ കീർത്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. മുൻകാല നടി സാവിത്രിടെയുടെ കഥ പറഞ്ഞ മഹാനടിയിലെ കീർത്തിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കീർത്തിക്ക് ലഭിച്ചിരുന്നു.
നാഗ് അശ്വിൻ സംവിധാനം ചെയ്ത സിനിമയായിരുന്നു മഹാനടി. ചിത്രത്തിൽ ദുൽഖർ സൽമാനായിരുന്നു നായകൻ. അപ്രതീ ക്ഷിതമായാണ് കീർത്തി സുരേഷിനെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരം എത്തിയത്. അമ്മ മേനകയ്ക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടത് താൻ അമ്മയ്ക്ക് വേണ്ടി സാധിച്ചുവെന്നാണ് പുരസ്‌കാരം ലഭിച്ച ശേഷം കീർത്തി പ്രതികരിച്ചത്.
ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർസ്റ്റാറുകളുടെ ചിത്രത്തിലെ സ്ഥിരം സാന്നിധ്യമാണ് കീർത്തി സുരേഷ്. അതേ സമയം പുതിയ ചിത്രമായ സർക്കാര് വാരി പാട്ടയിൽ തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ നായികയായാണ് കീർത്തി സുരേഷ് വേഷമിടുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹേഷ് ബാബുവിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്.
പരശുറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘സർക്കാരു വാരി പാട്ട’യുടെ ചിത്രീകരണത്തിനിടെ തനിക്ക് പിണഞ്ഞ ഒരു അബദ്ധം പങ്കുവച്ചിരിക്കുകയാണ് താരം. ചിത്രീകരണത്തിനിടെ നായകനായ മഹേഷ് ബാബുവിനെ തനിക്ക് തല്ലേണ്ടി വന്നുവെന്നാണ് നടി വെളിപ്പെടുത്തിയത്. ഗാനം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു കീർത്തി സുരേഷിന് അബദ്ധം പിണഞ്ഞത്.
തനിക്ക് ഏകോപനത്തിൽ ചെറിയ പിഴവുപറ്റി, മൂന്ന് പ്രാവശ്യം മഹേഷ് ബാബുവിന്റെ മുഖത്തടിക്കേണ്ടി തെറ്റുമനസിലാക്കി ഉടൻ തന്നെ മാപ്പ് ചോദിച്ചു. വളരെ കൂളായാണ് മഹേഷ് ബാബു പ്രതികരിച്ചതെന്ന് കീർത്തി സുരേഷ് പറഞ്ഞു. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഗീതാ ഗോവിന്ദത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട.