സൂപ്പർതാരങ്ങളായ മക്കളും മരുമക്കളും ഒക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് താൻ തനിയെ താമസിക്കുന്നത് എന്ന് വെളിപ്പെടുത്തി നടിയും അന്തരിച്ച സൂപ്പർനടൻ സുകുമാരന്റെ ഭാര്യയുമായ മല്ലികാ സുകുമാരൻ. കൂടെ വന്ന് താമസിക്കാൻ മക്കളും മരുമക്കളും നിർബന്ധിക്കാറുണ്ടെങ്കിലും താൻ പോയി താമസിക്കാറില്ലെന്നും അതിനൊരു കാരണമുണ്ടെന്നും തുരന്നു പറയുകയാണ് മല്ലിക സുകുമാരൻ.
മല്ലികാ സുകുമാരന്റെ വാക്കുകൾ ഇങ്ങനെ:
മരിക്കും മുൻപ് സുകുവേട്ടൻ പറഞ്ഞ ഒരു വാക്കുണ്ട്. നമ്മുക്ക് ആൺകുട്ടികളാണ് കല്യാണം കഴിഞ്ഞാൽ അവരെ സ്വതന്ത്രമായി ജീവിക്കാൻ വിട്ടേക്കണം അവർ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാൻ തോന്നുമ്പോൾ പോയാൽ മതി എന്ന് മല്ലിക സുകുമാരൻ പറയുന്നു.
പൃഥ്വിരാജും ഇന്ദ്രജിത്തും കുടുംബസമേതം കൊച്ചിയിലാണ് താമസം. സുകുമാരൻ സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലികയുടെ താമസം. പിന്നീട് കൊച്ചിയിലെ ഫ്ളാറ്റിലേക്ക് താമസം മാറി. അടുത്ത് തന്നെയാണ് മക്കൾ താമസിക്കുന്നതെങ്കിലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് മല്ലികയുടെ താൽപര്യം.
Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ
വർഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമായ മല്ലിക ഇപ്പോൾ മിനിസ്‌ക്രീനിലും താരമാണ്. ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം നടി തിളങ്ങിയിരുന്നു. 1974 ൽ അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയിലേക്ക് എത്തുന്നത്. ഇപ്പോൾ അഭിനയത്തോടൊപ്പം ബിസിനസിലും സജീവമാണ് മല്ലിക. ദോഹയിൽ റെസ്റ്റോറന്റ് നടത്തുകയാണ് മല്ലിക.
സുകുമാരന്റെ വിയോഗത്തിന് ശേഷം രണ്ട് മക്കളേയും ഇന്നു കാണുന്ന നിലയിലേയ്ക്ക് ഉയർത്തി കൊണ്ടുവന്നത്തിൽ അമ്മ മല്ലിക സുകുമാരൻ വഹിച്ച പങ്ക് ചെറുതല്ല. സോഷ്യൽ മീഡിയയിൽ സജീവമായ മല്ലിക കുടുംബത്തിന്റെ വിശേഷങ്ങൾക്ക് ഒപ്പം, മക്കളെ ട്രോളിയും രംഗത്ത് എത്താറുണ്ട്.
കൊച്ചുമക്കളിൽ എന്നോട് കൂടുതൽ സ്നേഹം നക്ഷതയ്ക്കാണ് എന്ന് മല്ലിക മുൻപ് പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ വീട്ടിൽ പോയാൽ മുഴുവൻ സമയവും അവൾ തന്റെ കൂടിയാണെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മയെന്നാണ് വിളിക്കുന്നതെന്നും മല്ലിക പറഞ്ഞിട്ടുണ്ട്. ലവ് ആക്ഷൻ ഡ്രാമ, തൃശ്ശൂർ പൂരം എന്നീ സിനിമകളാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. സീരിയലുകളിലം സജീവമാണ് മല്ലികാ സുകുമാരൻ.
Also Read
ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ, ഞെട്ടിക്കുന്ന മറുപടി നൽകി ഉണ്ണി മുകുന്ദൻ