കഥകേട്ട സംവിധായകർ എല്ലാം പിൻമാറി, പേരു കേട്ടപ്പോൾ തന്നെ മോഹൻലാൽ ഏറ്റെടുത്തു: ലാലേട്ടന്റെ ആ സർവ്വകാല ഹിറ്റ് പിറന്നത് ഇങ്ങനെ

7057

മലയാള സിനിമയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത നിരവധി വിജയം സമ്മാനിച്ച താര രാജാവാണ് മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. അതേ പോലെ തന്നെ കനത്ത പരാജയവും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. രണ്ടായിരത്തിൻ തുടക്ക കാലത്ത് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ പരാജയത്തിന്റെ രുചി അറിഞ്ഞിരുന്നു.

വാമനപുരം ബസ്റൂട്ട്, താണ്ഡവം, മിസ്റ്റർ ബ്രഹ്‌മചാരി തുടങ്ങിയ ചിത്രങ്ങൾ പരാജയമായപ്പോൾ മോഹൻലാലിന്റെ കാലം കഴിഞ്ഞെന്ന് പരിഹസിച്ചവർ വായടപ്പിക്കുന്ന മറുപടി നൽകി അദ്ദേഹം ശക്തമായി തിരിച്ചുവരവ് നടത്തിയ സിനിമയായിരുനന്നു ബാലേട്ടൻ.

Advertisements

മലയാളത്തിന്റെ താരരാജാവായ മോഹൻലാൽ എന്ന സൂപ്പർ താരത്തെയും ആക്ടറെയും ഒരുപോലെ ഉപയോഗിച്ച ചിത്രമാണ് വിഎം വിനു സംവിധാനം ചെയ്ത ബാലേട്ടൻ. ടിഎ റസാഖിന്റെ അനിയൻ ടിഎ ഷാഹിദ് ആദ്യമായി രചന നിർവഹിച്ച ചിത്രം കൂടിയാണ് ബാലേട്ടൻ.

Also Read
ടീച്ചര്‍മാര്‍ പറഞ്ഞുപഠിപ്പിച്ചത് ആണ്‍കുട്ടികളുടെ മുഖത്ത് നോക്കരുതെന്നായിരുന്നു, ഞാന്‍ പയ്യന്മാരോട് മിണ്ടുന്നത് കാരണം എന്ന ആ പേരാണ് വിളിച്ചിരുന്നത്, തുറന്നുപറഞ്ഞ് ഗംഗ

മോഹൻലാലിന്റെ ഏറ്റവും വലിയ കുടുംബ ചിത്രങ്ങളിൽ ഒന്ന്. മോഹൻലാലിന്റെ സിനിമാ കരിയറിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ബാലേട്ടൻ നൂറോളം ദിവസങ്ങൾ കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞോടിയിരുന്നു. 2003ൽ പുറത്തിറങ്ങിയ ബാലേട്ടനിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. എം ജയചന്ദ്രൻ ഗിരിഷ് പുത്തഞ്ചേരി ടീമിൻറെതായിരുന്നു ഗാനങ്ങൾ, ചിത്രത്തിലെ റിയാസ് ഖാന്റെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നെടുമുടി വേണു, ജഗതി ശ്രീകുമാർ ,ഹരിശ്രീ അശോകൻ, സുധീഷ്, ഇന്ദ്രൻസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ദേവയാനിയായിരുന്നു ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി വേഷമിട്ടത്. സിനിമയുടെ കഥ കേട്ടപ്പോൾ ഒരു സംവിധായകർക്കും ചെയ്യാൻ താൽപ്പര്യം തോന്നാതിരുന്ന സിനിമയായിരുന്നു മലയാള സിനിമയിലെ മഹാ വിജയമായി മാറിയ ബാലേട്ടൻ.

ഒടുവിൽ ടിഎ ഷാഹിദ് വിഎം വിനുവിനെ സ്‌ക്രിപ്റ്റ് കാണിക്കുകയും അദ്ദേഹത്തിന് ചിത്രത്തിന്റെ പ്രമേയത്തോട് താൽപ്പര്യം തോന്നുകയും ചെയ്തു. മിസ്റ്റർ ബ്രഹ്‌മചാരി എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് വിഎം വിനു മോഹൻലാലിനോട് ബാലേട്ടന്റെ കഥ പറയുന്നത്. സിനിമയുടെ പേരാണ് വിഎം വിനു ആദ്യം മോഹൻലാലിനോട് പറഞ്ഞത്. ബാലേട്ടൻ എന്ന പേര് പറഞ്ഞതും വിഎം വിനുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മോഹൻലാൽ സിനിമ ചെയ്യാമെന്നെ സമ്മതം അറിയിക്കുകയായിരുന്നു.

ബാലേട്ടനായി ലാലേട്ടൻ എന്ന പരസ്യവാചകത്തോടെ പുറത്തിറങ്ങിയ ചിത്രം ഫാമിലി ഓഡിയൻസ് ഇരുകൈയും നീട്ടി സ്വീകരിക്കുക ആയിരുന്നു. വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ഒരു മെഗാ ഹിറ്റ് ലഭിച്ചത്. റിയാസ് ഖാന്റെ വ്യത്യസ്തമായ വില്ലൻ വേഷമായിരുന്നു ബാലേട്ടനിലെ മറ്റൊരു ഹൈലൈറ്റ്.

രണ്ടായിരത്തിന്റെ തുടക്കത്തിൽ മോഹൻലാൽ എന്ന നടന് തന്റെ സിനിമ കരിയറിൽ ചില പരാജയങ്ങൾ സംഭവിച്ചപ്പോൾ അതിൽ നിന്ന് ശക്തമായ തിരിച്ചു വരവ് നടത്താൻ സഹായിച്ച സിനിമയാണ് ബാലേട്ടൻ. 2003 ൽ പുറത്തിറങ്ങിയ ബാലേട്ടൻ വമ്പൻ ഫാമിലി ഹിറ്റായി മാറുകയും മോഹൻലാൽ വീണ്ടും തന്റെ താരസിംഹാസനം ഭദ്രമാക്കുകയും ചെയ്തു. ഇന്നലെ എന്റെ നെഞ്ചിലെ എന്ന സൂപ്പർ ഹിറ്റ് ഗാനവും ചിത്രത്തിന്റെ വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.

Also Read
ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റമാണ് എനിക്ക് നേരിടേണ്ടി വരുന്നത്, അവർക്ക് എതിരെ കേസ് കൊടുക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മ തടഞ്ഞത്, ഹണി റോസ് വെളിപ്പെടുത്തുന്നു

Advertisement