മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഐവി ശശി ഒരുക്കിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു വർണ്ണപ്പകിട്ട്. തകർപ്പൻ വിജയം നേടിയെടുത്ത ഈ സിനിമയിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു. 1997 ഏപ്രിൽ 4ന് റിലീസ് ചെയ്ത ഈ ചിത്രത്തിന് 25 വർഷം തികയുകയാണ് ഇപ്പോൾ.
ധാരാളം പ്രതിബന്ധങ്ങൾ തരണം ചെയ്ത് ആയിരുന്നു അന്ന് ഈ സിനിമ പൂർത്തിയാക്കിയത്. 180 ദിവസങ്ങൾ തിയേറ്ററുകളിൽ ഈ ചിത്രം നിറഞ്ഞോടിയിരുന്നു. 2.5 കോടി മുതൽമുടക്കിലാണ് വർണ്ണപ്പകിട്ട് പൂർത്തിയാക്കിയത്. അതായത് അന്നത്തെ മൂന്ന് മോഹൻലാൽ ചിത്രങ്ങളുടെ ബഡ്ജറ്റ്. സിങ്കപ്പുരിൽ ആയിരുന്നു ചിത്രം മുക്കാൽ ഭാഗവും ഷൂട്ട് ചെയ്തത്.
തെന്നിന്ത്യൻ സൂപ്പർ നടിയും മോഹൻലാലിന്റെ ഭാഗ്യജോഡിയുമായ മീന ആയിരുന്നു ഈ സിനിമയിൽ നായികയായി എത്തിയത്. മീനയ്ക്ക് പുറമെ മലയാളത്തിന്റെ പ്രിയനടി ദിവ്യാ ഉണ്ണി ആയിരുന്നു മറ്റൊരു നായിക.
അതേ സമയം ഈ സിനിമയിലേക്ക് ദിവ്യ എത്തിയതിന് പിന്നിൽ വലിയൊരു കഥയുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബാബു ജനാർദ്ദനൻ. കോട്ടയത്ത് ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ. രണ്ടാം നായികയായി അക്കാലത്ത് ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയെ വിളിച്ചു.
ദിലീപ് അവതരിപ്പിച്ച പോളച്ചൻ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാൻസി എന്ന കഥാപാത്രം ആയിരുന്നു അത്. പക്ഷേ, കഥയിൽ നടൻ ഗണേശിന്റെ കഥാപാത്രം ബ ലാ ത്സം ഗം ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ആ നടി പിന്മാറി.
ഗണേഷിന്റെ കഥാപാത്രം ആ ക്ര മി ക്കു ന്ന രീതിയിൽ കഥ വന്നാൽ ഇമേജിനെ ബാധിക്കും എന്നായിരുന്നു അവരുടെ പേടി. പിന്നീട് മറ്റൊരു നടിയെ പരിഗണിച്ചെങ്കിലും അവർക്കു ഡാൻസ് അറിയാത്തതിനാൽ ഒഴിവാക്കേണ്ടി വന്നു. മോഹൻലാലിന് ഇരുവർ സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാൽ പെട്ടെന്നു സിനിമ പൂർത്തിയാക്കാനുള്ള സമ്മർദ്ദവും കൂടിവന്നു.
അപ്പോഴാണ്, ഒരു മാഗസിന്റെ കവറിൽ ദിവ്യ ഉണ്ണിയുടെ ചിത്രം കണ്ടത്. ഞാൻ ഐവി ശശിയോടു കാര്യം പറഞ്ഞു. ഞാൻ വരുന്നില്ല നീയും ജോക്കുട്ടനും പോയി അവരോടു സംസാരിക്കൂ എന്ന് ശശി സാർ നിർദേശിച്ചു. മോഹൻലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോൾ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല.
ഞങ്ങൾ മാണിക്യ കല്ലാൽ എന്ന പാട്ട് കേൾപ്പിച്ചു ഇതു മോഹൻലാലിനൊപ്പം ദിവ്യ അഭിനയിക്കേണ്ട പാട്ടാണെന്നു കൂടി പറഞ്ഞപ്പോൾ അവർക്ക് ഒട്ടും വിശ്വാസമായില്ല. ഒടുവിൽ ഒരുതരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെയാണ് ദിവ്യാ ഉണ്ണി ഈ ചിത്രത്തിലേക്ക് എത്തിയത്. പിന്നീട് ദിവ്യ ഉണ്ണി മലയാളത്തിലെ നമ്പർ വൺ നായികയായി മാറുക ആയിരുന്നു.