കലോത്സവത്തിൽ കാവ്യ മാധവനെ മലർത്തയടിച്ചപ്പോൾ സന്തോഷമായിരുന്നു, ആ ട്രോഫി തിരിച്ച് കൊടുക്കേണ്ടി വന്നപ്പോൾ ചങ്ക് തകർന്നുപോയി, വേദനിപ്പിച്ച അനുഭവം പറഞ്ഞ് അനു ജോസഫ്

5101

മലയാളം മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് അനു ജോസഫ്. യുവജനോത്സവ വേദിയിലൂടെ കലാരംഗത്തേക്കെത്തിയ താരം കൂടിയാണ് അനു ജോസഫ്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട അനുവിന് ആരാധകരും ഏറെയാണ്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കര്യം നിസ്സാരത്തിലെ സത്യഭാമയായി എത്തിയതോടെയാണ് താരത്തെ പ്രേക്ഷകർ ഏറ്റെടുത്തത്.

സോഷ്യൽ മീഡിയയിലും സജീവമായ അനു മികച്ച ഒരു നർത്തകിയും അവതാരകയും കൂടിയാണ്. ഇപ്പോൾ അഭിനയവും അവതരണവും ഒക്കെയായി സജീവമായി തന്നെ അനു ജോസഫ് നിലനിൽക്കകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായും അനു വിശേഷങ്ങൾ പങ്കിടാറുണ്ട്. നിലവിൽ ഒരു സീരിയൽ ചെയ്യുന്നുണ്ട്. സിനിമകളിലും അഭിനയിക്കുന്നുണ്ട്.

Advertisements

രണ്ടുമൂന്ന് സിനിമകൾ ഇറങ്ങാനുണ്ട്. ഇപ്പോഴിതാ സ്‌കൂൾ കലോത്സവ വേദിയിൽ കാവ്യ മാധവനൊപ്പം മത്സരിച്ചതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെയാണ് അഭിനയത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചും അനു ജോസഫ് വാചാല ആയത്.

Also Read
മിഡിയും ടോപ്പുമിട്ട് മഞ്ജു വാര്യർ ചെറുപ്പമാകുമ്പോൾ മകൾ സാരിയിലേക്ക്, പട്ടുസാരിയിൽ തിളങ്ങി കിടിലൻ ചിരിയുമായി മീനാക്ഷി, ചിത്രങ്ങൾ വൈറൽ

അന്ന് കാവ്യ മാധവനെ മത്സരത്തിൽ തോൽപ്പിച്ചപ്പോൾ പത്രത്തിൽ വന്ന വാർത്തകളൊക്കെ കണ്ട് ഒത്തിരി സന്തോഷിച്ചിരുന്നു. പിന്നീടൊരിക്കൽ കിട്ടിയ ട്രോഫി തിരിച്ച് കൊടുക്കേണ്ടി വന്നപ്പോൾ ആകെ തകർന്നു പോയെന്നും താരം പറയുന്നു. 16ാമത്തെ വയസിലാണ് സ്‌ക്രീനിൽ വന്ന് തുടങ്ങിയത്.

ധന്യയെന്നായിരുന്നു ആദ്യം എനിക്കിട്ട പേര്. അതെനിക്ക് ഇഷ്ടമായില്ല അങ്ങനെ ഞാൻ തന്നെയാണ് അനു ജോസഫ് എന്നാക്കിയത്. രാജു ജോസഫ് എന്നാണ് അച്ഛന്റെ പേര്. സിനിമകൾ ഒത്തിരി കാണുമായിരുന്നു. തലേദിവസം കണ്ട സിനിമയിലെ നായികയുടെ പേര് അനു എന്നായിരുന്നു അങ്ങനെയാണ് അനു ജോസഫ് എന്ന പേര് വന്നത്.

മിഡിൽ ക്ലാസ് കുടുംബമായിരുന്നു അന്നും ഇന്നും. സൗമ്യ എന്നൊരു ചേച്ചിയുണ്ട് എനിക്ക്. നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല. ശ ത്രു ക്ക ൾ കൂടുതലാണോയെന്ന് സംശയമുണ്ട്. ചേച്ചിയെ വെച്ച് ഞാൻ റേറ്റിംഗ് കൂട്ടി എന്നൊക്കെ കേട്ടിട്ടുണ്ട്. ചെറുപ്രായത്തിലേ അവൾ കിടപ്പിലായിരുന്നു.

എനിക്കന്ന് 2 വയസേയുള്ളൂ. ഞാൻ അവളെ വലിച്ച് താഴേക്കിട്ടിരുന്നു. കളിക്കാനൊരു കൂട്ട് വേണ്ടേ, അതിന് വേണ്ടി ചെയ്തതായിരുന്നു. 7 വർഷം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്. കൊച്ചിലെ മുതൽ സിനിമയിൽ എങ്ങനെയെങ്കിലും കയറണമെന്ന ആഗ്രഹമുണ്ടായിരുന്നു.

ബാക്കിലൂടെയാണ് കയറുന്നതെന്നായിരുന്നു വിചാരിച്ചത്. നീലേശ്വരംകാരിയായ കാവ്യ മാധവനെ കലോത്സ വത്തിൽ തോൽപ്പിച്ചിരുന്നു. അങ്ങനെ പത്രത്തിൽ എഴുതിക്കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയിരുന്നു. കാവ്യയെ സ്‌കൂൾ ടൈമിൽ തൊട്ട് നടി എന്നായാണാല്ലോ കാവ്യയെ കാണുന്നത്.

Also Read
മമ്മൂക്ക അന്ന് പറഞ്ഞ ആ വാക്ക് നൽകിയ ആശ്വാസം പറഞ്ഞറിയിക്കാൻ ആവുന്നതല്ല, വെളിപ്പെടുത്തലുമായി ജയകൃഷ്ണൻ

മലയാള സിനിമയിലെ നായികയെ മലർത്തിയടിച്ചു എന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷമായിരുന്നു.സബ്ജില്ല കലോത്സവത്തിന് കിട്ടിയ ട്രോഫി തിരിച്ചു കൊടുക്കേണ്ടി വന്നതിനെക്കുറിച്ചും അനു തുറന്ന് പറഞ്ഞിരുന്നു. 8 ഐറ്റത്തിൽ പങ്കെടുത്തു, എല്ലാത്തിലും ഒന്നാം സ്ഥാനമായിരുന്നു.

ഉച്ച കഴിഞ്ഞ് ദു:ഖം രാവിലെ സന്തോഷം എന്ന വാരഫലം പോലെയായിരുന്നു എന്റെ അനുഭവം. അഭിമാന ത്തോടെ ആണ് ആ ട്രോഫി കൊണ്ടുപോയത്. കവറിൽ പൊതിഞ്ഞ് സ്‌കൂളിലേക്ക് കൊണ്ടു പോയാൽ മതിയായിട്ടും എല്ലാരേയും കാണിച്ചാണ് ഞാനത് കൊണ്ടുപോയത്.

അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ അതെനിക്ക് തരികയും ചെയ്തു. ഉച്ചയ്ക്കാണ് എനിക്ക് പരിചയമുള്ള ഒരു കുട്ടിയും അച്ഛനും സ്‌കൂളിലേക്ക് വന്നത്. ഈ കുട്ടിക്കാണ് കൂടുതൽ പോയിന്റ്. ഒരു ഐറ്റത്തിന്റെ പോയിന്റ് അനൗൺസ് ചെയ്തിരുന്നില്ല. അതിൽ കുട്ടിക്കായിരുന്നു പോയിന്റ്.

അസംബ്ലിയിൽ വെച്ച് അത് ആ കുട്ടിക്ക് കൊടുത്തു, ജീവിതത്തിലൊരുപാട് സന്തോഷിക്കുകയും അതേപോലെ തന്നെ വിഷമിക്കുകയും ചെയ്ത സംഭവമാണിതെന്നും താരം പറഞ്ഞിരുന്നു.

Advertisement