വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി അനു സിത്താര. കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്കെത്തിയ അനു സിത്താരയുടെ പ്ലസ് പോയിന്റ് താരത്തിന്റ കവിഞ്ഞൊഴുന്ന ശാലീന സൗന്ദര്യം തന്നെയാണ്.
അതേ സമയം നടി അനു സിത്താരയുടെ സ്വകാര്യ വിശേഷങ്ങൾ എല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഭർത്താവ് വിഷ്ണുവുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്ക പല അഭിമുഖങ്ങളിൽ കടെയുമായി നടി തുറന്ന് പറഞ്ഞിരുന്നു. എന്നാൽ വിവാഹ ശേഷം താൻ ആകെ പറഞ്ഞിട്ടുള്ള ആഗ്രഹം മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണണം എന്നായിരുന്നു എന്നാണ് അനു സിത്താര പറയുന്നത്.
വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്കയോട് തോന്നിയ ആരാധനയെ പറ്റി അനു സിത്താര തുറന്നു പറയുന്നത്. എല്ലാ നടന്മാരോടും ഇഷ്ടം ഉണ്ടെങ്കിലും താനൊരു മമ്മൂക്കാ ഫാൻ ആണെന്നാണ് അനു സിത്താര പറഞ്ഞത്. മമ്മൂക്കയുടെ കൂടെയുള്ള ഫോട്ടോയാണ് വാട്സാപ്പിൽ പ്രൊഫൈൽ ചിത്രമായി കൊടുത്തിരിക്കുന്നത്.
ഓരോ പ്രാവിശ്യവും അദ്ദേഹത്തെ കാണുമ്പോൾ സെൽഫി എടുക്കും. അപ്പോഴാണ് പ്രൊഫൈൽ ചിത്രം മാറ്റാറുള്ളു. ഇക്കാര്യം അടുത്തിടെ മമ്മൂക്കയും ശ്രദ്ധിക്കുകയും എന്നോട് ചോദിക്കുകയും ചെയ്തിരുന്നു. മമ്മൂക്കയോടുള്ള ആരാധന ഇപ്പോൾ തുടങ്ങിയതല്ല ചെറുപ്പത്തിലേ തനിക്കുണ്ടെന്നാണ് നടി പറയുന്നത്.
കഥ പറയുമ്പോൾ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്റെ അടുത്തൂടെ വന്ന് പോയത് പോലെ തോന്നി. അന്ന് സിനിമയിൽ എത്തുമെന്ന് ഞാൻ പോലും കരുതിയില്ല. അദ്ദേഹത്തെ ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതിയെന്ന് മാത്രമായിരുന്നു അന്നത്തെ സ്വ്പനം. കല്യാണം കഴിഞ്ഞ് ഞാൻ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല.
അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ദൂരെ നിന്നാണെങ്കിലും മമ്മൂക്കയെ ഒന്ന് കാണിച്ച് തരണം എന്നാണ്. ഇമേജിനെ കുറിച്ച് ഉറപ്പായും പേടി ഉണ്ട്. അത് മോശമാകുന്നത് ഓർത്തുള്ള ഭയം പലർക്കും ഉണ്ടാകും. ആ കൂട്ടത്തിലാണ് ഞാനും. പക്ഷേ അമിതാമായ പേടിയില്ല. അതുകൊണ്ട് കൃതിമമായി ഇമേജ് ഉണ്ടാക്കാനൊന്നും ശ്രമിക്കാറില്ല.
പൊതു സ്ഥലത്ത് പോകുമ്പോൾ പേടിയുണ്ട്. പ്രത്യേകിച്ച് നമ്മൾ എന്ത് ചെയ്യുന്നു എന്ന് നോക്കി സോഷ്യൽ മീഡിയ നിൽക്കുന്ന ആ കാലത്ത് എന്നും അനു സിത്താര പറയുന്നു. അതുകൊണ്ട് തന്റെ ഇമേജിനെ ബാധിക്കുന്ന കമന്റുകൾ കാണുമ്പോൾ മറുപടി കൊടുക്കാറുണ്ട്. കഴിയുന്നതും മിണ്ടാതിരിക്കാനും ശ്രമിക്കും. ക്ഷമ കൈവിട്ട് പോയാൽ മറുപടി കൊടുത്തല്ലേ പറ്റൂ എന്നാണ് അനു ചോദിക്കുന്നത്.
ജീവിതം പ്ലാൻ ചെയ്ത് പോകാത്തത് കൊണ്ട് തന്റെ ജീവിതത്തിൽ എത്തി ചേർന്നതൊന്നും നേരത്തെ പ്ലാൻ ചെയ്തത് ആയിരുന്നില്ല. ജീവിതത്തിൽ പോസിറ്റീവ് ആയി ഇരിക്കാൻ എല്ലാവരും പറയും. പക്ഷേ അത് എത്ര പേർക്ക് സാധിക്കുമെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ പലപ്പോഴും വിഷമങ്ങൾ ഉണ്ടാവാറുണ്ട്.
അതിനൊക്കെ എവിടെങ്കിലും വെച്ച് പോസ്റ്റീവ് കാര്യങ്ങൾ ദൈവം തരുമെന്ന വിശ്വാസം തനിക്കുണ്ടെന്നും അനു പറയുന്നു. എവിടെ ആണെങ്കിലും ചിരിക്കാൻ മടി കാണിക്കാറില്ലെന്നത് പോലെ കരയാനും പ്രത്യേകമായൊരു സാഹചര്യം ഉണ്ടെന്നും നടി വ്യക്തമാക്കുന്നു.