കൈ തരും, കൈ കൊണ്ടും തരും, ജാസ്മിന് എതിരെ ലക്ഷ്മിപ്രിയ, തള്ളേ, പെണ്ണുംപിള്ളേ എന്നൊക്കെ ആണ് എന്റെ വായിൽ വരാറെന്ന് ജാസ്മിനും

131

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റ ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 ആദ്യ വാരം പിന്നിട്ടപ്പോൾ മത്സരാർഥികൾക്ക് ിടയിലെ ചില സൗഹൃദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ശത്രുതയുമൊക്കെ പ്രേക്ഷകർ കണ്ടു കഴിഞ്ഞിരിക്കുകയാണ് . നാലാം സീസണിൽ ആദ്യമായി അഭിപ്രായ വ്യത്യാസം പങ്കുവച്ച രണ്ട് മത്സരാർഥികൾ ലക്ഷ്മി പ്രിയയും ജാസ്മിൻ എം മൂസയും ആയിരുന്നു.

ലക്ഷ്മിപ്രിയ സ്‌നേഹപൂർവ്വമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഇടപെട്ട് മറ്റുള്ളവരിൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുക ആണെന്ന് ജാസ്മിൻ ആദ്യദിനങ്ങളിൽ തന്നെ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതേ അഭിപ്രായമുള്ള മറ്റു ചിലരും അവിടെ ഉണ്ടായിരുന്നു.

Advertisements

ധന്യ അടുക്കള ഡ്യൂട്ടിയിലേക്ക് വന്നതിനു ശേഷമാണ് താൻ സമാധാനമായി ഭക്ഷണം കഴിക്കാൻ തുടങ്ങിയതെന്ന് ജാസ്മിൻ കഴിഞ്ഞ ദിവസം പറഞ്ഞത് ലക്ഷ്മിയെ വേദനിപ്പിച്ചിരുന്നു. അതവർ തനിക്ക് അടുപ്പമുള്ളവരോട് പങ്കുവെക്കുകയും ചെയ്തിരുന്നു.

Also Read
പലരും പറ്റിച്ചു, കിട്ടിയ പണമെല്ലാം തീർന്നു, ജീവിതം ദുരിതത്തിലാണ്, ഇപ്പോൾ കഴിയുന്നത് നാട്ടുകാരുടെ സഹായത്തിൽ ആണെന്ന് ജിഷയുടെ അമ്മ രാജേശ്വരി

പുതിയ എപ്പിസോഡിൽ എത്തിയ മോഹൻലാൽ രണ്ടുപേരോടും തർക്കത്തിന്റെ കാരണം അന്വേഷിച്ചു.
ജാസ്മിന്റെ വാക്കുകൾ തന്നെ വേദനിപ്പിച്ചുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞപ്പോൾ തനിക്ക് പറയാനുള്ളത് ജാസ്മിനും പറഞ്ഞു. അടുക്കളയിലൊക്കെ പലപ്പോഴും ജോലി ചെയ്യുമ്പോൾ ലക്ഷ്മിപ്രിയ പലപ്പോഴും അവയെ തിരുത്താൻ ശ്രമിക്കാറുണ്ട്.

അത് തന്റെ സ്വഭാവ സവിശേഷത കൊണ്ട് ഉൾക്കൊള്ളാൻ ആവാറില്ലെന്നും ജാസ്മിൻ പറഞ്ഞു. ഇവർ എന്ന പലപ്പോഴും മോളേ, കുഞ്ഞേ എന്നൊക്കെയാണ് വിളിക്കാറ്. പക്ഷേ അതിൽ ഒരു സത്യസന്ധത അനുഭവപ്പെടാറില്ല. തള്ളേ, പെണ്ണുംപിള്ളേ എന്നൊക്കെയാണ് എന്റെ വായിൽ വിളിക്കാനായി വരാറ്.

ഒരിക്കൽ തന്നെ എന്തുവേണമെങ്കിലും വിളിച്ചോളാൻ ലക്ഷ്മി പറഞ്ഞിരുന്നു. പിന്നീട് കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അങ്ങനെയൊന്നും വിളിക്കരുതെന്നും വിളിച്ചാൽ ക്യാപ്റ്റനോട് പറയുമെന്നും പറയുന്നതും കേട്ടു. ഇവിടെയൊന്നും അവിടെയൊന്നും പറയുന്നത് ഒരു നിലപാടായി തോന്നിയില്ല എന്നും മോഹൻലാലിനു മുന്നിൽ ജാസ്മിൻ പറഞ്ഞു.

എന്നാൽ ഇടവേള പറഞ്ഞ് മോഹൻലാൽ പോയപ്പോൾ തന്റെ സുഹൃത്തുക്കൾക്കു മുന്നിൽ വികാരാധീന ആവുന്ന ലക്ഷ്മി പ്രിയയെ ആണ് പ്രേക്ഷകർ കണ്ടത്. ശാലിനിയും ഡെയ്‌സിയും അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ജാസ്മിന്റെ മനസിൽ അങ്ങനെയൊന്നും കാണില്ലെന്നും അവൾക്ക് പെരുമാറാൻ അറിയില്ലെന്നുമായിരുന്നു ഡെയ്‌സിയുടെ പ്രതികരണം.

അത് തന്റെ പ്രശ്‌നമാണോ എന്നായിരുന്നു ലക്ഷ്മിയുടെ മറുചോദ്യം. തനിക്കു പകരം മറ്റാരെങ്കിലും ആയിരു ന്നെങ്കിൽ ഇവിടെ വലിയ സംഘർഷം നടക്കുമായിരുന്നു എന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. അവിടെ ഉണ്ടായിരുന്ന മറ്റു മത്സരാർഥികൾ അത് സമ്മതിക്കുകയും ചെയ്തു.

Also Read
അന്ന് എനിക്കേറ്റവും വിഷമമായത് പത്രങ്ങൾ കൊടുത്ത ആ ചിത്രമായിരുന്നു, വിങ്ങി പൊട്ടിക്കൊണ്ട് ധന്യ ; ആശ്വസിപ്പിച്ച് സഹതാരങ്ങൾ

അതേസമയം നോമിനേഷൻ ലിസ്റ്റിൽ അവശേഷിച്ചിരുന്ന 11 പേരിൽ മൂന്നു പേരെക്കൂടി മോഹൻലാൽ സുരക്ഷിത രാക്കിയിട്ടുണ്ട്. നവീൻ, ധന്യ, നിമിഷ എന്നിവരാണ് അവർ. അവശേഷിക്കുന്ന എട്ട് പേരിൽ നിന്ന് ഈ സീസണിലെ ആദ്യ എലിമിനേഷൻ മോഹൻലാൽ പ്രഖ്യാപിക്കും.

Advertisement