എന്നെ ബിഗ് ബോസ് പലതും പഠിപ്പിച്ചു, ആ ദുശ്ശീലവും മാറികിട്ടി, വെളിപ്പെടുത്തലുമായി വീണാ നായർ

52

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളം രണ്ടാം സീസണിലെ മത്സരാർഥികളിൽ ഒരാളായിരുന്നു വീണാ നായർ. ഷോയുടെ പകുതി വഴിയിൽ എലിമിനേഷനിലൂടെ വീണാ നായർ പുറത്ത് പോയെങ്കിലും ഹൗസിൽ ഉണ്ടായിരുന്ന സമയത്ത് മികവുറ്റ പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നു.

എന്നാൽ ഷോ യിൽ ആയിരിക്കുന്ന സമയത്തും പുറത്ത് വന്നപ്പോഴും വലിയ വിമർശനങ്ങളായിരുന്നു നടിയ്ക്ക് നേരിടേണ്ടി വന്നത്. അതൊന്നും കാര്യമാക്കിയില്ലെങ്കിലും ബിഗ് ബോസ് തനിക്ക് വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് പറയുകയാണ് നടി.

Advertisements

ബിഗ് ബോസിൽ എത്തുന്നതിന് മുൻപ് തനിക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. ഷോ യിൽ എത്തുന്നത് വരെ ഓരോ പ്രോജക്ടുകളും ചെയ്തു പോരുന്നു എന്നല്ലാതെ സീരിയസായി വർക്ക് ചെയ്യാൻ ശ്രമിക്കാറില്ലായിരുന്നു. സ്റ്റാർ ആൻഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിൽ ആണ് വീണാ നായരുടെ തുറന്നു പറച്ചിൽ.

ഷോയിലെത്തുന്നത് വരെ ഓരോ പ്രോജക്ടുകളും ചെയ്തു പോരുന്നുവെന്നല്ലാതെ സീരീയസ്സായി വർക്ക് ചെയ്യാൻ ശ്രമിക്കാറില്ലായിരുന്നുവെന്നും വീണനായർ കൂട്ടിച്ചേർത്തു. മുമ്പ് ഓരോരോ പ്രശ്നങ്ങളിൽ മനസ്സ് തൂങ്ങിക്കിടക്കും ഇപ്പോൾ ലക്ഷ്യങ്ങളുണ്ട്. എന്ത് പ്രശ്നം വന്നാലും എങ്ങനെ നേരിടണമെന്ന് ബിഗ് ബോസിലൂടെ പഠിച്ചു.

മുമ്പ് സുഹൃത്തുക്കൾ പോലും എന്തെങ്കിലും പറഞ്ഞാൽ സങ്കടപ്പെടുമായിരുന്നു. ആ ദുശ്ശീലം മാറികിട്ടി, ശരിക്ക് പറഞ്ഞാൽ ഈ ഒരു മനസാന്നിദ്ധ്യത്തോടെ ഷോയിൽ പോയിരുന്നെങ്കിൽ അതു പോലെ കരയില്ലായിരുന്നു. ഷോയിലെത്തിയശേഷം പലർക്കും എന്നോട് ഇഷ്ടം കുറഞ്ഞിട്ടുണ്ടെന്നും വീണാ നായർ പറയുന്നു.

അതേ സമയം ഇപ്പോൾ ബിഗ് ബോസിൽ വീണയ്ക്കൊപ്പം ഉണ്ടായിരുന്ന സഹമത്സരാർഥികൾക്കൊപ്പം വെബ് സീരിസിൽ അഭിനയിക്കുകയാണ് നടി. ബോയിങ് ബോയിങ് എന്ന് പേരിട്ടിരിക്കുന്ന സീരിസ് വലിയ പ്രതീക്ഷകളുമായിട്ടാണ് വരുന്നത്. ഇത് ഹിറ്റാവുകയാണെങ്കിൽ സിനിമ ഒരുക്കാനാണ് താരങ്ങളുടെ തീരുമാനം.

Advertisement