കണ്ടാൽ നല്ല പ്രായം തോന്നുമെങ്കിലും എനിക്ക് സത്യമായിട്ടും 21 വയസ്സേയുള്ളു: തുറന്നു പറഞ്ഞ് റിനി രാജ്

370

മലയാളം മിനിസ്‌ക്രീനിൽ ഏറെ ആരാധകരുണ്ടായിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു കറുത്തമുത്ത്. കുറച്ചുനാൾ മുൻപ് വരെ ടെലിവിഷൻ സീരിയൽ ആരാധകരുടെ സ്വീകരണമുറി കറുത്തമുത്തിന്റെ ഹാങ്ങോവറിലും ആയിരുന്നു.

ബാല എന്ന യുവ ഐഎസ് ഉദ്യോഗസ്ഥയും അവരുടെ കുടുംബത്തെയും ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകർ മുഴുവനും കറുത്തമുത്തിന്റെ ആരാധകരായി മാറിയിരുന്നു.
കഥ മാത്രമല്ല കഥാപാത്രങ്ങളോടും ഇപ്പോഴും പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്.

Advertisements

More Articles
എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; പഴശ്ശിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

പ്രത്യേകിച്ചും ബാലയായി എത്തിയ നായികയോട്. നന്മ നിറഞ്ഞ സ്വഭാവവും, ശാന്തശീലയുമായ ഒരു പെൺകുട്ടി. അവളെ പോലെ ഒരു മകൾ അല്ലെങ്കിൽ മരുമകളെ കിട്ടാൻ ഒട്ടുമിക്ക സീരിയൽ പ്രേക്ഷകരും ആഗ്രഹിച്ചു പോകും അതായിരുന്നു ബാല എന്ന കഥാപാത്രം.

ബാലയായി പക്വത നിറഞ്ഞ അഭിനയം കാഴ്ചവച്ചപ്പോൾ റിനി രാജ് എന്ന നടിയ്ക്ക് പ്രായം 19 ആയിരുന്നു. കറുത്തമുത്തിന് ശേഷം താമരതുമ്പിയിലും കസ്തൂരിമാനിലും നിറഞ്ഞുനിന്ന റിനിയുടെ ഏറ്റവും പുതിയ ഇൻസ്റ്റ സ്റ്റോറിയാണ് കഴിഞ്ഞദിവസം പ്രേക്ഷകർ ഏറ്റെടുത്തത്.

More Articles
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

അൽപ്പം മെച്ച്യുവേർഡ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്തത് കൊണ്ടുതന്നെ റിനിയുടെ പ്രായത്തെ ചുറ്റിപറ്റി ചർച്ചകളും സജീവമായിരുന്നു. എത്രയാണ് പ്രായം എന്ന് തിരക്കുമ്പോൾ റിനി ശരിക്കുള്ള വയസ്സ് തുറന്നുപറഞ്ഞിരുന്നുവെങ്കിലും പലപ്പോഴും പലരും അത് വിശ്വസിച്ചിരുന്നില്ല.

ഇപ്പോൾ അത്തരക്കാർക്കുള്ള മറുപടിയാണ് റിനി നൽകിയത്. തനിക്ക് ഇപ്പോൾ പ്രായം 21 വയസ്സാണ് എന്നും, 12 വയസ്സിൽ അഭിനയിക്കാൻ ആരംഭിച്ചതായും റിനി കഴിഞ്ഞദിവസം ഇൻസ്റ്റാ ഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

Advertisement