മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും
ടെലിവിഷൻ രംഗത്തെ വ്യത്യസ്ത പരമ്പരകളിലൂടെയായി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുകയായിരുന്നു ഇരുവരും.
ഇരു വരും വിവാഹിതരാകുന്നു എന്ന വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരുന്നത്. തൊട്ടു പിന്നാലെ ഇവരുടെ വിവാഹ നിശ്ചയവും കഴിഞ്ഞു. പ്രമുഖ സീരിയൽ നടി രേഖാ രതീഷായിരുന്നു ഇവരോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത്.
യുവ മൃദുലയെ പെണ്ണുകാണാൻ വന്നതിനെക്കുറിച്ചും പിന്നീടുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ ഇരുവരും മുമ്പ് വാചാലരായിരുന്നു. എന്നാൽ ഇവരുടെ വിവാഹ തീയതി എന്നാണ് എന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ എല്ലാവരും.
സീകേരളയിലെ പൂക്കാലം വരവായി എന്ന സീരിയലിലാണ് മൃദുല വിജയ് ഇപ്പോൾ അഭിനയിക്കുന്നത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് യുവ അഭിനയിക്കുന്നത്. തങ്ങളുടെ പ്രീയപ്പെട്ട സീരിയലുകളിലെ നായികയും നായകനും ജീവിതത്തിൽ ഒരുമിക്കുകയാണെന്ന് ആരാധകർ അറിഞ്ഞത് അടുത്തിടെയായിരുന്നു.
രേഖാ രതീഷായിരുന്നു ഇവരോട് ജീവിതത്തിൽ ഒരുമിച്ചൂടേയെന്ന് ചോദിച്ചത്. രേഖയുടെ പിറന്നാൾ ആഘോഷത്തിനിടയിലായിരുന്നു ഇവർ ആദ്യമായി കണ്ടുമുട്ടിയത്. ജാതകം ചേർന്നതോടെയാണ് വിവാഹം തീരുമാനിച്ചതെന്ന് മൃദുല പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങിയത്. മൃദ്വയിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളും പെട്ടെന്ന് വൈറലായി മാറാറുണ്ട്. ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ച ഇരുവരും ചാനൽ പരിപാടിയിലും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിൽ ഇരുവരും ഒരുമിച്ചായിരുന്നു പങ്കെടുത്തത്.
ഇനിയും വരണമെന്നായിരുന്നു ഇവരോട് ആരാധകർ പറഞ്ഞത്. അഭിനയം മാത്രമല്ല മാജിക്കും മെന്റലിസവും അറിയാമെന്ന് യുവ തെളിയിച്ചിരുന്നു. ഡാൻസും മിമിക്രിയുമെല്ലാമായി ട്രൂപ്പ് തുടങ്ങാം ഇവർക്കെന്നായിരുന്നു താരങ്ങൾ പറഞ്ഞത്.
സ്റ്റാർ മാജിക് പരിപാടിക്കിടയിലെ രസനിമിഷത്തെക്കുറിച്ച് പറഞ്ഞുള്ള മൃദുലയുടെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. നൈറ്റിയണിഞ്ഞ് മുടി കെട്ടി വെച്ച് കമ്മലിട്ടുള്ള യുവയെയാണ് ഫോട്ടോയിൽ കാണുന്നത്. ജൂബ്ബയിട്ട് മീശയും താടിയുമുള്ള മൃദുലയാണ് യുവയോടൊപ്പമുള്ളത്.
സ്റ്റാർ മാജിക്കിൽ എത്തിയപ്പോഴായിരുന്നു ഇരുവരും വേഷപ്പകർച്ചയിലൂടെ ഞെട്ടിച്ചത്. ഏട്ടോ, സ്റ്റാർജിക് ഫ്ളോർ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിനായി നൽകിയത്. ക്രേസി എന്ന കമന്റുമായി ആദ്യമെത്തിയത് യുവയായിരുന്നു. നിരവധി പേരാണ് ഇവരുടെ ചിത്രത്തിന് കീഴിൽ കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.
യുവയ്ക്ക് മൃദുല കൊടുത്ത പണിയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഏതായാലും ഇതിനോടകം തന്നെ ഈ പോസ്റ്റ് ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.