10 ഭാഷകളിൽ ഒരുങ്ങുന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിൽ കിടു റോളിൽ ദളപതി വിജയ്, ആവേശത്തിൽ ആരാധകർ

41

ബാഹുബലി 2 ഭാഗങ്ങൾക്കും ശേഷം ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം അഥവാ ആർആർആർ. ഈ ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ തമിഴകത്തിന്റെ ദളപതി വിജയ് ഒരു പ്രധാന വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജൂനിയർ എൻടിആർ, രാംചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

സഹോദരന്മാരായാണ് ജൂനിയർ എൻടിആറും രാംചരണും ഈ ചിത്രത്തിൽ എത്തുന്നത്. ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോൾ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തുന്നു.

വിദേശചിത്രമായ മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പർ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.

തമിഴ് നടൻ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അച്ഛൻ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡിവിവി ധനയ്യ ആണ് ചിത്രം നിർമ്മിക്കുന്നത്.

Advertisement