മികച്ച ഒരു പിടി ചിത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് താരം അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും വേഷമിട്ട താരം 2018 വരെ അഭിനയരംഗത്ത് സജീവം ആയിരുന്നു.
പിന്നണി ഗായികയായും താരം പ്രവർത്തിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരം. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അടുത്തിടെ താരം വിവാഹ മോചിതയായി എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അതിനെ കുറിച്ച് താരത്തിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോൾ ഇതാ താരം മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്.
കലാഭവൻ ഷാജോൺ അനു സിത്താര തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ ആയെത്തിയ സന്തോഷം എന്ന സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോഴാണ് താരം മാധ്യമങ്ങളോട് സംസാരിച്ചത്. ഭാമ സിനിമയിലേക്ക് തിരിച്ചു വരുമോ എന്നാണ് എല്ലാവരം ചോദിച്ചത്. നല്ല സബ്ജക്ട് വരുമ്പോൾ നോക്കാമെന്നാണ് താരം മറുപടി പറഞ്ഞത്.
കുറച്ച് പ്രോഗ്രാംസ് ഒക്കെ ചെയ്ത് ആക്ടീവ് ആകുന്നതെയുള്ളൂ എന്നും താരം പറയുന്നു. ഭാവനയെ പോലൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് അറിയില്ല നോക്കാം എന്നാണ് താരം മറുപടി പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായ താരം ടിവി ചാനൽ ഷോകളിലും മറ്റും ഇപ്പോൾ പങ്കെടുക്കുന്നുണ്ട്. എന്തായാലും താരത്തിന്റെ ഗംഭീര തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.