ഇത്രയും അഹങ്കാരി ആകരുത്, സെക്യുരിറ്റിയെ കൊണ്ട് അങ്ങനെ ചെയ്യിച്ച രശ്മിക മന്ദാനയ്ക്ക് എതിരെ രൂക്ഷ വിമർശനം

404

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താര സുന്ദരിയാണ് രശ്മിക മന്ദാന. അഭിനയിച്ച സിനിമകൾ എല്ലാം തുടരെ തുടരെ സൂപ്പർ ഹിറ്റ് ആയതോടെ താരമൂല്യം വർദ്ധിച്ച നടിയാണ് രശ്മിക മന്ദാന.

അല്ലു അർജുൻ ചിത്രം പുഷ്പ ഹിറ്റായതോടെ രശ്മികയുടെ ശ്രീവല്ലി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ എത്ര തിളങ്ങിയാലും രശ്മിക വിമർശനങ്ങൾക്കും ഇരയാകാറുണ്ട്.
അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിൽ നായികയായി എത്തിയതോടെ നടിയുടെ താരമൂല്യം വർദ്ധിച്ചിരിക്കുകയാണ്.

Advertisements

എന്നാൽ കരിയറിൽ എത്ര തിളങ്ങിയാലും രശ്മിക കടുത്ത വിമർശനങ്ങൾക്കും ഇരയാകുന്നുണ്ട്. ഇപ്പോൾ എയർപോർട്ടിൽ നിന്നുമുള്ള താരത്തിന്റെ ഒരു വീഡിയോയാണ് വിമർശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. തന്റെ സെക്യൂരിറ്റിയോട് മര്യാദയില്ലാതെ നടി പെരുമാറി എന്നാണ് പലരുടെയും വാദം.

Also Read
നോ ബീഫ് ഒൺലി ഉള്ളിക്കറി, കിടിലൻ ഡയലോഗുകളുമായി ദിലീഷ് പോത്തൻ, മെഗാസ്റ്റാറിന്റെ ഭീഷ്മ പർവ്വം കത്തി കയറുന്നു

എയർപോർട്ടിലേക്ക് കാറിൽ എത്തിയ രശ്മിക മന്ദാന ക്യാമറക്ക് പോസ് ചെയ്ത ശേഷം അകത്തേക്ക് കയറി പോകുന്നതാണ് വീഡിയോ. ചിത്രം പകർത്താൻ അനുമതി ചോദിച്ചവർക്ക് എല്ലാം അതെടുക്കാൻ നിന്ന് കൊടുത്തതിന് ശേഷമാണ് രശ്മിക എയർപോർട്ടിന് ഉ ള്ളിലേക്ക് പോയത്. എന്നാൽ ഇതിലും ഒരു കുറ്റം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

രശ്മികയുടെ ഹാൻഡ് ബാഗ് സെക്യൂരിറ്റിയുടെ കൈയ്യിൽ ആണ് ഉണ്ടായിരുന്നത്. ഇതാണ് വിമർശനത്തിന് കാര്യമായത്. സ്വന്തം ഹാൻഡ് ബാഗ് പോലും കൈയ്യിൽ പിടിക്കാൻ പോലും പറ്റാതായോ, ഇത്രയും അഹങ്കാരി ആവരുത് തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ഇതൊക്കെ ഇപ്പോൾ അഭിനേതാക്കളുടെ ട്രെൻഡായി മാറിയിരിക്കുകയാണ്.

ജിമ്മിൽ പോയി കഠിനമായിട്ടുള്ള വെയിറ്റ് എടുക്കുകയും വ്യായമവും ചെയ്യുന്നവർക്ക് സ്വന്തം ബാഗ് എടുക്കാനോ, ഹാൻഡ് ബാഗ് പോലും കൈയ്യിൽ സൂക്ഷിക്കാനോ സാധിക്കുന്നില്ല. ഹാൻഡ് ബാഗ് പോലും എടുക്കാൻ അവർക്ക് സഹായിയുടെ ആവശ്യം വേണമെങ്കിൽ അവൾ ആരാണ് എന്ന് തുടങ്ങിയ ആക്ഷേപങ്ങളാണ് രശ്മികയ്ക്ക് എതിരെ സോഷ്യൽ ലോകത്ത് ഉയരുന്നത്.

രശ്മിക എന്തിനാണ് കൊറിയക്കാരിയെ പോലെ അഭിനയിക്കുന്നത്. സ്വന്തം വ്യക്തിത്വം കൈകാര്യം ചെയ്യാനാണ് ആദ്യം ശ്രമിക്കേണ്ടത്. അല്ലാതെ മുഖം കൊണ്ട് എന്തെങ്കിലുമൊക്കെ എക്‌സ്പ്രഷൻ കാണിക്കുന്നത് നിങ്ങൾക്ക് ചേരുന്നില്ലെന്നും തുടങ്ങി പല തരത്തിലുള്ള വിമർശനങ്ങളും താരത്തിനെതിരെ വരുന്നുണ്ട്.

Also Read
ഹൃത്വിക് ഇല്ലാതെ ജീവിക്കാൻ പറ്റില്ല, അയാളുമായി അത്രയും അടുത്തുപോയി: ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ സുസന്നെ പറഞ്ഞത് കേട്ടോ

Advertisement