മലയാളികളുടെ പ്രിയ നടി മീനയെ തേടി പുതിയ വിശേഷം, സന്തോഷം അറിയിച്ച് താരം; ആശംസകളുമായി ആരാധകർ

443

ബാല താരമായി സിനിമയിൽ എത്തി പിന്നീട് നായികയായി തെന്നിന്ത്യയിൽ ആകെ തിളങ്ങിനിൽക്കുന്ന നടിയാണ് മീന. തന്റെ അഭിനയ ജീവിതത്തിന്റെ 40 വർഷങ്ങൾ പിന്നീട്ട താരം ഇപ്പോഴും മലയാളത്തിലേയും തമിഴിലേയും സൂപ്പർതാരങ്ങളുടെ നായികയായി വിലസുകയാണ്.

ബാലതാരത്തിൽ നിന്നും തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറി തെന്നിന്ത്യയിലെ പ്രശസ്ത നടിയായി മാറുകയായിരുന്നു താരം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഭാഗ്യ ജോഡിയും കൂടിയാണ് താരം. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകൾ എല്ലാം തകർപ്പൻ വിജയം നേടിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ബ്രോ ഡാഡിയാണ് മലയാളത്തിൽ അവസാനം റിലീസ് ചെയ്ത താരത്തിന്റെ സിനിമ. ഈചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെപ്രശംസ നേടിയിരുന്നു. മോഹൻലാൽ ആയിരുന്നു ബ്രോ ഡാഡിയുടെ മീനയുടെ നായകൻ ആയി എത്തിയത്.

Also Read
നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത് എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞു: ഗൗരി കൃഷ്ണ

മലയാളത്തിലും തമിഴിലുമായി ഇപ്പോൾ നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
എന്നാൽ ഇതിനിടയിൽ താരത്തിന്റെ തേടി ഒരു സന്തോഷം എത്തിയിരിക്കുകയാണ്. നടി മീനയ്ക്ക് യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്.

ദുബായ് കൾച്ചർ ആൻഡ് ടൂറിസം വകുപ്പാണ് നടി മീനയ്ക്ക് ഗോൾഡൻ വിസ അനുവദിച്ചത്. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നിന്ന് മീന ഗോൾഡൻ വിസ ഏറ്റുവാങ്ങി. തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണ ലഭിക്കുന്ന ദുബായിൽ നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞത് ഏറെ സന്തോഷം പകരുന്നു എന്ന് മീന പറഞ്ഞു.

ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിനു പിന്നാലെ മീനയ്ക്ക് ദുബായ് എക്സ്പോയിലെ ഇന്ത്യ പവലിയനിൽ സ്വീകരണം നൽകി. വിവിധ തൊഴിൽ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്കും യുഎഇ ഭരണകൂടം നൽകുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തേക്കാണ് വിസ.

10 വർഷത്തേക്കുള്ള വിസ അനുവദിക്കുന്ന ഗോൾഡൻ വിസ പദ്ധതി 2018ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. മലയാള സിനിമയിൽ നിന്ന് നിരവധി അഭിനേതാക്കൾക്ക് ഗോൾഡൻ വിസ നേരത്തെ ലഭിച്ചിരുന്നു.

ഉണ്ണി മുകുന്ദൻ, പ്രണവ് മോഹൻലാൽ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുൻ രമേശ്, ലാൽ ജോസ്, മീര ജാസ്മിൻ, സംവിധായകന് സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിർമ്മാതാവ് ആന്റോ ജോസഫ്, നസ്രിയ, ഫഹദ് എന്നിവർ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

Also Read
കഷ്ടപ്പാടും കണ്ണീരും അനുഭവിയ്ക്കുന്ന സീരിയലിലെ നായികമാരെ സ്വന്തമാക്കുന്ന ഇവരൊക്ക ജീവിതത്തിൽ സ്വന്തമാക്കിയത് ഡോക്ടർമാരെ

Advertisement