കല്യാണം കഴിക്കണം കുട്ടികൾ വേണം എന്നതാണ് ജീവിത ലക്ഷ്യം: തുറന്നു പറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി

914

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോൾ മിനി സ്‌ക്രീനിലും താരമാണ് ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സ്റ്റാർ മാജിക്കിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

Advertisements

ഇപ്പോളിതാ താരത്തിന്റെ ഒരു പുതിയ അഭിമുഖമാണ് വെറലായി മാറുന്നത്. ശ്രീവിദ്യയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ആദ്യ രാത്രിയിൽ തന്നെ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടു, ആദ്യരാത്രി ക്ഷീണിച്ചില്ല, വാനിൽ വച്ചും ബന്ധപ്പെട്ടു, അവൾ എന്റെ അടിപൊളി ഭാര്യയാണ്; തനിക്ക് സെ ക് സി ന് ഓരോ പ്ലേലിസ്റ്റുണ്ട്: രൺവീർ സിങ്ങ്

അച്ഛനുമായാണ് കൂടുതൽ അടുപ്പം ഭയങ്കര അറ്റാച്ച്ഡാണ്. എന്തെങ്കിലും ചെയ്ത് കഴിഞ്ഞാൽ അത് പോട്ടെയെന്ന് പറഞ്ഞ് അച്ഛൻ ക്ഷമിച്ച് തരും. കുഞ്ഞുന്നാൾ മുതലേ അങ്ങനെയാണ്. വിദേശത്തായിരുന്ന അച്ഛൻ അടുത്തിടെ നാട്ടിലെത്തിയിരുന്നു. അമ്മ അങ്ങനെയല്ല ഇപ്പോഴും നന്നായി തല്ലും ശീമക്കൊന്നയുടെ വടിയെടുത്താണ് തല്ലുന്നത്.

ജീവിതത്തിൽ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചപ്പോൾ കല്യാണം കഴിക്കണം എന്നതാണ്. സിനിമയുമായി ബന്ധമുള്ള ഒരാളെ കല്യാണം കഴിക്കണം കുട്ടികൾ വേണം. അവരെ പഠിപ്പിക്കണം അവർക്ക് കുട്ടികൾ വേണം. സിനിമയിലുള്ള ഒരാളാണ് ഇപ്പോൾ മനസിലുള്ളത്, പ്രണയത്തെക്കുറിച്ച് പറഞ്ഞാൽ വീട്ടിൽക്കയറ്റുകയില്ല.

വിവാഹ ശേഷവും അഭിനയരംഗത്ത് തുടരാൻ ആഗ്രഹമുണ്ട്. ആരെയെങ്കിലും കണ്ടാൽ പെട്ടെന്ന് പ്രണയം തോന്നും. 10 പേരെക്കണ്ടാൽ 8 പേരോടും പ്രണയം തോന്നും, അത് വെറും 10 മിനിറ്റേ നിൽക്കുകയുള്ളൂ. കണ്ടുകഴിഞ്ഞാൽ എല്ലാരോടും പ്രണയം തോന്നും, അത് 10 മിനിറ്റേ നിൽക്കുകയുള്ളൂ, ആത്മാർത്ഥ സുഹൃത്തായ അർച്ചനയ്ക്ക് ശ്രീവിദ്യയുടെ പ്രണയം അറിയുമോയെന്ന് ചോദിച്ചപ്പോൾ പറയാൻ ചാൻസില്ലെന്നായിരുന്നു ശ്രീവിദ്യയുടെ മറുപടി.

Also Read
റിഫയ്ക്ക് കിട്ടുന്ന പണമെല്ലാം ചെലവഴിച്ചത് ഭർത്താവ് മെഹ്നാസ്, റിഫയുടെ മൊബൈൽ ഫോൺ പോലും മെഹ്നാസിന്റെ കൈയിൽ, റിഫയുടെ യഥാർത്ഥ ജീവിതം നരകതുല്യമായിരുന്നു എന്ന് ബന്ധുക്കൾ

Advertisement