ഒരുല കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു കസ്തൂരി. മലയാള സിനിമകളിലും വേഷമിട്ട കസ്തൂരിക്ക് കേരളത്തിലും ധാരാളം ആരാധകർ ഉണ്ടായിരുന്നു. റാഫി മെക്കാർട്ടിന്റെ രചനയിൽ രാജസേനന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയറാം നായകനായ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തൂടെയാണ് കസ്തൂരി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
മലയാളി സിനിമാ പ്രേമികൾക്കും ഏറെ പരിചിതയായ നടിയാണ് കസ്തൂരി. അനിയൻ ബാവ ചേട്ടൻ ബാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജയറാമിന്റെ രണ്ട് നായികമാരിൽ ഒരാളായി എത്തിയത് കസ്തൂരി ആയിരുന്നു. ആ ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറുകയായിരുന്നു ഈ മറുനാടൻ സുന്ദരി. പിന്നീട് ഒന്നുരണ്ട് മലയാള സിനിമയിൽ കൂടി അഭിനയിച്ചെങ്കിലും അന്യ ഭാഷകളിലാണ് കസ്തൂരി കൂടുതലായും തിളങ്ങിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ കസ്തൂരി തന്റെ ഫോളോവേഴ്‌സിനോടും ആരാധകരോടും ആശയവിനിമയം നടത്താറും അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാറുമുണ്ട്. 1992 ൽ മിസ് മദ്രാസായി തിരഞ്ഞെടുക്കപ്പെട്ട കസ്തൂരി കസ്തൂരിരാജ സംവിധാനം ചെയ്ത ആത്താമൻ കോയിലിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്.ചിന്നവർ, ആത്മ, അമൈതിപ്പടൈ, ഇന്ത്യൻ, കാതൽ കവിതൈ എന്നിവയാണ് കസ്തൂരിയുടെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.
മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ കൂടാതെ ചക്രവർത്തി, അഗ്രജൻ, മംഗല്യപ്പല്ലക്ക്, സ്‌നേഹം, പഞ്ചപാണ്ഡവർ, അഥീന എന്നീ സിനിമകളിലും അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ കന്നഡ, തെലുങ്ക് ഭാഷകളിലുൾപ്പെടെ എഴുപതോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്.
സിനിമകളെ കൂടാതെ സീരിയൽ രംഗത്തും താരം സജീവമായിരുന്നു.ഒട്ടേറെ പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഇടക്കാലത്ത് അഭിനയരംഗത്തു നിന്നും ഒരു ഇടവേള എടുത്തിരുന്നു.
പിന്നീട് താരം ബിഗ് ബോസിൽ എത്തിയതോടെയാണ് ആളുകളുടെ ജനശ്രദ്ധ കൂടുതൽ പിടിച്ചുപറ്റാൻ കഴിഞ്ഞത്.
ശക്തമായ നിലപാടും വ്യക്തിത്വവുമായി കൊണ്ട് തിളങ്ങി നിന്ന കസ്തൂരി അറുപത്തിമൂന്നാമത്തെ എപ്പിസോഡ് വരെ ബിഗ്‌ബോസിൽ നിറഞ്ഞുനിന്നിരുന്നതിനുശേഷമാണ് പുറത്താക്കപ്പെട്ടത്. രു തെലുങ്ക് ടെലിവിഷൻ പരിപാടിയുടെ ഭാഗമാണ് കസ്തുരി ഇപ്പോൾ.
നിരവധി താരങ്ങൾ ഇതിനോടകം സിനിമ മേഖലയിൽ അവർ നേരിട്ട ദുരവസ്ഥയെപ്പറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ആദ്യ കാലയളവിൽ തന്നെ തനിക്ക് നേരിടേണ്ടിവന്ന മോശം അനുഭവത്തെപ്പറ്റി വ്യക്തമാക്കുകയാണ് കസ്തൂരി. സിനിമയിലേക്ക് തുടക്കം കുറിച്ച ആദ്യനാളുകളിൽ തന്നെ അഭിനയിക്കാൻ വിളിച്ച സംവിധായകൻ ഗുരുദക്ഷിണ തന്നോട് ആവശ്യപ്പെടുകയായിരുന്നു.
സെറ്റിലെ പല സന്ദർഭങ്ങളിൽ വെച്ച് അയാൾ ഗുരുദക്ഷിണയുടെ കാര്യം പറയുകയുണ്ടായി. ഗുരുദക്ഷിണ പലവിധത്തിൽ നൽകാമെന്നായിരുന്നു അയാൾ പറഞ്ഞത്.ആദ്യം അതിന്റെ പൊരുൾ എന്താണെന്ന് ആദ്യം ഒന്നും മനസ്സിലായില്ല. പിന്നീടാണ് അയാൾ ആഗ്രഹിക്കുന്നത് തൻറെ ശരീരം ആണെന്ന കാര്യം വ്യക്തമായത്.
അത് മനസ്സിലായപ്പോൾ തന്നെ അയാൾക്ക് തക്കതായ മറുപടി നൽകുവാൻ തനിക്ക് സാധിച്ചു എന്ന് കസ്തൂരി പറയുന്നു.
അതിനുശേഷം തൻറെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിർമ്മാതാവ് മോഹനവാഗ്ദാനങ്ങൾ നൽകി തന്നെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചിരുന്നു എന്നും അയാളുടെ പ്രായം ആലോചിച്ച് അയാളെ താൻ വെറുതെ വിടുകയായിരുന്നു എന്നുമാണ് താരം വ്യക്തമാക്കയത്.