അൻഷിതയെ സർപ്രൈസ് കൊടുത്ത് ഞെട്ടിച്ച് കൂടെവിടെ ടീം, പൊട്ടിക്കരഞ്ഞ് നടി, വികാരഭരിതയായി പ്രിയ താരം

569

വർഷങ്ങൾ ഏറെയായി മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകൾ എത്തിക്കുന്ന ജനകീയ ചാനൽ ആണ് ഏഷ്യാനെറ്റ്. ഏറെ ജനപ്രിയ പരമ്പരകളിൽ വളരെ കുറഞ്ഞ കാലം കൊണ്ട് ഏഷ്യനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കൂടെവിടെ എന്ന പരമ്പര.

പ്രശസ്ത ടിവിതാരം നടൻ ബിബിൻ ജോസും യുവ നാടി അൻഷിതയും നായിക നായകന്മാരായി അഭിനയി ക്കുന്ന സീരിയൽ പ്രധാനപ്പെട്ടൊരു കഥയിലൂടെയാണ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. അതേ സമയം ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള സൗഹൃദം വ്യക്തി ജീവിതത്തിലും അതുപോലെ സൂക്ഷിക്കാൻ താരങ്ങൾക്ക് സാധിക്കുന്നുണ്ട്.

Advertisements

മുൻപ് പലപ്പോഴായി അൻഷിത അടക്കമുള്ളവർ അത് വെളിപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ അൻഷിതയ്ക്ക് ഒരു സർപ്രൈസ് കൊടുത്ത് കൊണ്ട് എത്തിയിരിക്കുകയാണ് കൂടെവിടെയിലെ മറ്റ് താരങ്ങൾ. നടിയുടെ യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പങ്കുവെച്ചകതോടെയാണ് സന്തോഷ വാർത്ത പുറംലോകവും അറിയുന്നത്.

Also Read
ആരാണീ പ്രണവ് മോഹൻലാൽ, ഗായത്രിയേക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ ഒരു നടൻ: ഗായത്രി സുരേഷിന് പിന്തുണയുമായി യുവതിയുടെ കുറിപ്പ്, വൈറൽ

എന്തായാലും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാനാണ് ആരാധകർ അൻഷിതയോട് പറയുന്നത്.
കൂടെവിടെ സീരിയലിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തിലൂടെ അൻഷിതയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ആദ്യം വില്ലത്തി വേഷത്തിലൂടെ മറ്റൊരു സീരിയലിൽ അഭിനയിച്ചെങ്കിലും കൂടെവിടെയിലെ സാധു പെൺകുട്ടിയായിട്ടാണ് നടി എത്തിയത്.

അഭിനയത്തിന് പുറമേ യൂട്യൂബിലും സജീവമാണ് നടി. ലൊക്കേഷനിൽ നിന്നും സഹമത്സരാർഥികളുടെ കൂടെയുള്ള വീഡിയോസുമൊക്കെ അൻഷിത പങ്കുവെക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ അൻഷിത പോലും അറിയാത്തൊരു സർപ്രൈസാണ് പോസറ്റ് ചെയ്തിരിക്കുന്നത്.

വളരെ ചെറിയ കാലം കൊണ്ട് യൂട്യൂബിൽ ട്രെൻഡിങ് ആവാൻ അൻഷിതയ്ക്ക് സാധിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് നടിയ്ക്ക് സിൽവർ പ്ലേ ബട്ടൻ കിട്ടിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യം അൻഷിതയ്ക്ക് മുൻപേ കൂടെവിടെ സീരിയലിലെ താരങ്ങളാണ് അറിഞ്ഞത്. അതു കൊണ്ട് തന്നെ ഈ സന്തോഷ വാർത്ത ചെറിയൊരു ആഘോഷമാക്കാനും അവർ തീരുമാനിച്ചു.

അൻഷിതയ്ക്ക് വേണ്ടി ഒരു സർപ്രൈസ് ഒരുക്കിയാണ് കൂടെവിടെ ടീം എത്തിയത്. അൻഷിതയുടെ ചാനലിലെ ഇൻട്രോ വീഡിയോ വരെ താരങ്ങളാണ് എടുത്തത്. അൻഷിയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്ന് ബിബിനാണ് പറഞ്ഞത്. അൻഷിയുടെ ചാനൽ ഇത്രയും വേഗം കാഴചക്കാരെ കിട്ടിയത് അവളുടെ കഴിവ് കൊണ്ടാണെന്നാണ് നിഷ പറയുന്നത്.

ലൊക്കേഷനിൽ നിന്നും ഒരു ഗെറ്റ് ടുഗദർ പോലെ കൂടാം എന്ന് പറഞ്ഞാണ് കൂടെവിടെയിലെ റാണിയമ്മയെ അവതരിപ്പിക്കുന്ന നിഷ മാത്യുവും റിഷിയായ ബിബിൻ ജോസും അതിഥി ടീച്ചറായി എത്തുന്ന ശ്രീധന്യയും കൂടുന്നത്. അൻഷിത വന്നതിന് ശേഷം വളരെ സർപ്രൈസ് ആയി ബിബിൻ സിൽവർ ബട്ടൺ എടുത്ത് കൊണ്ട് വന്നിരുന്നു. അത് കണ്ട് നടി ഞെട്ടി പോയിരുന്നു.

Also Read
ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു: ശരണ്യ ആനന്ദ്

പിന്നാലെ കേക്കും കൊണ്ട് വന്നതോടെ അൻഷിത വികാരഭരിതയായി. സന്തോഷം കൊണ്ട് നടി കരഞ്ഞ് പോയിരുന്നു. താൻ യൂട്യൂബ് തുടങ്ങിയിട്ട് വളരെ കുറച്ച് നാളേ ആയിട്ടുള്ളു. അതിനുള്ളിൽ ഇത് കിട്ടിയപ്പോൾ വലിയ സന്തോഷം. ഇനിയും അങ്ങനെയുള്ള പിന്തുണ വേണമെന്നുമൊക്കെയാണ് നടി പറയുന്നത്.

തന്റെ വ്യൂവേഴ്‌സിന്റെ സ്‌നേഹത്തിന് മുന്നിൽ താൻ കരഞ്ഞ് പോയി എന്ന് പറഞ്ഞു കൊണ്ടാണ് അൻഷിത വീഡിയോ പങ്കുവച്ചത്. അതേ സമയം ഞാനൊരു ലോക മടിച്ചിയാണ്. അങ്ങനെയുള്ള തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ച ടീമിനെയും നടി പരിചയപ്പെടുത്തിയിരുന്നു.

Advertisement