മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് നടി ഗായത്രി സുരേഷ് പലതവണ തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ ഈ തുറന്ന് പറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്കും കാരണമായിരുന്നു.
നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനോട് തോന്നിയ ഇഷ്ടം താരം തുറന്ന് പറഞ്ഞിരുന്നു. പിന്നീട് ഹൃദയം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം അടുത്തിടെ ഗായത്രി വീണ്ടും വീണ്ടും പ്രണവിനെ കല്യാണം കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞതോടെയാണ് നടിക്ക് നേരെ ട്രോളുകൾ നിറഞ്ഞത്.
അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ മാറുന്നത് ഗായത്രിയെ പിന്തുണച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ്. അനഘ ജയൻ എന്ന യുവതിയാണ് സമൂഹ മാധ്യമത്തിൽ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് സിനിമയിൽ അഭിനയിച്ച് കുറച്ച് ഫെയിം കൈവരുമ്പോഴേക്ക് ഭാഷ പോളിഷ്ഡ് ആക്കി ഇംഗ്ലീഷ് കലർത്തി സംസാരിക്കുന്ന സെലിബ്രിറ്റികളെ മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണ് ഗായത്രി സുരേഷ് തൃശ്ശൂർ ഭാഷ സംസാരിക്കുമ്പോൾ പലർക്കും പൊള്ളുന്നതെന്നു കുറിപ്പിൽ പറയുന്നു.
കൂടാതെ, അഞ്ചോ പത്തോ സിനിമകളിൽ നായകൻ ആയ ഒരു യുവനടൻ തന്നെക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ ഒരു യുവനടിയെ വിവാഹം ചെയ്താൽ കൊള്ളാം എന്ന് ആവർത്തിച്ച് പറയുകയാണെങ്കിൽ ആഘോഷിക്കുന്ന പാപ്പരാസികൾ ഗായത്രിയെ ട്രോളുന്നത് എന്തിനാണെന്ന് അനഘ കുറിപ്പിൽ ചോദിക്കുന്നു.
അനഘ ജയന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഗായത്രി സുരേഷ് ഈ ട്രോളുകൾ അർഹിക്കുന്നില്ല. നാദിയ മൊയ്ദു ആ വളിച്ച ചോദ്യവും. രണ്ട് സിനിമയിൽ അഭിനയിച്ച് കുറച്ച് ഫെയിം കൈവരുമ്ബോഴേക്ക് ഭാഷ പോളിഷ്ഡ് ആക്കി ഇംഗ്ലീഷ് കലർത്തി സംസാരിക്കുന്ന സെലിബ്രിറ്റികളെ മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണ്.
മെയ്ക്കപ്പ് ഇട്ട് ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് ഗായത്രി തൃശ്ശൂർ ഭാഷ സംസാരിക്കുമ്പോൾ പലർക്കും പൊള്ളുന്നത്. ഭാഷയുടെ പേരിൽ നിരന്തരം പരിഹാസവും വിലകേടും നേരിടുന്ന ആളാണ് ഞാൻ. എന്റേത് തനി തൃശ്ശൂർ ഭാഷയാണ്. എത്ര ഫോർമൽ ആയ സാഹചര്യത്തിലും മലയാളം പറയേണ്ടി വന്നാൽ യാതൊരു ജാള്യതയും കൂടാതെ ഞാൻ തൃശ്ശൂർ ഭാഷ സംസാരിക്കും.
അത് കേട്ട് ‘അയ്യേ’ എന്ന് ചിന്തിക്കുന്നവരോട് പുച്ഛം മാത്രമാണ് തോന്നിയിട്ടുള്ളത്. ഒരു നടി സ്വന്തം പ്രണയം നാണത്തോടെ, മുഖം താഴ്ത്തി തുറന്ന് പറഞ്ഞാൽ അത് തീർച്ചയായും ഒരു വൈറൽ കണ്ടന്റ് ആണ്. ഒരുപക്ഷേ കാഷ്വൽ ക്രഷുകൾ തമാശ പോലെ തുറന്നുപറഞ്ഞാലും ജനം അംഗീകരിച്ചേക്കും. അതുപോലെ അല്ല ഓപ്പൺ പ്രപ്പോസൽ.
പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ട് എന്ന് ഗായത്രി പറഞ്ഞപ്പോൾ മുതൽ ‘അവൾക്ക് അതിനുള്ള അർഹത എന്ത്’ എന്ന തരത്തിൽ ആണ് പ്രതികരണങ്ങളും ട്രോളുകളും. ആരാണീ പ്രണവ് മോഹൻലാൽ? ഒരു യുവനടൻ.
ഒരുപക്ഷേ ഗായത്രിയേക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ നടൻ. നിങ്ങൾ ഈ സാഹചര്യം തിരിച്ചൊന്ന് ചിന്തിച്ച് നോക്കൂ, അഞ്ചോ പത്തോ സിനിമകളിൽ നായകൻ ആയ ഒരു യുവനടൻ തന്നെക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ ഒരു യുവനടിയെ വിവാഹം ചെയ്താൽ കൊള്ളാം എന്ന് ആവർത്തിച്ച് പറയുകയാണെങ്കിലോ? എന്നായിരുന്നു അനഘയുടെ കുറിപ്പ്.