എന്നേം മോനേം കണ്ടപ്പോൾ അവർ സഹോദരനാണോ എന്ന് ചോദിച്ചു, അതോടെ മോൻ വയലന്റായി: വെളിപ്പെടുത്തി സംയുക്താ വർമ്മ

2384

മലയാള സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്താ വർമ്മയും. സംയുകത വർമ്മ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായതും വിവഹിതരാകുന്നതും.

ഇരുവരും നായികാ നായകൻമാരായി അഭിനയിച്ച മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറിൽ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോട് വിട പറയുകയും ചെയ്തു.

Advertisements

More Articles
തടി കൂടിയതിന്റെ പേരിൽ പല അവസരങ്ങളും നഷ്ടപ്പെട്ടു ; തുറന്ന് പറഞ്ഞ് മഞ്ജിമ മോഹൻ

അഭിനയത്തിൽ നിന്നും പിൻവാങ്ങിയിട്ട് വർഷം നിരവധി കഴിഞ്ഞെങ്കിലും മലയാളികളുടെ പ്രിയ താരമാണ് സംയുക്ത ഇപ്പോഴും. ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, നാടൻ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്ബരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വർ തിരുമേനി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, മേഘമൽഹാർ, കുബേരൻ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളിൽ സംയുക്ത അഭിനയിച്ചിരുന്നു.

ഇപ്പോൾ പ്രണയത്തിൽ നിന്നും വിവാഹത്തിലേക്കെത്തിയ ദാമ്പത്യം ഇന്നും സുന്ദരമായി കൊണ്ടുപോകുന്ന താരദമ്പതികളാണ് ഇരുവരും. ഇതിനിടെ 2006ൽ ഇവർക്കൊരു കുഞ്ഞു പിറന്നു. മകൻ ധക്ഷ് ധാർമികിന്റെ വരവോടെ സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോൾ സംയുക്തയും കടന്ന് പോയത്.

More Articles
പുറത്തുവന്ന വാർത്തകൾ ഒന്നും സത്യമല്ല, കൈലാസനാഥൻ പരമ്പരിലെ പാർവതിയായി എത്തിയ നടിക്ക് സംഭവിച്ചത് ഇതാണ്

എന്നാൽ യോഗയിലൂടെയും നിരന്തര പരിശീലനത്തിലൂടെയും സംയുക്ത പഴയ അവസ്ഥ തിരികെപ്പിടിച്ചു.
മകനെയും കൊണ്ട് യോഗ സെന്ററിൽ പോയപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംയുക്ത വർമ്മ ഇപ്പോൾ. സംയുക്തയുടെ വാക്കുകൾ ഇങ്ങനെ:

ഒരു ദിവസം ദക്ഷിനെയും കൊണ്ട് ഞാൻ യോഗ സെന്ററിൽ പോയി. അവനെക്കണ്ട് ഒരു വിദേശി ചോദിച്ചു യുവർ ബ്രദർ. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു, പക്ഷെ അവൻ വയലന്റായി, എന്ത് സ്റ്റുപ്പിഡ് ക്വസ്റ്റ്യൻ ആണ്. ഇത്രയും വലിയ സ്ത്രീക്ക് ഇത്ര കുഞ്ഞ് ബ്രദറുണ്ടാകുമോ, അവരും ഞാനും ഞെട്ടി, ഞാൻ മനസ്സിൽ പറഞ്ഞു. ഇവനെയും കൊണ്ട് വരണ്ടായിരുന്നു എന്നും സംയുക്ത പറയുന്നു.

Advertisement