തന്റെ ഉള്ളിൽ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് ഗായികയും അവതാരകയുമായി റിമി ടോമി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിലാണ് റിമി തന്റെ പഴയ പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞത്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരയും നടിയുമാണ് റിമി ടോമി. അടുത്തിടെയാണ് നടി വിവാഹ മോചിതയായത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇതൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്.
ഇപ്പോൾ തന്റെ ആദ്യ പ്രണയത്തിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് റിമി. പാലായിൽ ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയതായിരുന്നു ആ പ്രണയം. ഒരു ചാനൽ പരിപാടിക്കിടെയാണ് റിമി തന്റെ കൗമാരകാലത്തെ പ്രണയം തുറന്ന് പറഞ്ഞത്. റിമിയുടെ സ്വദേശമായ പാലായിൽ ഉള്ള ഒരു പയ്യനോട് ആയിരുന്നു താരത്തിന് ആദ്യമായി പ്രണയം തോന്നിയത്. യഥാർത്ഥത്തിൽ റിമിടോമിക്ക് അല്ല പ്രണയം തോന്നിയത് പയ്യനായിരുന്നു.
കക്ഷിയും ഒരു പാലാക്കാരൻ പയ്യൻ തന്നെയെന്നാണ് റിമി പറയുന്നത്. പള്ളിയുടെ ക്വയറിലുൾപ്പടെ പാട്ടു പാടിയിരുന്ന റിമിയെ അയാൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു. റിമി പാടിയ പാട്ടുകൾ റെക്കോർഡ് ചെയ്ത് വെച്ച് വീണ്ടും കേൾക്കുന്ന ആൾ കൂടിയായിരുന്നു കക്ഷി. ഒരിക്കൽ പള്ളിയിലെ കുട്ടികൾക്കായി നടത്തിയ രക്ത പരിശോധനയിൽ ഇരുവരുടെയും ഗ്രൂപ്പുകൾ ഒന്നായതും അയാൾ കുട്ടികൾക്കെല്ലാം മിഠായി വാങ്ങി നൽകിയെതുമെല്ലാം റിമി പങ്കുവെച്ചു
റിമിയുടെ വാക്കുകളിങ്ങനെ:
ഹൈസ്‌കൂൾ കാലഘട്ടത്തിലാണ് എന്റെ മനസ്സിൽ ആദ്യമായി പ്രണയം തോന്നിയത്. പാലായിൽ തന്നെയുള്ള ആളാണ്. അയാൾക്ക് എന്നേക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതലുണ്ട്. പാട്ടു പാടുന്ന കുട്ടിയായതു കൊണ്ടു തന്നെ ആ നാട്ടിലെ എല്ലാവർക്കും എന്നെ അറിയാം. ആ പയ്യന് എന്നെ ഇഷ്ടമാണെന്ന് എനിക്കു മനസ്സിലായി.
സ്‌കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അയാൾ എനിക്കെതിരെ വരുമായിരുന്നു. പക്ഷേ അന്നൊക്കെ നേരിട്ടു കണ്ടാൽ പോലും മുഖത്തു നോക്കാൻ പേടിയായിരുന്നു. അക്കാലം മുതൽ ഞാൻ പള്ളി ക്വയറിൽ സജീവമായിരുന്നു. ഞാൻ പാടിയ പാട്ടുകളൊക്കെ റെക്കോർഡ് ചെയ്ത് അയാൾ സ്ഥിരം കേൾക്കുമായിരുന്നു.
അതുപോലെ തന്നെ ഞാൻ ആ വഴി പോകുമ്പോൾ എന്റെ പാട്ടുകൾ അയാളുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും പ്ലേ ചെയ്യിപ്പിക്കുകയും ചെയ്തു. ഒരിക്കൽ പള്ളിയിലെ എന്തോ കാര്യവുമായി ബന്ധപ്പെട്ട് എല്ലാവർക്കും രക്ത പരിശോധന നടത്തി. പരിശോധനാ ഫലത്തിൽ എന്റെയും ആ പയ്യന്റെയും ഗ്രൂപ്പുകൾ ഒന്നായിരുന്നു.
ആ സന്തോഷത്തിൽ അയാൾ അവിടെയുള്ള എല്ലാവർക്കും മിഠായികളൊക്കെ വാങ്ങിക്കൊടുത്തു. അതൊക്കെയാണ് അന്നത്തെ ഓർമ്മകൾ. കുറച്ചു കൂടി കഴിഞ്ഞപ്പോൾ പഠനാവശ്യവുമായി ബന്ധപ്പെട്ട് അയാൾ ആ നാട്ടിൽ നിന്നു മാറി. പിന്നെ ഞാൻ അയാളെ കണ്ടിട്ടേയില്ല. ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ട് വിദേശത്താണെന്നു മാത്രം അറിയാം. മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും റിമി ടോമി പറയുന്നു.