മൈന ഞാൻ ചെയ്യേണ്ട വേഷമായിരുന്നു, ഇപ്പോഴും എനിക്ക് പുലിമുരുകൻ കാണുമ്പോൾ വിഷമം വരും : അനുശ്രീ

853

സൂപ്പർ സംവിധായകൻ ലാൽജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് അനുശ്രീ. പിന്നീട് നിരവധി സിനിമകളിൽ നായകയായും ഉപനായികയായും ഒക്കെ അഭിനയിച്ചിട്ടുള്ള അനുശ്രീക്ക് ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യയുടെ റോൾ ചെയ്യാനുള്ള അവസരം ആദ്യം തനിക്കായിരുന്നു കിട്ടിയതെന്ന് വെളിപ്പെടുത്തുകയാണ് അനുശ്രീ. ഒരു മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

Also Read
ഇങ്ങനെയാണോ അമ്മമാർ ചെയ്യേണ്ടതെന്ന് വല്ലാത്തൊരു നോട്ടം നോക്കി ആളുകൾ ചോദിക്കും, താൻ മകളുമായി പോകുമ്പോൾ ഉളള അനുഭവം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

എന്നാൽ തന്റെ കൈയ്ക്ക് സർജറി കഴിഞ്ഞിരുന്നതിനാൽ അതിൽ അഭിനയിക്കാൻ സാധിക്കാതെ വരികയായിരുന്നു എന്നാണ് താരം പറയുന്നത്. മൈന എന്ന കഥാപാത്രത്തെ ആയിരുന്നു അനുശ്രീ അവതരിപ്പിക്കേണ്ടിയിരുന്നത്.

പ്രശസ്ത ബംഗാളി നടി കമാലിനി മുഖർജി ആയിരുന്നു ആ കഥാപാത്രത്തെ വീണ്ടും അവതരിപ്പിച്ചത്.
കമലാനി മുഖർജി ചെയ്ത ആ വേഷം ഓരോതവണ ടെലിവിഷനിൽ കാണുമ്പോഴും അത് ഞാൻ ചെയ്യേണ്ടിയിരുന്നത് ആയിരുന്നില്ലേ എന്ന് ഓർത്ത് ഉള്ളിൽ വിഷമം തോന്നാറുണ്ട് എന്നും അനുശ്രീ തുറന്നു പറയുകയാണ്.

സിനിമയിൽ വന്ന് മൂന്നോ നാലോ വർഷം കഴിഞ്ഞപ്പോൾ ഉണ്ടായ കൈയുടെ സർജറി തനിക്ക് വീണ്ടും വെള്ളിത്തിരയിൽ തിളങ്ങാൻ കഴിയുമോ എന്ന സംശയം ഉള്ളിൽ ജനിപ്പിച്ചിരുന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ എന്നായിരുന്നു ഭയം മുഴുവൻ.

Also Read
ഒരാളോട് സെ ക് സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്നത് പോലും മീ ടൂ ആണ്, മീ ടുവിനെ നിസാരവത്ക്കരിച്ചിട്ടില്ല, ചെയ്ത തെറ്റ് തിരിച്ചറിയാൻ സമയമെടുത്തു, ക്ഷമ ചോദിക്കുന്നു: ധ്യാൻ ശ്രീനിവാസൻ

സർജറിക്കുശേഷം പൂർണമായി വിശ്രമിക്കുകയായിരുന്നു. ലോണെടുത്ത് വീട് പണികഴിപ്പിച്ച സമയം ആയിരുന്നു അത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ മാനസിക സംഘർഷം നേരിട്ട് സന്ദർഭം കൂടിയാണ് അതെന്നും അനുശ്രീ പറയുന്നു.

Advertisement