ശാലീന സുന്ദരിയായി മലയാള സിനിമയിലെത്തിയ നടിയാണ് അനുസിത്താര, നഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അനുസിത്താര ശ്രദ്ധേയയായത്. ചിത്രത്തിന്റെ വിജയം നടിയുടെ കരിയറിൽ വഴിത്തിരിവായിരുന്നു.
പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ചൈൽഡ് ആർട്ടിസ്റ്റായിട്ടായിരുന്നു അനു സിത്താര തുടങ്ങിയത്. പിന്നാലെ ഹാപ്പി വെഡ്ഡിങ്ങിലൂടെ നായികാ വേഷങ്ങളിലും സജീവമായി. തുടർന്ന് മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയെുമെല്ലാം സിനിമകളിൽ നായികയായി നടി അഭിനയിച്ചു.
മമ്മൂട്ടി, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയവർക്ക് ഒപ്പം എല്ലാം നടി അഭിനയിച്ച രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ പോലുളള സിനിമകളും അനു സിത്താരയുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു.
നായികയായും സഹനടിയായുമൊക്കെ നടി മലയാളത്തിൽ സജീവമാണ്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം അനുസിത്താര പങ്കുവെക്കാറുണ്ട്.
അതേസമയം സിനിമയിലെ തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി എത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടന്ന ചോദ്യോത്തര വേളയിലാണ് അനു സിത്താര മനസുതുറന്നത്. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി ഒരു തുകയും ലഭിച്ചിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്.
മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഇഷ്ടനടൻ എന്ന് പറഞ്ഞ താരം തന്റെ ആദ്യ വരുമാനം സീറോയാണെന്ന് പറയുന്നു. ചിങ്ങിണി എന്നാണ് വീട്ടിൽ വിളിക്കുന്നത്. അച്ഛന്റെ പേര് അബ്ദുൾ സലാം. അമ്മ രേണുക. അഭിനയത്തിന് പുറമെ നൃത്തത്തിലും വലിയ താൽപര്യമുളള താരമാണ് അനു സിത്താര. ഇടയ്ക്കിടെ ഡാൻസ് വീഡിയോകൾ പങ്കുവെച്ചും നടി പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്.
വയനാട് സ്വദേശിയായ താരം തന്റെ യൂടൂബ് ചാനലിലൂടെയും വിശേഷങ്ങൾ പങ്കുവെച്ച് മുൻപ് എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു താരം.