അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്, അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ: റിമി ടോമി

8574

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. ദിലീപിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ മീശമധവനിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന ഗാനം ആലപിച്ചാണ് റിമിടോമി അഭിനയ രംഗത്തേക്ക് എത്തിയത്.

ഇപ്പോൾ മലയാളം സംഗീതാ ആസ്വാധകരുടെ പ്രിയ ഗായികകൂടിയാണ് റിമി ടോമി. പാട്ടിലൂടെയും അവതരണത്തിലൂടെയും, അഭിനയത്തിലൂടെയും മലയാളികൾക്ക് ഒപ്പം റിമി ടോമി നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് വർഷം കുറെയായി.

Advertisements

താരത്തിന്റെ എന്തൊരു ആഘോഷവും റിമി ടോമിയെ സ്‌നേഹിക്കുന്നവരുടെ ആഘോഷം കൂടിയാണ്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. അടുത്തിടെ തുടങ്ങിയ യൂടൂബ് ചാനലിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

ചാനൽ തുടങ്ങി ഒരു മാസത്തിനുളളിൽ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നതിന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും റിമി ടോമിക്ക് ആശ്വാസ വാക്കുകളുമായി അവരുടെ ആരാധകർ ഒപ്പം ഉണ്ടായിരുന്നു താനും. വിവാഹത്തെ കുറിച്ചും റോയിസിന്റെ പുതിയ ജീവിതത്തെക്കുറിച്ചും റിമി മനസ്സ് തുറക്കുകയാണ്.

ഇപ്പോൾ ഞാനൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കുന്നില്ല, ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളും ഒന്നും ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചതിൽ എനിക്ക് അതൃപ്തി ഉണ്ടെന്നാണ് ആളുകൾ കരുതുന്നത്. അങ്ങനെ ഒരിക്കലും ഇല്ല, അവർ സന്തോഷത്തോടെ ജീവിക്കട്ടെ.

വാസ്തവത്തിൽ, അദ്ദേഹം വിവാഹം കഴിച്ചില്ലെങ്കിൽ ആകും എനിക്ക് അത് മോശമായി മാറുന്നത്. ആളുകൾക്ക് അനുയോജ്യരായ ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയുമെങ്കിൽ അത് നല്ലതാണ് ഞാൻ അവരുടെ കാര്യത്തിൽ സന്തോഷവതിയാണ്. നമ്മൾക്ക് ആസ്വദിക്കാൻ ഒരേയൊരു ജീവിതം മാത്രമേയുള്ളൂവെന്നും റിമി ടോമി പറയുന്നു.

Advertisement