ആരാധകർക്ക് വേണ്ടി തങ്ങൾ ഗോവയിൽ നിന്നു വാങ്ങിയ വസ്ത്രങ്ങൾ ധരിച്ച് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

455

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. അതേ പോലെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. ഇരുവ രും അടുത്ത സുഹൃത്തക്കളുമാണ്.

പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി ഹരിദാസ് മോഡലിങ്ങിലേക്ക് കടക്കുന്നത്. അവിടെ നിന്നു അവതരണ രംഗത്തേക്കും രഞ്ജിനി ഹരിദാസ് എത്തി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ഹരിദാസസ് അരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

Advertisements

അടുത്തിടെയാണ് രഞ്ജിനി ഹരിദാസ് ഒരു യു ട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ യൂട്യൂബ് വ്‌ളോഗിൽ ഉറ്റ സുഹൃത്തായ രഞ്ജിനി ജോസിനൊപ്പമാണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. വളരെയടുത്ത ആത്മബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഇവർ.

ഗോവയിലെ ഷോപ്പിങ്ങിനു ശേഷം വാങ്ങിയ ഡ്രെസ്സുകൾ ആരാധകർക്ക് മുന്നിൽ ട്രൈ ചെയ്തു കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ഇവർ. ഇവരുടെ പുതിയ വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

മോഹൻലാലും ജയറാമും ദിലീപും പ്രധാന വേഷത്തിലെത്തി. ചൈനാടൗൺ എന്ന മൾട്ടിസ്റ്റാർ സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി ഹരിദാസ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായി അരങ്ങേറി. ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് 2010 ൽ രഞ്ജിനിക്ക് ലഭിച്ചിരുന്നു.

Advertisement