മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാണ് രാഹുൽ രവി. പൊന്നമ്പിളി എന്ന സീരിയലിലെ ഹരിയായി എത്തിയാണ് രാഹുൽ രവി ആരാധകരുടെ മനസ്സ് കീഴടക്കിയത്. 2020 അവസാനമാണ് രാഹുൽ രവി വിവാഹിതൻ ആയത്.
രാഹുലിന്റെ ജീവിതസഖി ആയി എത്തിയത് ലക്ഷ്മി എസ് നായർ ആണ്. വിവാഹത്തിനു മുമ്പ് രാഹുൽ ഇൻസ്റ്റഗ്രാം ലൈവിൽ വന്നു തന്റെ വിവാഹ ജീവിതത്തിന് പ്രേക്ഷകരുടെ അനുഗ്രഹവും, പ്രാർത്ഥനയും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബർ 15ന് ലക്ഷ്മിയുടെ മുഖം കാണിക്കാതെയുള്ള ഒരു ചിത്രം പങ്കു വച്ചായിരുന്നു രാഹുൽ വിവാഹ കാര്യം പറഞ്ഞത്. ലക്ഷ്മിയെ പരിചയപെടുത്തി കൊണ്ട് രാഹുൽ അന്ന് കുറിച്ച വരികളും അതിവേഗം വൈറലായിരുന്നു. അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു.
അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു രാഹുൽ കുറിച്ചത്.
ഇപ്പോൾ ലക്ഷ്മിക്ക് ഒപ്പമുള്ള നല്ലൊരു നിമിഷം ആണ് രാഹുൽ പങ്ക് വച്ചിരിക്കുന്നത്. നിന്നെ നോക്കുമ്പോൾ ജീവിതം സുന്ദരമാണ് എന്ന ക്യാപ്ഷനിലൂടെയാണ് ലക്ഷ്മിയ്ക്ക് ഒപ്പമുള്ള ചില ചിത്രങ്ങൾ രാഹുൽ പങ്ക് വച്ചത്. എറണാകുളം ലുലുമാളിൽ വച്ചായിരുന്നു ഇരുവരും പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്.
ഏകദേശം രണ്ട് കൊല്ലത്തോളം ഇരുവരും പ്രണയിച്ചു. ആദ്യം ഇഷ്ടം പറഞ്ഞത് രാഹുൽ ആയിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയോട് സംസാരിക്കുമ്പോഴൊക്കെ തനിക്കൊരു പോസിറ്റീവ് വൈബ് ലഭിക്കാറുണ്ടെന്ന് രാഹുലും പറഞ്ഞു.
വിവാഹശേഷം ചെന്നൈയിൽ ആകും താനും ലക്ഷ്മിയെന്നും രാഹുൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം സീരിയലുകളിൽ ഒക്കെ റൊമാന്റിക് ഹീറോ ആയിട്ടാണ് രാഹുൽ അഭിനയിച്ചതെങ്കിലും ജീവിതത്തിൽ രാഹുൽ ഒട്ടും റൊമാന്റിക് അല്ലെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. തന്നെ നന്നായി ലക്ഷ്മി മനസ്സിലാക്കിയിട്ടുണ്ട് എന്നും രാഹുൽ പറഞ്ഞു.
ലക്ഷ്മി തന്നെ ജീവിതത്തിലേക്ക് വന്നാൽ നന്നായിരിക്കും എന്നും തോന്നിയതു കൊണ്ടാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും എത്തിയതെന്നും രാഹുൽ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ ആരാണ് ഏറ്റവും നല്ല സമ്മാനങ്ങൾ കൊടുക്കുന്നത് എന്ന ചോദ്യത്തിന് ലക്ഷ്മി എന്നായിരുന്നു രാഹുലിന്റെ മറുപടി.
ലക്ഷ്മി നന്നായി എഴുതി ഡെക്കറേറ്റൊക്കെ ചെയ്താണ് തനിക്ക് സമ്മാനങ്ങൾ തന്നിട്ടുള്ളത്. എന്നാൽ താൻ അങ്ങനെ ഒന്നും കൊടുക്കാറില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.