മലയാള സിനിമയിലെ താരകുടുംബമാണ് മുൻ സൂപ്പർ നായകൻ സുകുമാരന്റേത്. കാരിരുമ്പിന്റെ കരുത്തുള്ള മികച്ച ധാരാളം കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സുകുമാരൻ ഈ ലോകത്ത് നിന്ന് വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും ഇന്ന് മലയാള സിനിമയിലെ നെടും തൂണുകളാണ്.
സംവിധായകനായും നടനായും നിർമ്മാതാവായും തിളങ്ങുകയാണ് സുപ്പർതാരം പൃഥിരാജ് സുകുമാരൻ. മികച്ച നടനും ഗായകനുമാണ് ഇന്ദ്രജിത്ത് സുകുമാരൻ. അമ്മ മല്ലികാ സുകുമാരൻ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങുകയാണ്.
ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ ഇപ്പോൾ നായികാ വേഷത്തിൽ എത്തുന്നില്ലെങ്കലും ശക്തമായ എണ്ണം പറഞ്ഞ വേഷങ്ങളിലൂടെ സിനിമയിൽ സജീവമാണ്. മലയാളികളുടെ പ്രിയപ്പെട്ട താരം കൂടിയായപൂർണിമ ഇന്ദ്രജിത്ത് നടി എന്നതിലുപരി മികച്ച ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്.
ഇന്ദ്രജിത്ത് പൂർണിമ ദമ്പതികൾക്ക് പ്രാർത്ഥന, കീർത്തന എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്. സോഷ്യൽ മീഡിയയിലും സജീവയായ പൂർണിമ ഇപ്പോൾ മകൾ പ്രാർത്ഥനയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
അമ്മയും മകളും ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് വളരെ സ്‌റ്റൈലിഷ് ലുക്കിലാണ് . ഇരുവരെയും കണ്ടാൽ അമ്മയും മകളും ആണെന്ന് പറയില്ലെന്നും സഹോദരിമാർ ആണെന്നേ പറയൂ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
2002ൽ ആണ് ഇന്ദ്രജിത്തും പൂർണിമയും വിവാഹിതർ ആകുന്നത്. അടുത്തിടെയാണ് പ്രാർത്ഥന ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സോളോ എന്ന സിനിമക്ക് ശേഷം ബിജോയ് നമ്പ്യാർ ഒരുക്കുന്ന തായിഷ് എന്ന സിനിമയിലെ ഗാനം ആലപിച്ചു കൊണ്ടാണ് പ്രാർഥന ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്.