മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരിൽ ഒരാളായിരുന്ന ലോഹിതദാസ് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ലക്ഷ്മി ഗോപാല സ്വാമി. മികച്ച ഒരു നർത്തകികൂടിയായ താരത്തിന് പക്ഷേ മലയാളത്തിൽ പിന്നീട് നായികാ വേഷങ്ങൾ അധികം ലഭിച്ചില്ല.
സഹനടിയായും അമ്മയായും ഒക്കെയുള്ള വേഷങ്ങളാണ് താരത്തിന് ഏറെയും ലഭിച്ചത്. എന്നാൽ തനിക്ക് നായികാ വേഷങ്ങൾ കിട്ടാതിരുന്നതിന്റെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുയാണ് ലക്ഷ്മി ഗോപാല സ്വാമി.
മലയാളത്തിൽ റൊമാന്റിക് ആയിട്ടുള്ള നായിക വേഷങ്ങൾ കൂടുതൽ ലഭിക്കാതിരുന്നതിന് കാരണം അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തതു കൊണ്ടായിരിക്കാമെന്ന് നടി ലക്ഷ്മി ഗോപാല സ്വാമി പറയുന്നു. പക്ഷേ ആ സിനിമ ഒരു തെറ്റായ തെരഞ്ഞെടുപ്പ് ആയിരുന്നില്ലെന്നും ലക്ഷ്മി ഗോപാല സ്വാമി വ്യക്തമാക്കുന്നു.
ലക്ഷ്മി ഗോപാലസ്വാമിയുടെ വാക്കുകൾ ഇങ്ങനെ:
അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ അമ്മ വേഷം ചിലപ്പോൾ പിന്നീടുള്ള റൊമാന്റിക് നായിക വേഷങ്ങൾ ലഭിക്കാതിരുന്നതിനുള്ള കാരണമായിരിന്നിരിക്കണം. പക്ഷേ അതൊരു തെറ്റായ തീരുമാനമല്ലായിരുന്നു.
അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത്. അതു ചെയ്തു കഴിഞ്ഞു ലോഹി സാർ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോൾഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാൻ ഹിന്ദിയിൽ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേർണലിസ്റ്റിന്റെ വേഷം.
പക്ഷേ നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ലെന്നും താരം പറയുന്നു. ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ആദ്യ നായിക കഥാപാത്രത്തെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറന്നത്.
അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകൾക്ക് ശേഷം ലക്ഷ്മി ഗോപാല സ്വാമിയേ തേടി മികച്ച അവസരങ്ങൾ ഒന്നും വന്നിരുന്നില്ല.
വിനയന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചെങ്കിലും നായിക എന്ന നിലയിൽ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞില്ല. തനിയെ, പരദേശി പോലെയുള്ള സമാന്തര ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാതിരുന്നതും ലക്ഷ്മി ഗോപാല സ്വാമിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിന് കാരണമായിരുന്നു.