നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം നിന്നതിന് നന്ദി: ഭർത്താവ് കിഷോറിനോട് ദേവി ചന്ദന പറഞ്ഞത് കേട്ടോ

301

മലയാളം ബിഗ്സ്ര്കീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിന്ന താരമാണ് ദേവി ചന്ദന. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. നൃത്തരംഗത്ത് നിനന്നും അഭിനയരംഗത്തേക്ക് എത്തിയ ദേവി ചന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളുമാണ്. കോമഡി സ്‌കിറ്റുകളിലൂടെ ആദ്യകാലത്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയ ദേവിചന്ദന പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമാകുകയായിരുന്നു.

നിലവിൽ എഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ പൗർണമിത്തിങ്കൾ എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വസന്ത മല്ലിക എന്ന നെഗറ്റീവ് കഥാപാത്രവുമായി എത്തിയിരിക്കുന്നത്. വില്ലത്തി റോളാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വസന്ത മല്ലിക എന്ന വില്ലത്തിക്ക് ലഭിക്കുന്നത്.

Advertisements

കുടുതൽ മെലിഞ്ഞ് സുന്ദരിയായിട്ടാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്. തന്റെ സിനിമാ സീരിയൽ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ദേവി ചന്ദന.

ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ഒരുമിച്ചുള്ള ജീവിതത്തിൽ പതിനാറ് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ഇരുവരും. കിഷോറിനോടൊപ്പമുള്ള 16 വർഷത്തെ ജീവിതത്തെ കുറിച്ചുള്ള മനോഹരമായ നിമിഷം പങ്കുവെച്ച് കെണ്ടാണ് നടി ഭർത്താവിന് ആശംസ നേർന്നത്.

മധുരമുള്ള 16 വർഷത്തെ ജീവിതം പൂർത്തിയാക്കി എന്ന് കുറിച്ച് കൊണ്ടാണ് കിഷോറിനോടൊപ്പമുള്ള ചിത്രങ്ങളുടെ കൊളാഷ് നടി പങ്കുവെച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ആശംസ പങ്കുവെച്ചിരിക്കുന്നത്.

എന്നെ മനസിലാക്കി ഒപ്പം നിന്നതിന് നന്ദി. വർഷങ്ങൾ കഴിയുന്തോറും നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തരാകുമെന്ന് പ്രതീക്ഷിക്കുന്നു, വിവാഹ വാർഷികാശംസകൾ എന്നാണ് നടി ചിത്രത്തിനൊപ്പം കുറിച്ചത്. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.

കലാഭവന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. തുടർന്ന് വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം വണ്ണത്തിന്റെ പേരിൽ നടിക്ക് വലിയ പരിഹാസം നേരിടേണ്ടി വന്നിരുന്നു. ഭർത്താവായ കഷോർ മകനാണോ എന്നുള്ള ചോദ്യം പോലും നടിയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

ഇതേത്തുടർന്ന് വാശിക്ക് കഠിനമായി പരിശ്രമിച്ച് ദേവിചന്ദന ശരീര ഭാരം കുറച്ചിരുന്നു. കൃത്യമായ വ്യായമത്തിലൂടെയും ഡയറ്റിങ്ങിലൂടെയും ഒന്നര വർഷം കൊണ്ട് ഇരുപത് കിലോ ഭാരമാണ് നടി കുറച്ചത്. നൃത്തവും അഭിനയവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് ദേവിചന്ദന ഇപ്പോൾ.

Advertisement