ഈ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാം, പാക്കേജ് ഉണ്ട്, അതിന് പൈസ വേറെ തരുമെന്ന് അവർ പറഞ്ഞു; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി മാലാ പാർവതി

3564

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാലാ പാർവ്വതി. നടി എന്നതിൽ ഉപരി ഏത് വിഷയ ത്തിലും തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു ആക്ടിവിസ്റ്റു കൂടിയാണ് മാലാ പാർവ്വതി. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മാലാ പാർവ്വതി സജീവമാണ്.

നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മാലാ പാർവ്വതിക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് മാലാ പാർവതി. ഇപ്പോൾ മലയാള സിനിമയിലെ ന്യൂജെൻ അമ്മയാണ് താരം. സാധാരണ കണ്ടുവരുന്ന അമ്മ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ഓരോ ചിത്രങ്ങളിലും മാലാ പാർവ്വതി എത്തുന്നത്.

Advertisements

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ വേറിട്ടതാക്കാൻ നടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതേ സമയം തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മാലാ പാർവതി. തമിഴ് സിനിമയിൽ നിന്ന് തനിക്ക് വന്ന ചില ഫോൺ കോളുകളെ ക്കുറിച്ചാണ് നടി പറഞ്ഞത്. സ്വാസിക അവതാരകയായ റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് നടി ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്.

Also Read
എലോണ്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഫ്‌ളോപ്പ് ചിത്രം, താരരാജാവിനെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷാജി കൈലാസ്

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേൾക്കുമ്പോൾ ഭർത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസിക യുടെ ചോദ്യത്തോട് പ്രതികരിക്കുക ആയിരുന്നു മാലാ പാർവ്വതി. നടിയുടെ വാക്കുകൾ ഇങ്ങനെ:

കുറെ വർഷം മുൻപ് ഇത് എന്ന മായം എന്നൊരു തമിഴ് സിനിമയിൽ അഭിനയിച്ചിരുന്നു. അന്ന് ഞാൻ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷൻ കൺട്രോളർമാരൊക്കെ ചെന്നൈയിൽ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട് എന്നൊക്കെ ചോദിച്ച്.

ഞങ്ങൾക്ക് ഇത് കോമഡിയാണ്. സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ക്യാമറാമാൻ, സംവിധായകൻ, നിർമ്മാതാവ്, നടൻ ഇവരിൽ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ ഇതൊക്കെ കേട്ട് ഞങ്ങൾ ചിരിച്ച് മറിയും.

നമ്മുടെ പെൺകുട്ടികളെ എല്ലാം നേരിടാനാണ് പഠിപ്പിക്കേണ്ടത്. കാരണം ഇതുപോലെ ഒരുപാട് കാര്യങ്ങൾ വരും. കൂടെ വരുന്നോ എന്ന് ചോദിക്കും എന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കും. ഇവരെയൊക്കെ പേടിച്ച് നമ്മൾ വീടിനകത്ത് ഇരിക്കേണ്ട കാര്യമില്ല. നോ എന്ന് പറഞ്ഞാൽ മതിയെന്നും മാലാ പാർവതി വ്യക്തക്കുന്നു.

Also Read
ഒട്ടും കുറ്റബോധമില്ല, ഏന്റെ തീരുമാനം ശരിയായിരുന്നു: നീ ല ചിത്രങ്ങളിൽ എല്ലാം തുറന്നു കാണിച്ച് നൂൽ ബന്ധം ഇല്ലാതെ എത്തിയതിനെ കുറിച്ച് സണ്ണി ലിയോൺ

Advertisement