മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ സിനിമയാണ് കേശു ഈ വീടിന്റെ നാഥൻ. നാദിർഷ സംവിധാനം ചെയ്ത് ഒടിടി റിലീസ് ആയ ഈ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.
ഒരുപാട് നാളുകൾക്ക് ശേഷം പ്രേക്ഷകർ കുടുബത്തോടൊപ്പം ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കാൻ സാധിച്ച ചിത്രം എന്നാണ് പറയുന്നത്. എന്നാൽ ചിത്രം സന്തോഷ് പണ്ഡിറ്റ് സിനിമകൾ പോലെ നിലവാരമില്ലാത്തത് എന്ന പേരിൽ റിവ്യു പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ സിനിമകൾ പോലെ നിലവാരമില്ലാത്തത് എന്ന് കൊടുത്ത വാർത്തയ്ക്ക് മറുപടിയാണ് പണ്ഡിറ്റ് കമന്റിലൂടെ നൽകിയിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ കമന്റ് ഇങ്ങനെ:
ദിലീപിന്റെ സിനിമ മോശമാണെന്നു പറയുവാൻ എന്തിനാണ് എന്റെ പേര് ഉപയോഗിക്കുന്നത്? ഏതെങ്കിലും മഞ്ഞ പത്രം മോശമാണെന്നു പറയുവാൻ ‘മറുനാടൻ മലയാളി’യുടെ നിലവാരമാണെന്ന് അതിനു എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിഷമമാകില്ലേ ബ്രദർ.
ഏതെങ്കിലും വാർത്താ അവതാരകൻ തറയാണെന്നു സ്ഥാപിക്കുവാൻ അങ്ങേർക്കും സാജൻ സക്കറിയയുടെ നിലവാരം ആണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിഷമം ആകില്ലേ? റേറ്റിംഗ് കിട്ടുവാൻ തീരെ നിലവാരം താഴ്ന്നു വാർത്തകൾ കൊടുക്കാതിരിക്കുക. എന്തിനും ഒരു മര്യാദ ഒക്കെ ഇല്ലേ ബ്രദർ? എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.
Also Read
ചിരിക്കുടുക്കയായി മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ, വൈറലായി മഞ്ജു വാര്യരുടെ കിടിലൻ ചിത്രങ്ങൾ