വെറുതെയല്ല ഭാര്യ എന്ന മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളം സിനിമാ സീരിയൽ രംഗത്തെ അറിപ്പെടുന്ന നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മഞ്ജു പത്രോസ് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു.
മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസ് മലയാളം പതിപ്പ് സീസൺ 2 ൽ മഞ്ജു പത്രോസ് മൽസരാർഥിയായി എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.
താരത്തിനെതിരെ സൈബർ വിമർശനവും രൂക്ഷമായിരുന്നു. ഭർത്താവ് സുനിച്ചനുമായി മഞ്ജു പത്രോസ് വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി ഓരോ പോസ്റ്റുമായി എത്തുമ്പോൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നെഗറ്റീവ് കമന്റുകൾ കിട്ടാറുണ്ട്. ഇപ്പോഴിതാ തനിക്ക് അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് തുറന്നു പറഞ്ഞി രംഗത്ത് എത്തിയിരിക്കുയാണ് മഞ്ജു പത്രോസ്.
ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു മഞ്ജു പത്രോസ് മനസ് തുറന്നത്. അഭിനയം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഞാനത്ര നല്ലൊരു ടീച്ചറല്ലെന്ന തിരിച്ചറിവിൽ അവിടെ നിന്നും മാറുകയായിരുന്നു. പുസ്തകത്തിലുള്ളത് മനസിലാക്കി പറഞ്ഞുകൊടുക്കുന്നത് മാത്രമല്ലല്ലോ അധ്യാപനമെന്നും അവർ കൂട്ടിച്ചേർത്തു.
മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങങനെ;
പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. കുട്ടിക്കാലത്ത് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. അഭിനയം സ്വപ്നത്തിൽ പോലും ഇല്ല. ബിഎഡ് കഴിഞ്ഞ് കുറച്ചുനാൾ പഠിപ്പിക്കാനായി പോയിരുന്നു. ഞാനത്ര നല്ലൊരു ടീച്ചറല്ലെന്ന തിരിച്ചറിവിൽ അവിടെ നിന്നും മാറുകയായിരുന്നു.
പുസ്തകത്തിലുള്ളത് മനസിലാക്കി പറഞ്ഞുകൊടുക്കുന്നത് മാത്രമല്ലല്ലോ അധ്യാപനം. അങ്ങനെയാണ് ആ ജോലി വിട്ടത്. അതും കഴിഞ്ഞ് കുറേ വർഷം കഴിഞ്ഞാണ് റിയാലിറ്റി ഷോയിലൊക്കെ മത്സരിച്ചത്. റിയാലിറ്റി ഷോ വലിയൊരു വഴിത്തിരിവായിരുന്നു എവ്വും മഞ്ജു പത്രോസ് പറയുന്നു.
Also Read
നടി അഹാനയുടെ ജീവിത പങ്കാളിക്ക് വേണം ഈ ഗുണഗണങ്ങൾ; മനസ് തുറന്ന് താരം