ഒരാളെ ജീവിതത്തിലേക്ക് കൂട്ടുമെങ്കിൽ അത് ഈ ഒരാളായിരിക്കും; പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുശ്രീ

310

ലാൽ ജോസ് ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി എത്തി പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് നടി അനുശ്രീ. ഇപ്പോൾ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. പ്രണയം എന്നത് വളരെ നല്ല ഒരു വികാരം ആണ് എനിക്കും അത് ഇഷ്ട്ടം ആണ്.

എന്നാൽ പ്രണയം ആയാലും മറ്റ് ഏത് ബന്ധം ആയാലും നമ്മളെ ഭരിക്കാൻ മറ്റൊരാളെ നമ്മൾ അനുവദിക്കരുത്. എവിടെ പോകുന്നു? എന്തിന് പോകുന്നു? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പോലും പലപ്പോഴും ബോറാണ്.

Advertisements

നമ്മൾ എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിർത്തേണ്ട കാര്യം ഇല്ലല്ലോ. അങ്ങനെ ചെയ്യുന്നത് ഒരു തരാം അഡ്ജസ്റ്റ്‌മെന്റ് അല്ലെ. അതിനു തീരെ താൽപ്പര്യം ഇല്ലാത്ത ആളാണ് ഞാനെന്ന് അനുശ്രീ പറയുന്നു.

Also Read
നിനക്ക് മറ്റേ പടം കാണാനല്ലേ എന്ന് ചോദ്യം വരും, അതുകൊണ്ട് എല്ലാവരും അത് വാങ്ങിക്കും; ജാഫർ ഇടുക്കി പറഞ്ഞത് കേട്ടോ

പ്രണയം എന്ന് പറയുമ്പോൾ അതിൽ രണ്ടുപേരും പരസ്പ്പരം നല്ല സുഹൃത്തുക്കൾ ആയിരിക്കണം. എന്ത് ചെയ്യാനും പരസ്പ്പരം കട്ട സപ്പോർട്ട് ആയിരിക്കണം. ഞാൻ എങ്ങനെയായിരിക്കും തിരിച്ച് എന്നോടും അങ്ങനെത്തന്നെ ആവണം എന്നൊരു ആഗ്രഹം ഉണ്ടെന്നും നടി കൂട്ടിച്ചേർത്തു.

ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാൽ തീർച്ചയായും എന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമേ ഞാൻ കൂടെ കൂട്ടൂ. സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മൾ പ്രാപ്തർ അല്ലായിരുന്നല്ലോയെന്നും അനുശ്രീ പറഞ്ഞു.

Also Read
അയാൾ അങ്ങനെയൊക്കെ ചെയ്തപ്പോൾ ആരും എന്നെ സഹായിച്ചില്ല, സംഭവം മാനസികമായി തളർത്തി; ദുരനുഭവം വെളിപ്പെടുത്തി സണ്ണി ലിയോൺ

Advertisement