അയാൾ അങ്ങനെയൊക്കെ ചെയ്തപ്പോൾ ആരും എന്നെ സഹായിച്ചില്ല, സംഭവം മാനസികമായി തളർത്തി; ദുരനുഭവം വെളിപ്പെടുത്തി സണ്ണി ലിയോൺ

122

ലോകമെമ്പാടുമുള്ള യുവ ആരാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോൺ. ബിഗ് ബോസിലൂടെയാണ് നീല ചിത്ര താരമായിരുന്ന സണ്ണി ബോളിവുഡിലെത്തുന്നത്. പിന്നീട് ജിസം ടു എന്ന ചിത്രത്തിലെ ബോളിവുഡിൽ അരങ്ങറി.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും ഒടുവിൽ മലയാളത്തിലും അഭിനയിച്ചു. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ നടി തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ ഒരു അഭിമുഖത്തിനായി എത്തിയപ്പോൾ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സണ്ണി ലിയോൺ. അഭിമുഖം ചെയ്യാനെത്തിയ ആളിൽ നിന്നും തനിക്കുണ്ടായ അനുഭവം മാനസികമായി തളർത്തിയെന്നാണ് താരം പറഞ്ഞത്.

അപ്പോൾ ആ മുറിയിലുണ്ടായിരുന്ന ആരും തന്നെ അയാളുടെ പെരുമാറ്റത്തെ എതിർത്തില്ലെന്നും ആരും സഹായിച്ചില്ലെന്നും സണ്ണി കൂട്ടിച്ചേർത്തു. 2016ൽ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തെ കുറിച്ചായിരുന്നു സണ്ണിയുടെ പ്രതികരണം. കേവലം ഒരു മഞ്ഞപ്പത്രക്കാരനെ പോലെയായിരുന്നു അയാളുടെ രീതികളെന്നും താരം ഓർക്കുന്നു.

Also Read
ആ കാര്യത്തിൽ ഞാനത്ര നല്ലതല്ലെന്ന തിരിച്ചറിവിൽ പിൻമാാറുക ആയിരുന്നു, എങ്ങനെയോ ഇവിടെ എത്തി; തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്

അഡൽറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഭൂതകാലത്തെ കുറിച്ച് അ ശ്ലീ ല ച്ചു വയോടെ അയാൾ ചോദിച്ച കാര്യങ്ങൾ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയതായും സണ്ണി ലിയോൺ വെളിപ്പെടുത്തി. താൻ നേരിട്ട അനുഭവത്തെ കുറിച്ച് സണ്ണി ലിയോൺ പറയുന്നത് ഇങ്ങനെ;

എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്. എന്നെ കുറിച്ചുള്ള മുൻധാരണയിൽ അപമാനിക്കുന്ന രീതിയിലായിരുന്നു അയാളുടെ ചോദ്യം. അഭിമുഖം നടക്കുന്ന മുറിയിൽ അന്ന് നിരവധി പേർ കാഴ്ചക്കാരായി ഉണ്ടായിരുന്നു.

എന്നാൽ ആരും തന്നെ എന്നെ അപമാനിക്കുന്ന രീതിയിലുള്ള ആയാളുടെ വാക്കുകളെ ചോദ്യം ചെയ്തില്ല. അത് നിർത്താൻ ആരും ആവശ്യപ്പെട്ടില്ല. അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും ആരും അയാളെ വിലക്കിയില്ലെന്നു മാത്രമല്ല എന്നെ സഹായിച്ചില്ല.

ഒടുവിൽ ഞാൻ അവരോട് ചോദിച്ചു. നിങ്ങളെ ഏതെങ്കിലും രീതിയിൽ ഞാൻ ഉപദ്രവിച്ചിട്ടുണ്ടോ പിന്നെ എന്തു കൊണ്ടാണ് ഇത് ശരിയല്ലെന്നു നിങ്ങൾക്കു തോന്നാത്തത് എന്തുകൊണ്ടാണ് നിങ്ങൾ ഇതു തുടരുന്നത് എന്നാൽ അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയില്ല.

നിങ്ങൾ ഒരുപാട് വർഷം ഒരുമിച്ചു ജോലി ചെയ്തവരിൽ ഒരാൾ പോലും ഇത്തരം അനീതികൾ നിങ്ങൾക്ക് നേരിടേണ്ടി വരുമ്പോൾ മൗനം പാലിക്കുന്നത് എത്ര വലിയ ആഘാതമായിരിക്കും സമ്മാനിക്കുക? അതെനിക്ക് വലിയ നിരാശയുണ്ടാക്കി. മാനസികമായി തളർത്തുകയും ചെയ്തു. അയാൾ അപമാനിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചിട്ടും ആരും എന്നെ സഹായിച്ചില്ലെന്നും സണ്ണി വ്യക്തമാക്കുന്നു.

Also Read
ഒരുമിച്ച് മുൻപും വർക്ക് ചെയ്തിരുന്നെങ്കിലും ഇഷ്ടവും അടുപ്പവും തോന്നിയത് ആ ലൊക്കേഷനിൽ വച്ചായിരുന്നു: പ്രണയ വിവാഹത്തെകുറിച്ച് ശ്രീക്കുട്ടി

Advertisement