ആറ് വർഷത്തോളം പ്രണയിച്ച് ഉപയോഗിച്ചിട്ട് സൽമാൻ എന്നെ വഞ്ചിക്കുകയായിരുന്നു: സോമി അലി

157

ഒരുകാലത്ത് ബോളിവുഡിൽ വളരെ കുറച്ച് സിനിമകളിലൂടെ ആണെങ്കിലും അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് സോമി അലി. അഭിനയിച്ച സിനിമകളേക്കാൾ ഉപരി ബോളിവുഡിന്റെ മസിൽമാൻ സൂപ്പർതാരം സൽമാൻ ഖാനും ആയിട്ടുള്ള പ്രണയത്തിന്റെ പേരിലായിരുന്നു നടി ഏറെയും വാർത്തകളിൽ നിറഞ്ഞിരുന്നത്.

ഇപ്പോഴിതാ സൽമാൻ ഖാനുമായി വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് വേർപിരിയാനുള്ള കാരണവും നടി വീണ്ടും തുറന്ന് പറയുകയാണ്. സൂം ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നടിയുടെ തുറന്നു പറച്ചിൽ.

Advertisements

Also Read
അത്തരമൊരു കഴിവ് ഷാജി കൈലാസിൽ മാത്രമെ കണ്ടിട്ടുള്ളു, ഒരു അത്ഭുത മനുഷ്യനാണ് അദ്ദേഹം: ഷാജി കൈലാസിനെ കുറിച്ച് മോഹൻലാൽ

സോമി അലിയുടെ വാക്കുകൾ ഇങ്ങനെ:

തന്റെ പതിനാറാമത്തെ വയസിൽ താൻ ഇന്ത്യയിലേക്ക് വന്നത് സൽമാൻ ഖാനെ വിവാഹം കഴിക്കണമെന്ന ഒറ്റ ആഗ്രഹത്തിലായിരുന്നു. 1989 ൽ സൽമാൻ നായകനായ മേനെ പ്യാർ കിയ എന്ന സിനിമ കണ്ടതിന് ശേഷമാണ് അദ്ദേഹത്തോട് തനിക്ക് ഇഷ്ടം തോന്നി തുടങ്ങിയത്.

തൊണ്ണൂറുകളിൽ തങ്ങൾ ആറ് വർഷത്തോളം പ്രണയിച്ചു. എല്ലാ വിധത്തിലും അദ്ദേഹം എന്ന ഉപയോഗിച്ചു. എന്നാൽ അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നു. സൽമാനുമായി വേർപിരിഞ്ഞിട്ട് ഏകദേശം ഇരുപത് വർഷത്തിന് മുകളിലായി. അദ്ദേഹം എന്നെ ചീറ്റ് ചെയ്തതോടെ ഞാൻ ആ ബന്ധം വേണ്ടെന്ന് വെക്കുകയായിരുന്നു.

Also Read
ബാംഗ്ലൂരിൽ പഠിച്ചു എന്ന് പറഞ്ഞിട്ടൊന്നുംകാര്യമില്ല, അങ്ങനെ കാണിക്കാനൊന്നും എനിക്ക് പറ്റില്ല: തുറന്നു പറഞ്ഞ് ലിയോണ ലിഷോയ്

സൽമാനുമായി പ്രണയത്തിലായിരുന്ന സമയത്ത് അദ്ദേഹത്തിൽ നിന്നും ചെറിയൊരു കാര്യം പോലും താൻ പഠിച്ചിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളായ സലീംഖാനും സൽമ ഖാനും എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറാൻ എന്നെ പഠിപ്പിച്ചു. അവരിൽ നിന്നും ഒത്തിരി കാര്യങ്ങളാണ് ഞാൻ പഠിച്ചെടുത്തത്.

മതം നോക്കി മനുഷ്യന് വേർതിരിക്കാതെ തുല്യമായി കാണുന്നതാണ് അവരിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വലിയ കാര്യം. അവരുടെ വീട് എല്ലാവർക്കും വേണ്ടി തുറന്നിട്ടിരുന്നു. ആ വീട് നിറയെ സ്നേഹമാണ്. പ്രത്യേകിച്ച് സൽമ ആന്റിയിൽ നിറയെ സ്നേഹമുണ്ടെന്നും സോമി അലി വ്യക്തമാക്കുന്നു.

മോഡലിങ് രംഗത്ത് നിന്നുമാണ് നടി സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡിൽ ശ്രദ്ധേയമായ സിനിമകളിൽ അഭിനയിക്കാനും സാധിച്ചിരുന്നു. നിലവിൽ സിനിമയിൽ നിന്നും മാറി സോഷ്യൽ വർക്കറായി ജോലി ചെയ്യുകയാണ് സോമി അലി.

Advertisement